Babunoufal
സ്വാതന്ത്ര്യ സമര ചരിത്രം
- 1. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?
- Ans : വാസ്കോഡ ഗാമ (1498 മെയ് 20)
- 2. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?
- Ans : 1524
- 3. ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേര്?
- Ans : മണികർണ്ണിക
- 4. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?
- Ans : ഡൽഹൗസി പ്രഭു
- 5. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
- Ans : മദ്രാസിനടുത്തുള്ള അഡയാർ
- 6. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?
- Ans : ഇന്ത്യ വിൻസ് ഫ്രീഡം
- 7. ജവഹർലാൽ നെഹ്രു പങ്കെടുത്ത ആദ്യ INC സമ്മേളനം?
- Ans : ബങ്കിംപുർ സമ്മേളനം (1912)
- 8. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
- Ans : ഡോ.ബി.ആർ.അംബേദ്ക്കർ
- 9. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?
- Ans : സി. രാജഗോപാലാചാരി
- 10. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?
- Ans : ക്വിറ്റ് ഇന്ത്യാ സമരം (1942)
- 11. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?
- Ans : 1502
- 12. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?
- Ans : സെന്റ് ഫ്രാൻസീസ് പള്ളി
- 13. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?
- Ans : സരോജിനി നായിഡു
- 14. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?
- Ans : സി.രാജഗോപാലാചാരി
- 15. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?
- Ans : 1907
- 16. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?
- Ans : ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)
- 17. "വൈഷ്ണവ ജനതോ" പാടിയത്?
- Ans : എം.എസ് സുബലക്ഷ്മി
- 18. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?
- Ans : അശോക് മേത്ത
- 19. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
- Ans : ക്രിപ്സ് മിഷൻ
- 20. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
- Ans : മീററ്റ് (ഉത്തർ പ്രദേശ്)
- 21. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?
- Ans : 1524
- 22. വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം?
- Ans : 1499
- 23. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?
- Ans : ലിട്ടൺ പ്രഭു (1878)
- 24. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?
- Ans : വാറൻ ഹേസ്റ്റിംഗ്സ്
- 25. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
- Ans : വില്യം വേഡർബോൺ (1889)
- 26. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- Ans : ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)
- 27. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്?
- Ans : 1947 ജൂലൈ 18
- 28. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?
- Ans : സുബ്രഹ്മണ്യ ഭാരതി
- 29. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
- Ans : ആന്റമാൻ നിക്കോബാർ ഐലന്റ്
- 30. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?
- Ans : ബാലഗംഗാധര തിലകൻ
- 31. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?
- Ans : ലിസ്ബൺ (1497 ൽ)
- 32. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?
- Ans : 1539
- 33. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?
- Ans : ബാരിസ്റ്റർ ജി.പി. പിള്ള
- 34. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ?
- Ans : സാൻഡേഴ്സൺ
- 35. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
- Ans : ജി.സുബ്രമണ്യ അയ്യർ
- 36. ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം?
- Ans : രത്നഗിരി ജില്ലയിലെ മോവ് (1891)
- 37. ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
- Ans : ജവഹർലാൽ നെഹ്രു
- 38. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?
- Ans : ഡൽഹൗസി പ്രഭു
- 39. ലോകഹിതവാദി എന്നറിയപ്പെടുന്നത്?
- Ans : ഗോപാൽ ഹരി ദേശ്മുഖ്
- 40. ഇന്ത്യയിൽ ഒരു പബ്ലിക് സർവ്വീസ് കമ്മീഷന് ആദ്യമായി രൂപം നൽകിയത്?
- Ans : ഡഫറിൻ പ്രഭു
- 41. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?
- Ans : പോർച്ചുഗീസുകാർ
- 42. ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?
- Ans : ഹാർഡിഞ്ച് II
- 43. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?
- Ans : സർ വില്യം ജോൺസ് (1784)
- 44. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?
- Ans : 1893
- 45. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?
- Ans : മേയോ പ്രഭു (1872)
- 46. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?
- Ans : ശിപായി ലഹള
- 47. "കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?
- Ans : ഡോ.ബി.ആർ.അംബേദ്ക്കർ
- 48. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം?
- Ans : 1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)
- 49. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?
