കരളിലിരുന്നൊരു കിളിപാടും
അനിൽ പനച്ചൂരാൻ
കരളിലിരുന്നൊരു കിളിപാടും
കളമൊഴി കേൾക്കാൻ ചെവി തരുമോ
പെയ്തു തോരും വരയിൽ ഗീതക-
മഴയിൽ അല്പം നനയാമോ
വഴി പിരിയുന്നൊരു വാഹിനിയായ്
ഒഴുകുകയായ് നാം പലവഴിയിൽ
ഒടുവിലോർമ്മ പടവിലിരുന്നാ-
പഴയ പാട്ടന് ശ്രുതിമീട്ടാം
പ്രകാശവർഷങ്ങൾക്കകലെ
പ്രപഞ്ച സീമ വിളിയ്ക്കുന്നു
താരകപ്പൂ വിരിയുമൊരുക്കിൽ
പാർവണേന്ദു ചിരിയ്ക്കുന്നു
വനമുരളീരവം ഒഴുകി വരും
കിനവിളയും വയലേലകളിൽ
കതിരുകാക്കാൻ പോയൊരു ബാല്യം
അരികിലുണ്ടെന്നോർമ്മകളിൽ
ചെമ്പനീർക്കുല ചൂടി വരും
പുലരിവെളിച്ച പുതുമകളിൽ
അമ്പലമുറ്റത്തലയും തെന്നലും
ചന്ദന ചർച്ചിത പാടുന്നു
തരിവളിയിട്ടൊരും കൈ പകരും
തിരുനെറ്റിയിലെ കളഭ സുഖം
മറവിയിലാണ്ടു കിടന്നൊരു മധുര-
സ്മരണകളെല്ലാം ഉണരുന്നു
കനവിൽ വിരിയും പൂക്കളിറുത്തൊരു
വരണമാല്യമണിയിയ്ക്കാം ഞാൻ
പോകരരുതരുതേ പോകരരുതരുതേ
ശാലീനത നീ അരികിൽ വരൂ..