ചിയേര്‍സ്

എ. അയ്യപ്പൻ

നിനക്ക് വിശന്നപ്പോള്‍
എന്‍റെ ഹൃദയത്തിന്‍റെ പകുതി തന്നു
എന്‍റെ വിശപ്പിന്
നിന്‍റെ ഹൃദയത്തിന്‍റെ പകുതി തന്നു
ഒരാപ്പിളിന്‍റെ വിലയും രുചിയുമേ
ഹൃദയത്തിനുണ്ടായിരുന്നുള്ളൂ
നമ്മള്‍ വിശപ്പിനാല്‍ ഹൃദയശൂന്യരായ
കാമുകരായിത്തീര്‍ന്നു