Babunoufal
മലയാള സിനിമ
- 1. മലയാളത്തിലെ ആദ്യ സിനിമ?
- Ans : വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
- 2. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
- Ans : സെല്ലുലോയിഡ് (സംവിധാനം : കമൽ )
- 3. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
- Ans : ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
- 4. ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്ക്കാരം നേടിയത്?
- Ans : ടി.ഇ വാസുദേവൻ -1992
- 5. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?
- Ans : ജെ.സി. ഡാനിയേൽ (തിരുവനന്തപുരം)
- 6. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
- Ans : അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം - 1972)
- 7. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
- Ans : സുരേഷ് ഗോപി
- 8. പ്രേംനസീറിന്‍റെ യഥാർത്ഥ നാമം?
- Ans : അബ്ദുൾ ഖാദർ
- 9. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?
- Ans : ഇന്നസെന്‍റ്
- 10. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
- Ans : കുമാരസംഭവം - ( 1969 - സംവിധാനം : പി.സുബ്രമണ്യം )
- 11. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : ഓപ്പോൾ - 1980 ൽ
- 12. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : നെയ്ത്തുകാരൻ - സംവിധാനം: പ്രീയ നന്തൻ - 2001
- 13. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
- Ans : തിക്കുറിശ്ശി സുകുമാരൻ നായർ
- 14. മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : വിൻസെന്‍റ്
- 15. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
- Ans : എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി )
- 16. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
- Ans : ചെമ്മിൻ - 1965
- 17. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?
- Ans : അടൂർ ഗോപലകൃഷ്ണൻ
- 18. സത്യന്‍റെ യഥാർത്ഥ നാമം?
- Ans : സത്യനേശൻ നാടാർ
- 19. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
- Ans : ഗണേഷ് കുമാർ
- 20. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?
- Ans : മേരിലാൻഡ് - 1951 തിരുവനന്തപുരം - ( പി.സുബ്രമണ്യം )
- 21. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : പേരറിയാത്തവൻ - 2013
- 22. കേരളത്തിലെ ആദ്യ 70 mm ചിത്രം?
- Ans : പടയോട്ടം
- 23. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ?
- Ans : മമ്മൂട്ടി - ചിത്രം : ബാബാ സാഹിബ് അംബേദ്കർ - 1998
- 24. രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്?
- Ans : മാധവിക്കുട്ടി
- 25. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്?
- Ans : മീരാ നായർ
- 26. പ്രസിഡന്റിന്‍റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
- Ans : നീലക്കുയിൽ - 1954
- 27. മലയാളത്തിലെ ആദ്യ നടി?
- Ans : പി.കെ റോസി ( വിഗതകുമാരൻ)
- 28. ജയന്‍റെ യഥാർത്ഥ നാമം?
- Ans : കൃഷ്ണൻ നായർ
- 29. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്?
- Ans : രാമു കാര്യാട്ട്
- 30. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : സത്യൻ
- 31. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : ആദാമിന്‍റെ മകൻ അബു - 2010
- 32. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം?
- Ans : സ്വയംവരം - 1972
- 33. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
- Ans : KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ - 1975 ൽ
- 34. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ?
- Ans : എം.ടി വാസുദേവൻ നായർ
- 35. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : ഷീല
- 36. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?
- Ans : ചിത്രലേഖ (1965 ൽ കുളത്തൂർ ഭാസ്ക്കരൻ നായർ; അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥാപിച്ചു)
- 37. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?
- Ans : മീനമാസത്തിലെ സൂര്യൻ
- 38. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?
- Ans : മുഹമ്മദ് കുട്ടി
- 39. മികച്ച നടിക്കുള്ള ദേഗീയ പുരസ്കാരം നേടിയ ആദ്യ വനിത?
- Ans : ശാരദ (തുലാഭാരം - 1968)
- 40. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
- Ans : യേശുദാസ് - 1972 ൽ
- 41. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി?
- Ans : മമ്മൂട്ടി
- 42. മലയാളത്തിലെ ആദ്യ സിനിമാ മാസിക?
- Ans : സിനിമ
- 43. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?
- Ans : സാത്ത് ഹിന്ദുസ്ഥാനി
- 44. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
- Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി - 1998 ൽ സ്ഥാപിതമായി
- 45. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
- Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
- 46. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?
- Ans : അടൂർ ഗോപാലകൃഷ്ണൻ
- 47. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
- Ans : 1921
- 48. മധുവിന്‍റെ യഥാർത്ഥ നാമം?
- Ans : മാധവൻ നായർ
- 49. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?
- Ans : ബാബു ഇസ്മായീൽ
- 50. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ?
- Ans : ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം
- 51. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
- Ans : ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി
- 52. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
- Ans : ഉദയ സ്റ്റുഡിയോ - 1947 ആലപ്പുഴ - (കുഞ്ചാക്കോ, കെ.വി കോശി)
- 53. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?
