അക്ഷേത്രിയുടെ ആത്മഗീതം
അനിൽ പനച്ചൂരാൻ
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്‍റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്‍റെ
പൂവാങ്കുരുന്നില വാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയിലാശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുഞ്ചത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍
ചിറകിന്‍റെ തുമ്പിലോളിപ്പിച്ച കുളിരുമായ്
ഇടനെഞ്ചില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും വാന-
ഗണികാലയങ്ങളില് കൂടുതേടി
എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്‍റെ വാതിലു വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു
എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്‍റെ വാതിലു വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു
വേവാ പഴംതുണി കെട്ടിലെ ഓര്‍മതന്‍
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലര്ന്നപ്പോ
കടിഞ്ഞൂല് കിനാവില് ഉറുമ്പ് അരിച്ചു
മുറ്റത്തു ഞാന്‍ നട്ട കാഞ്ഞിരക്കൊമ്പത്ത്
കാക്കകള്‍ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങളുടെഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു
ചിത്രകൂടങ്ങളുടെഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു
വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്‍റെ വീഥിയിലേകനായ് പോകുവാന്‍
നോയംമ്പെടുത്തു സഹര്‍ഷം
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്‍റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി