അധിനിവേശം

അനിൽ പനച്ചൂരാൻ

സംഘടിതകാമക്രൌത്തിന്നിരയിവള്‍
അന്ഗഭംഗംവന്ന കുഞ്ഞുകിനാവിവള്‍
സങ്കടങ്ങള്‍ക്കുമപ്പുറത്തുള്ളോരു
വന്‍കടല്‍ത്തിരമുറ്റത്തിരിപ്പവള്‍
സംഘടിതകാമക്രൌത്തിന്നിരയിവള്‍
അന്ഗഭംഗംവന്ന കുഞ്ഞുകിനാവിവള്‍
സങ്കടങ്ങള്‍ക്കുമപ്പുറത്തുള്ളോരു
വന്‍കടല്‍ത്തിരമുറ്റത്തിരിപ്പവള്‍
ച്ചുടലപോല്‍ത്തന്നരികിലെ നാളങ്ങള്‍
പകയോടുങ്ങാതെയിരുളിനെക്കൊത്തവേ
ഹൃദയഗന്ധിയാം പൂവിന്റെ വേദന
മധുകണങ്ങളായ് ഉതിരുന്നപോലെ
തന്‍ സ്ത്രൈണഭിത്തില്‍ ഉരുവായ്ത്തുടങ്ങുന്ന
ബ്രൂണമുകുളത്തിനോടുരിയാടുന്നു
തന്‍ സ്ത്രൈണഭിത്തില്‍ ഉരുവായ്ത്തുടങ്ങുന്ന
ബ്രൂണമുകുളത്തിനോടുരിയാടുന്നു
കുപിതസാഗരമിരമ്പുന്നൊരൊച്ചമേല്‍
രുദ്രവീണ വിതുമ്പുംസ്വരംപോലെ
കുപിതസാഗരമിരമ്പുന്നൊരൊച്ചമേല്‍
രുദ്രവീണ വിതുമ്പുംസ്വരംപോലെ
കൊല്ലെണ്ടാതാരെയാണെന്നതറിവീല ഞാന്‍
കൊല്ലുന്നു എന്നെയും നിന്നെയും
കൊല്ലെണ്ടാതാരെയാണെന്നതറിവീല ഞാന്‍
കൊല്ലുന്നു എന്നെയും നിന്നെയും
ഏതു നീചന്‍റെയുള്ളില്‍നിന്നാകിലും
ഉള്ളു പൊള്ളിച്ചു വീണുനീ വേണ്ടാതെ
എന്തിനെന്നില്‍ വളര്‍ന്നു തുടങ്ങുന്നു
ഏതു നീചന്‍റെയുള്ളില്‍നിന്നാകിലും
ഉള്ളു പൊള്ളിച്ചു വീണുനീ വേണ്ടാതെ
എന്തിനെന്നില്‍ വളര്‍ന്നു തുടങ്ങുന്നു
വേദനയറ്റോരു വൃണമാണു ഞാന്‍
എന്‍റെ ചേതനകൂടി കലര്‍ത്തട്ടെ
കനലിലോ കടലിലോ
എന്‍റെ ചേതനകൂടി കലര്‍ത്തട്ടെ
കനലിലോ കടലിലോ
സോളമന്‍റെ തിരശ്ശീലയാമിള്‍
തന്‍റെ ചെലകളൂരിക്കരിക്കുന്നു
കീറിതുണ്ടുതുണ്ടാക്കിയൊരുത്തമ ഗീതകത്തിന്‍റെ
താളാണവളിന്ന്
സോളമന്റെ തിരശ്ശീലയാമിള്‍
തന്റെ ചെലകളൂരിക്കരിക്കുന്നു
കീറിതുണ്ടുതുണ്ടാക്കിയൊരുത്തമ ഗീതകത്തിന്‍റെ
താളാണവളിന്ന്
കതിരവന്‍റെ മണമുള്ളനീള്‍മുടി
കുളിര്‍ നദിയില്‍ നനച്ചവളാണിവല്‍
