സ്വരമേഴും വിടരുമ്പോള്‍
ഗിരീഷ് പുത്തഞ്ചേരി

സ്വരമേഴും വിടരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ

വിരല്‍ തുമ്പില്‍ വിരിയുന്ന
താള പ്രപഞ്ചത്തില്‍ വേദമയൂരങ്ങളാടുന്നു
വിരല്‍ തുമ്പില്‍ വിരിയുന്ന
താള പ്രപഞ്ചത്തില്‍ വേദമയൂരങ്ങളാടുന്നു
ആദി നാദത്തിന്റെ ആനന്ദമൂര്‍ച്ചയില്‍
അക്ഷരക്കലയായ് തെളിയുന്നു നീ
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ

മഴത്തുള്ളി തുളുമ്പുന്ന മന്ത്രവിസ്താരത്തില്‍
മാധവ സ്മൃതികള്‍ നിറയ്ക്കുന്നു
മഴത്തുള്ളി തുളുമ്പുന്ന മന്ത്രവിസ്താരത്തില്‍
മാധവ സ്മൃതികള്‍ നിറയ്ക്കുന്നു
കാല്‍വരിയിലും കാവേരിയിലും നിന്റെ
കൈവല്യ രാഗങ്ങള്‍ പടരുന്നു
സ്വരമേഴും വിടാരുമ്പോള്‍
നിന്‍ കണ്ഠനാളത്തില്‍
എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു
സാമജ സംഗീത സാഗരത്തിരകളില്‍
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ
ശ്രീ പദ്ഭനാളമായ് പൂക്കുന്നു നീ