ചോദ്യം എന്ന ഉത്തരം
അക്കിത്തം അച്യുതൻ നമ്പൂതിരി
തോടുപൊട്ടിപ്പുലരൊളി-
ക്കുളിര്‍കോരുന്ന മാത്രയില്‍ (2)
കോഴിക്കുഞ്ഞു മിഴിക്കുന്ന
കണ്‍കളില്‍ക്കൂടി നോക്കി ഞാന്‍: (2)
'എവിടെപ്പോയെന്‍ മനസ്സില്‍
പണ്ടു ശബ്ദിച്ച പുല്‍ക്കുഴല്‍? (2)
എവിടെപ്പോയ് കൃഷ്ണ, കാലില്‍
കിലുങ്ങിയ ചിലങ്കകള്‍? (2)
എവിടെപ്പോയെന്റെ രക്ത-
നാഡിതോറുമുഴറ്റൊടെ
ഓളംവെട്ടിക്കൊണ്ടിരുന്ന
കളഭത്തിന്റെ സൌരഭം? (2)
എവിടെപ്പോയെന്റെ നാവില്‍
നിദ്രാണനിമിഷത്തിലും
പ്രസരിച്ചുംകൊണ്ടിരുന്ന
പായസാമൃതനിര്‍വൃതി?' (2)
ചവര്‍ വീഴും മുമ്പെണീറ്റ
തള്ളപ്പൈക്കൊമ്പിലെ ത്വര (2)
എഴുന്നേല്‍പ്പിച്ചിടും കാള-
ക്കിടാവിന്‍ കൈകള്‍ കൂപ്പി ഞാന്‍ (2)
വിമാനത്തിന്നിരമ്പം,
സാര്‍ത്ഥവാഹന്‍തന്നഹങ്കൃതി (2)
യുഗങ്ങള്‍തന്‍ മേഘമാര്‍ഗ-
ങ്ങളെപ്പിന്‍തള്ളി; (2)
ആരു ഞാന്‍ ആരു ഞാന്‍