കറുകറെ കാർമുകിൽ
കാവാലം നാരായണപ്പണിക്കർ
Audio
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]
കര്‍ക്കിടകത്തേവരേ..
കര്‍ക്കിടകത്തേവരേ തുടം തുടം
കുടം കുടം നീ വാര്‍ത്തേ...
(കറുകറ...)
മഴവില്‍ കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
വിരിയുന്നു തെളിയുന്നു
അലിഞ്ഞ അലിഞ്ഞുലഞ്ഞു മായുന്നു
(കറുകറ...)
മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം
ഇളകുന്നൂ നിറയുന്നൂ
ഇടഞ്ഞിടഞ്ഞ-
ങ്ങൊഴിഞ്ഞു നീങ്ങുന്നു
(കറുകറ...)
മനസാകെ നനഞ്ഞല്ലോ
തീകാഞ്ഞു കിടന്നല്ലോ
ഒഴിയുന്നൂ വഴിയുന്നൂ
അടിഞ്ഞു ഞങ്ങള്‍
തളര്‍ന്നുറങ്ങുന്നു
(കറുകറ...)