General Knowledge
"വിജയ കഥകള്‍ മാത്രം വായിച്ചതുകൊണ്ട് കാര്യമില്ല. അതില്‍ നിന്നും ഏതാനും സന്ദേശങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് കിട്ടുകയുള്ളൂ. പരാജയ കഥകള്‍ വായിക്കുക. വിജയം നേടാന്‍ സഹായിക്കുന്ന ചില ആശയങ്ങള്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും."

എ പി ജെ അബ്ദുല്‍ഖലാം

"സന്തോഷത്തിന്‍റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന്‍ തുറക്കുന്നു. അടഞ്ഞ വാതിലില്‍ തന്നെ നോക്കി നില്‍ക്കുന്നത് കൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്."

ഹെലന്‍ കെല്ലര്‍



ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യന്‍ നശിപ്പിച്ചുകളയും...

ഖലീല്‍ ജിബ്രാന്‍

വിജയം എന്നത് യാദൃശ്ചികമല്ല.. അത് കഠിനാധ്വാനവും, നിരന്തരപ്രയത്നവും, അറിവും, ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവര്‍ത്തിയോടുള്ള സ്നേഹവുമാണ്

പെലെ