ഓര്‍മ്മകള്‍
അനിൽ പനച്ചൂരാൻ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
മാനവന്റെ മോചനം സ്വപ്നമാണെന്നും
പോര്‍വഴിയില്‍ ദീപ്തമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
വയലാറിന്‍ സ്മരണകള്‍ എന്നുമാവേശം
കയ്യൂരിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
വയലാറിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
കയ്യൂരിന്‍ സ്മരണകള്‍ നിത്യ സന്ദേശം
നാടിനായ് ജീവിതം കൊടുത്ത ധീരന്മാര്‍
പോര്‍വഴിയില്‍ തീഷ്ണമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ വീഥിയില്‍ പിന്തടുരന്നു
ഞങ്ങളീ പാഥയില്‍ വന്ന സൈനികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം