ശാരദ നീല രജനി
അരവിന്ദാക്ഷന് മാസ്റ്റര്
ശാരദ നീല രജനി തൻ നെറ്റിയിൽ ആരെയീ ചന്ദ്രിക പൊട്ടണിഞ്ഞു ...
കാറൊളി വീശുമാ വാര്മുടി കെട്ടിലാ താരക പൂവുകൾ ആരണിഞ്ഞു
ചേലഞ്ചി മിന്നുമീ രാവിന്റെ മേനിയിൽ ആരെയീ ചന്ദ്രിക പട്ടണിഞ്ഞു
കാനന ചാർത്തിലെ തൂമുല്ല പൂവിന്റെ തൂ മന്ദഹാസം ഇന്നാർ ചൊരിഞ്ഞു
ആരെയീ കാറ്റിന്റെ പിഞ്ചിളം ചുണ്ടിലെ മർമര മന്ത്ര മുരളി വച്ചു
ആദിയും അന്തവും ഇല്ലാത്തോരാരമ്യ ചൈതന്യ പൂർണ്ണ കരങ്ങളല്ലേ
പൊന്നുഷ സന്ധ്യതൻ തൂമഞ്ചു മേനിയും പൊന്മണി വാർമഴവില്ലുമെല്ലാം
മായ്ച്ചും വരച്ചുമീ ലോകം രചിക്കുന്ന ലോകൈക ശില്പ്പിക്കു കൈ തൊഴുന്നേ
ലോകൈക ശില്പ്പിക്കു കൈ തൊഴുന്നേ......