- Ans : വാസ്കോഡ ഗാമ
- 50. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?
- Ans : റിപ്പൺ പ്രഭു
- 51. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?
- Ans : പോർച്ചുഗീസുകാർ
- 52. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?
- Ans : ജയ്ഹിന്ദ്
- 53. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
- Ans : ലാലാ ലജ്പത് റായ്
- 54. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?
- Ans : 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
- 55. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?
- Ans : വെല്ലിംഗ്ടൺ പ്രഭു
- 56. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
- Ans : ഫ്രാൻസിസ്കോ ഡി അൽമേഡ
- 57. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?
- Ans : 1928 ഫെബ്രുവരി 3
- 58. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത്?
- Ans : 1920
- 59. "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചത്?
- Ans : ബാലഗംഗാധര തിലകൻ
- 60. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?
- Ans : പട്ടാഭി സീതാരാമയ്യ
- 61. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?
- Ans : മാനുവൽ 1
- 62. നാവിക കലാപം നടന്ന വർഷം?
- Ans : 1946
- 63. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?
- Ans : പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die)
- 64. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?
- Ans : 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
- 65. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?
- Ans : സി. രാജഗോപാലാചാരി
- 66. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?
- Ans : 1919 ഏപ്രിൽ 13
- 67. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി?
- Ans : ജവഹർലാൽ നെഹ്രു
- 68. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ?
- Ans : മാഡം ബ്ലാവട്സ്കി & കേണൽ ഓൾക്കോട്ട് (1875 ൽ ന്യൂയോർക്കിൽ)
- 69. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?
- Ans : 1929 മാർച്ച് 3
- 70. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?
- Ans : പൂനെ
- 71. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?
- Ans : കാപ്പാട് (കോഴിക്കോട്)
- 72. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?
- Ans : 1929
- 73. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
- Ans : 1901 ലെ കൽക്കത്താ സമ്മേളനം
- 74. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?
- Ans : 1964
- 75. INA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?
- Ans : ഝാൻസി റാണി റെജിമെന്റ്
- 76. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ്?
- Ans : ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം)
- 77. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ?
- Ans : ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്
- 78. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?
- Ans : വാറൻ ഹേസ്റ്റിംഗ്സ്
- 79. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?
- Ans : 1931 (ലണ്ടൻ)
- 80. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
- Ans : ഡൽഹൗസി പ്രഭു (1848 - 1856)
- 81. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?
- Ans : സെന്റ് ഗബ്രിയേൽ
- 82. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?
- Ans : എച്ച് എൻ.ഖുൻസ്രു
- 83. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
- Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
- 84. ഉറുദുവിൽ അൽ ഹിലാൽ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
- Ans : അബ്ദുൾ കലാം ആസാദ്
- 85. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?
- Ans : ഡൽഹൗസി പ്രഭു
- 86. 1857ലെ വിപ്ലവത്തിന്റെ ഫൈസാബാദിലെ നേതാവ്?
- Ans : മൗലവി അഹമ്മദുള്ള
- 87. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
- Ans : സുഭാഷ് ചന്ദ്രബോസ്
- 88. വേദഭാഷ്യം എന്ന കൃതിയുടെ കർത്താവ്?
- Ans : സ്വാമി ദയാനന്ദ സരസ്വതി
- 89. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?
- Ans : ഉത്തർപ്രദേശ്
- 90. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?
- Ans : പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
- 91. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?
- Ans : സെന്റ് റാഫേൽ & ബെറിയോ
- 92. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?
- Ans : ജെറോണിമസ്റ്റ് കത്തീഡ്രൽ
- 93. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?
- Ans : മുഹമ്മദ് ഇക്ബാൽ
- 94. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?
- Ans : ആഗാഖാൻ & നവാബ് സലീമുള്ള
- 95. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
- Ans : ഇര്‍വിൻ പ്രഭു
- 96. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?
- Ans : സയ്യിദ് അഹമ്മദ് ഖാൻ
- 97. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?
- Ans : ഹാർന്ധിഞ്ച് പ്രഭു
- 98. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?
- Ans : ബാലഗംഗാധര തിലക്
- 99. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?
- Ans : ലാൻസ്ഡൗൺ പ്രഭു
- 100. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?
- Ans : മിന്റോ പ്രഭു