- Ans : വെള്ളിനക്ഷത്രം (1949)
- 54. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?
- Ans : ഫെലിക്സ് ജെ.എച്ച് ബെയിസ്
- 55. ചെമ്മീനീന്‍റെ കഥ എഴുതിയത്?
- Ans : തകഴി ശിവശങ്കരപിള്ള
- 56. സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
- Ans : അടൂർ ഗോപാലകൃഷ്ണൻ - 5 തവണ
- 57. ഫ്രഞ്ച് സർക്കാരിന്‍റെ നൈറ്റ് ഓഫ് ആർട്ട് ആന്‍റ് ലെറ്റേഴ്സ് പുരസ്ക്കാരം നേടിയ മലയാളി?
- Ans : ഷാജി.എൻ.കരുൺ
- 58. കൊട്ടാരക്കര യുടെ മുഴുവൻ പേര്?
- Ans : കൊട്ടാരക്കര ശ്രീധരൻ നായർ
- 59. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?
- Ans : മന്നാഡേ
- 60. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?
- Ans : ചിത്രാജ്ഞലി (സ്ഥിതി ചെയ്യുന്നത്: തിരുവല്ലം; തിരുവനന്തപുരം )
- 61. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?
- Ans : മാക്സ് ബർട്ട് ലി
- 62. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?
- Ans : മുരളി
- 63. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
- Ans : കൊടിയേറ്റം- 1977 ൽ
- 64. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?
- Ans : നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ )
- 65. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
- Ans : എസ് ജാനകി - 1980 ൽ
- 66. സിനിമാ ലോകം എന്ന കൃതി എഴുതിയത്?
- Ans : അടൂർ ഗോപാലകൃഷ്ണൻ
- 67. സിനിമയാക്കിയ ആദ്യ സാഹിത്യ രചന?
- Ans : മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ )
- 68. അടൂർ ഭാസിയുടെ യഥാർത്ഥ നാമം?
- Ans : ഭാസ്കരൻനായർ
- 69. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?
- Ans : വയലാർ രാമവർമ്മ -1972 ൽ
- 70. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
- Ans : യേശുദാസ്
- 71. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ?
- Ans : ഗോഡ്ഫാദർ
- 72. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
- Ans : ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
- 73. ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : സമാന്തരങ്ങൾ -1997 ൽ
- 74. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : യേശുദാസ്
- 75. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?
- Ans : ജി.ശങ്കരക്കുറുപ്പ്
- 76. ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടൻ?
- Ans : പി.ജെ ആന്റണി 1974 - നിർമ്മാല്യം
- 77. ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
- Ans : മുറപ്പെണ്ണ് - എം.ടി - 1966
- 78. ഷീലയുടെ യഥാർത്ഥ നാമം?
- Ans : ക്ലാര
- 79. മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?
- Ans : കെ.എസ്.ചിത്ര
- 80. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?
- Ans : ഭരതം -1991 ലും; വാനപ്രസ്ഥം - 1999
- 81. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
- Ans : വൈക്കം മുഹമ്മദ് ബഷീർ
- 82. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?
- Ans : എസ് ജാനകി (ചിത്രം : ഓപ്പോൾ)
- 83. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
- Ans : ജ്ഞാനാംബിക
- 84. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?
- Ans : തച്ചോളി അമ്പു - 1978
- 85. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : പി. ലീല
- 86. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
- Ans : മോനിഷ 1987 - നഖക്ഷതങ്ങൾ
- 87. സത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം?
- Ans : മതിലുകൾ - 1989
- 88. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്‍റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
- Ans : KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ
- 89. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
- Ans : മണിച്ചിത്രത്താഴ്
- 90. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?
- Ans : മനോജ് നെറ്റ് ശ്യാമളൻ
- 91. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
- Ans : വയലാർ രാമവർമ്മ
- 92. മലയാളത്തിലെ രണ്ടാമത്തെ സിനിമ?
- Ans : മാർത്താണ്ഡവർമ
- 93. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?
- Ans : പ്രേംനസീറും ഷീലയും - 107 സിനിമകൾ
- 94. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?
- Ans : പ്രേം നസീർ
- 95. മികച്ച ഗാന രചയിതാവിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : വയലാർ രാമവർമ്മ
- 96. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
- Ans : പിറവി - സംവിധാനം: ഷാജി എൻ കരുൺ
- 97. പിറവി യിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
- Ans : പ്രേംജി - 1988 ൽ
- 98. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്?
- Ans : എസ് എൽ പുരം സദാനന്ദൻ
- 99. മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
- Ans : തോപ്പിൽ ഭാസി
- 100. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?
- Ans : പിറവി ( സംവിധാനം: ഷാജി എൻ കരുൺ )