കതിരവന്‍റെ മണമുള്ളനീള്‍മുടി
കുളിര്‍ നദിയില്‍ നനച്ചവളാനിവല്‍
ഹൃദയരാഗത്തെതന്‍മണവാളനായ്‌
കരുതിവച്ച് നിധി കാത്തിരുന്നവള്‍
ഹൃദയരാഗത്തെതന്‍മണവാളനായ്‌
കരുതിവച്ച് നിധി കാത്തിരുന്നവള്‍
ദേവതാരു മരംകൊണ്ടു തീര്‍ത്തൊരു
ദേവീശില്പമെന്നാരുമോതുന്നവള്‍
ദേവതാരു മരംകൊണ്ടു തീര്‍ത്തൊരു
ദേവീശില്പമെന്നാരുമോതുന്നവള്‍
ദര്‍ശിതമായ മണ്ണിന്‍മനസ്സായി
കത്തിയാളിക്കരിഞ്ഞു തീരും മുന്‍പ്‌
ആര്‍ത്ത നാദമായ് അലയില്‍പ്പതിക്കുന്നു
വിങ്ങിപ്പൊട്ടി വിതുമ്പിയോ രാത്രിയും
മാധ്യമങ്ങളാഘോഷിച്ച കഥയിവള്‍
വാര്‍ത്തകള്‍ ദൂരദര്‍ശനപ്പെട്ടിയില്‍
കാഴ്ചതന്‍ ചാല് കീറിമറയവേ
കൂടെ ഞാനും പാഞ്ഞു ബോധവേഗത്തോടെ
മാനസയാന പാത്രത്തിലേകനായ്
അധിനിവേശത്തിനിരുള്‍വീണ ഭൂതലം
ഇവിടെ മരണത്തിലേക്കുള്ള ദൂരമേ ജീവിതം
അധിനിവേശത്തിനിരുള്‍വീണ ഭൂതലം
ഇവിടെ മരണത്തിലേക്കുള്ള ദൂരമേ ജീവിതം
ജോനകനും പരന്ത്രീസുകാരനും
ജൂതനും പകതീര്‍ത്തു രസിക്കുന്ന
ജനപദങ്ങള്‍ തിരയുന്നു നേരിനായ്‌
രണവിരാമം കൊതിക്കുന്ന ജീവനായ്‌
ജനപദങ്ങള്‍ തിരയുന്നു നേരിനായ്‌
രണവിരാമം കൊതിക്കുന്ന ജീവനായ്‌
ആയുധങ്ങള്‍ ധരിച്ചവര്‍ നിര്‍നിദ്രം
പോരിനായ്‌ കാത്തിരിക്കും കളരികള്‍
രൂപമില്ലാത്ത ശത്രുവിനെത്തേടി
നാലുപാടും വിരയുന്ന ധൃഷ്ടികള്‍
രൂപമില്ലാത്ത ശത്രുവിനെത്തേടി
നാലുപാടും വിരയുന്ന ധൃഷ്ടികള്‍
ദിക്കറിയാതെ ഞാന്‍ നടന്നുഗ്രമീ
തീവ്രവാദത്തുരുത്തിലകപ്പെട്ട്
അറ്റുപോയ ബന്ധങ്ങളെത്തേടവേ
സംശയത്തിന്‍ വിക്ഷോഗ്രമാം വാക്കിനാല്‍
വിസ്തരിക്കുന്നു എന്റെ ലക്ഷ്യങ്ങളെ
ആര്‍ദ്രഭാഷ മറന്നൊരു സൈന്നികന്‍
ആര്‍ദ്രഭാഷ മറന്നൊരു സൈന്നികന്‍
തണലുതെടുന്നൊരഭയാര്‍ത്തി സംഘങ്ങള്‍
തണലുതെടുന്നൊരഭയാര്‍ത്തി സംഘങ്ങള്‍
പിടലി വെട്ടിയ വൃക്ഷങ്ങളെവിടെയും
