രാഗവേദന
അനിൽ പനച്ചൂരാൻ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
തമ്മിൽ തമ്മിൽ കലരാൻ
തമ്മിലുരുമ്മി പടരാൻ
മോഹം നെഞ്ചിൽ മുളയ്ക്കുമ്പോൾ
തേടും ചുണ്ടുതുടുക്കുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
കനവിൻ കാലം കഴിയും
ദിനരാത്രങ്ങൾ കൊഴിയും
മണ്ണിൽ പാദമുറയ്ക്കാതങ്ങിനെ
വിണ്ണിൽ പാറി നടക്കുമ്പോൾ
വിധി വിപരീതം കണ്ടു നടുങ്ങി
പിടയുമ്പോൾ കരളുരുകുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..
ചില്ലയിലൊരുകിളി കരയും
നിറമിഴിനാളം പൊലിയും
തമ്മിൽ പുലരാൻ കഴിയാതുള്ളിൽ
മോഹം പെയ്തു പെരുക്കുമ്പോൾ
കടലലയിൽ ചേർന്നലിയാനായ്
ഒഴുകി കുന്നിൽ കടയുമ്പോൾ
വേദന വേദന ലഹരിതരും സുഖ-
വേദനയാണനുരാഗം..