അതിരുകാക്കും മലയൊന്നു തുടുത്തേ

കാവാലം നാരായണപ്പണിക്കർ

അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ
തുടുത്തേ തക തക താ
അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ
തുടുത്തേ തക തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ലത്തറയിലു
പേറ്റുനോവിൽ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
ഉരുകി ഒലിച്ചേ തക തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ലത്തറയിലു
പേറ്റുനോവിൽ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
ഉരുകി ഒലിച്ചേ തക തക താ

കല്ലുമ്മേത്തട്ടി കരണം മറിഞ്ഞിട്ടു
കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ടു നാട്ടു നെഞ്ചുമ്മേലേ
കലങ്ങിക്കൊണ്ടൊഴുകി നീ കളിച്ചേ തക തക താ
തക തക താ തക തക താ തക തക താ
കല്ലുമ്മേത്തട്ടി കരണം മറിഞ്ഞിട്ടു
കണിവെച്ചു കരമുട്ടി കടവത്തു തുടിയിട്ടു നാട്ടു നെഞ്ചുമ്മേലേ
കലങ്ങിക്കൊണ്ടൊഴുകി നീ കളിച്ചേ തക തക താ
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ തുടുത്തേ തക തക താ

കാട്ടരുവിപ്പെണ്ണേ നീ എങ്ങോട്ടു എങ്ങോട്ടു
കാട്ടിലൂടെ പോയപാടെ കിട്ടിയതെന്തെടിയേ
കിട്ടിയതെന്തെടിയേ
കല്ലുവെച്ച നുണകളും പിന്നെ തീയിലിട്ടാല്‍ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞിലും പനിക്കാത്ത
കുന്നായ്മക്കഥകളല്ലേ തക തക താ
തക തക താ തക തക താ
ഒടുക്കം നീ ഒഴുക്കത്തു് കടൽ‌പ്പടിയോളം എത്തീ
പെരപ്പുറത്തൊടുങ്ങാത്ത സ്വപ്പനമായ് മാറിയേ
സ്വപ്പനമായ് മാറിയേ