കുറ്റിമേല്‍ കിലിര്‍ക്കുന്നോരിലകളില്‍
പറ്റിനില്‍ക്കുന്നു സമാധിസ്ഥമാം
ചിത്രശലഭത്തില്‍ മൃതകോശപേടകം
പറ്റിനില്‍ക്കുന്നു സമാധിസ്ഥമാം
ചിത്രശലഭത്തില്‍ മൃതകോശപേടകം
ചത്തുവീണമകന്‍ ചോരച്ചാലായ്
അമ്മവീടിന്‍റെ വാതിലില്‍ത്തള്ളുന്നു
ചത്തുവീണമകന്‍ ചോരച്ചാലായ്
അമ്മവീടിന്‍റെ വാതിലില്‍ത്തള്ളുന്നു
കണ്ണുനീരിന്‍നദിവന്നു പുല്‍കുന്നു
ഓര്‍മയില്‍ഓണമുണ്ണാനിരുത്തുന്നു
കണ്ണുനീരിന്‍നദിവന്നു പുല്‍കുന്നു
ഓര്‍മയില്‍ഓണമുണ്ണാനിരുത്തുന്നു
ഉടലുനഷ്ടപ്പെട്ട കുഞ്ഞുങ്ങള്തന്‍ശിരസ്സ-
ലിവുനഷ്ട്ടപ്പെട്ടു തമ്മില്‍കടിക്കുന്നു
ഉടലുനഷ്ടപ്പെട്ട കുഞ്ഞുങ്ങള്തന്‍ശിരസ്സ-
ലിവുനഷ്ട്ടപ്പെട്ടു തമ്മില്‍കടിക്കുന്നു
എന്‍റെ നിഴലിന്‍ശിരസ്സെരിയുന്നുവോ
എന്‍റെകണ്ണിലും കാകോളമിറ്റിയോ
എന്‍റെകണ്ണിലും കാകോളമിറ്റിയോ
കൈകള്‍നഷ്ടപ്പെട്ടയാചകജീവിതം
നാവു നീട്ടുന്നു നാണയത്തുട്ടിനായ്‌
കൈകള്‍നഷ്ടപ്പെട്ടയാചകജീവിതം
നാവു നീട്ടുന്നു നാണയത്തുട്ടിനായ്‌
പത്തുകാശിന്നു ഞാന്‍ നിന്നരക്കെട്ടിന്‍
രുദ്രപീടകള്‍ നാവാലിറുത്തിടാം
എന്ന് ചൊല്ലിയടുക്കും ഹിജഡകള്‍
പത്തുകാശിന്നു ഞാന്‍ നിന്നരക്കെട്ടിന്‍
രുദ്രപീടകള്‍ നാവാലിറുത്തിടാം
എന്ന് ചൊല്ലിയടുക്കും ഹിജഡകള്‍
പങ്കുചേരാന്‍ വിളിക്കുന്നു പെണ്ണിനെ
പങ്കുവക്കുന്നനീചനരാദമര്‍
നീചനരാദമര്‍
ഒരു പടുപാപിതന്‍ കുമ്പസാരം ശ്രവിച്ച്
അധികവീര്യം ചോര്‍ന്നുപോയ പുരോഹിതന്‍
പാപമുക്തി പറയാതെ നനവുമായ്‌
വീഞ്ഞില്‍വീണു കുതിര്‍ന്നു മരിക്കുന്നു
ഒരു പടുപാപിതന്‍ കുമ്പസാരം ശ്രവിച്ച്
അധികവീര്യം ചോര്‍ന്നുപോയ പുരോഹിതന്‍
പാപമുക്തി പറയാതെ നനവുമായ്‌
വീഞ്ഞില്‍വീണു കുതിര്‍ന്നു മരിക്കുന്നു
വീഞ്ഞില്‍വീണു കുതിര്‍ന്നു മരിക്കുന്നു

Video




Audio