Babunoufal

ഇന്ത്യ ചരിത്രം




1. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?
Ans : 1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം )
2. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?
Ans : 40
3. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?
Ans : സ്വാമി ദയാനന്ത സരസ്വതി
4. രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : പഞ്ചാബ്
5. സിന്ധൂനദിതട ജനത ആരാധിച്ചിരുന്ന മൃഗം?
Ans : കാള
6. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
Ans : സ്വാമി ദയാനന്ത സരസ്വതി
7. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?
Ans : സാവിത്രീ ദേവി
8. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?
Ans : വരുണൻ
9. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?
Ans : സോമദേവ
10. ഇന്തോളജിയുടെ പിതാവ്?
Ans : സർ. വില്യം ജോൺസ്
11. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?
Ans : ഹാരപ്പ
12. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?
Ans : ഋഗ്വേദം
13. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?
Ans : കാലി ബംഗൻ
14. തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം?
Ans : കോട്ട് സിജി
15. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
Ans : സർ. വില്യം ജോൺസ്
16. ത്സലം നദിയുടെ പൗരാണിക നാമം?
Ans : വിതാസ്ത
17. ഗായത്രി മന്ത്രത്തിന്റെ കർത്താവ്?
Ans : വിശ്വാമിത്രൻ
18. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?
Ans : സാമദേവ
19. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?
Ans : 4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)
20. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്?
Ans : ദയാറാം സാഹ്നി
21. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?
Ans : രൺഗപ്പൂർ
22. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : ഹോത്രി പുരോഹിതർ
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം?
Ans : ഗുജറാത്ത്
24. സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : ഉടഗാത്രി
25. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : യജുർവേദം
26. ചിനാബ് നദിയുടെ പൗരാണിക നാമം?
Ans : അസികിനി
27. ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?
Ans : കുലം
28. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?
Ans : അഥിതി
29. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?
Ans : മോഹൻ ജൊദാരോ
30. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?
Ans : രവി പ്രരുഷ്ണി
31. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?
Ans : രൺഗപ്പൂർ
32. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?
Ans : ഋഗ്വേദം
33. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്?
Ans : മധ്യപ്രദേശ്
34. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?
Ans : ബനാവലി
35. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
Ans : അധ്വര്യൂ
36. രവി നദിയുടെ പൗരാണിക നാമം?
Ans : പരുഷ്നി
37. ഇടിമിന്നലിന്റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത്?
Ans : ഇന്ദ്രൻ
38. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?
Ans : പൃഥി
39. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
Ans : ഋഗ്വേദം
40. മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം?
Ans : മോഹൻ ജൊദാരോ
41. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം?
Ans : കാലി ബംഗൻ
42. ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?
Ans : ഋഗ്വേദം
43. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?
Ans : സർ.ജോൺ മാർഷൽ
44. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?
Ans : ദോളവീര
45. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?
Ans : സാമവേദം
46. സത് ലജ് നദിയുടെ പൗരാണിക നാമം?
Ans : സതുദ്രി ( ശതാദ്രു)
47. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
Ans : മാരുത്
48. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്?
Ans : ദശരഞ്ച
49. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?
Ans : 1028
50. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?
Ans : മോഹൻ ജൊദാരോ


51. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?
Ans : 16
52. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?
Ans : മോഹൻ ജൊദാരോ
53. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?
Ans : സർ.ജോൺ മാർഷൽ
54. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?
Ans : ചാൻ ഹുദാരോ
55. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?
Ans : ചിത്ര ലിപി (pictographic)
56. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?
Ans : അലക്സാണ്ടർ കണ്ണിംഗ്ഹാം
57. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
Ans : യമൻ
58. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?
Ans : നിഷ്ക
59. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?
Ans : 10
60. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?
Ans : സിന്ധു നദി
61. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?
Ans : കാനിങ് പ്രഭു
62. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
Ans : ഗാന്ധർവ്വവേദം
63. സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം?
Ans : ലോത്തൽ
64. ആര്യൻമാരുടെ ഭാഷ?
Ans : സംസ്കൃതം
65. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?
Ans : മെലൂഹ
66. ബിയാസ് നദിയുടെ പൗരാണിക നാമം?
Ans : വിപാസ
67. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
Ans : യജുർവേദം
68. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു?
Ans : പരുത്തി
69. ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്?
Ans : പുരുഷസൂക്തം
70. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം?
Ans : ലോത്തൽ
71. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?
Ans : രൂപാർ
72. ഗദ്യ രൂപത്തിലുള്ള വേദം?
Ans : യജുർവേദം
73. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?
Ans : കാലിബംഗൻ
74. BC 1500 ൽ മധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് എന്നഭിപ്രായപ്പെട്ടത്?
Ans : മാക്സ് മുളളർ
75. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?
Ans : അഥർവ്വവേദം
76. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
Ans : ഇന്ദ്രൻ
77. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
Ans : അഥർവ്വവേദം
78. വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവ്?
Ans : ഗയൂതി
79. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്?
Ans : ഗായത്രീമന്ത്രം
80. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം?
Ans : ലോത്തൽ
81. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?
Ans : ദിംബാദ് (ദെയ് മാബാദ്)
82. യജുർവേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
Ans : ധനുർവ്വേദം
83. കാലിബംഗൻ നശിക്കാനിടയായ കാരണം?
Ans : ഘഗാർ നദിയിലെ വരൾച്ച
84. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
Ans : എ.സി. ദാസ്
85. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?
Ans : അഥർവ്വവേദം
86. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
Ans : ഇന്ദ്രൻ
87. അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
Ans : ശില്പ വേദം
88. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്?
Ans : ഗോഥുലി
89. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
Ans : ഏഴാം മണ്ഡലം
90. ആദി വേദം എന്നറിയപ്പെടുന്നത്?
Ans : ഋഗ്വേദം
91. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?
Ans : ദിംബാദ് (ദെയ് മാബാദ്)
92. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : യജുർവേദം
93. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?
Ans : കാലിബംഗൻ
94. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?
Ans : ബാലഗംഗാധര തിലക്
95. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
Ans : അഥർവ്വവേദം
96. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?
Ans : അഗ്നി
97. ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : അഥർവ്വവേദം
98. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?
Ans : ഹരിയാന
99. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
Ans : ഒൻപതാം മണ്ഡലം
100. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?
Ans : മോഹൻ ജൊദാരോ