സ്യമന്തകം

കുഞ്ചൻ നമ്പ്യാർ

ഓട്ടൻ തുള്ളൽ

വാരണമദഹരനന്ദനനാകിയ
വാരണവദനൻ നിഖിലജനാശുഭ-
വാരണനിപുണൻ സമദാസുരരിപു-
വാരണസേവിതചരണസരോജൻ
കാരണഭൂതൻ വിമലസരോജദ-
ളാരുണനയനൻ ചാരണനമിതൻ
പ്രണതജനാഭയദാനനിധാനൻ
പ്രണതപരായണനാകിയ ദേവൻ
ഗുണഗണനിലയൻ നിത്യവുമെന്നെ-
ഗ്ഗണപതിഭഗവാൻ കാത്തരുളേണം.
വേണീവിജിതകലാപാ നതജന-
വേണീചടുലയതാകിയ ഭഗവതി
വാണിദേവി മനോഹരയാകിയ
വാണി ജനിപ്പാനെന്നുടെ നാവിൽ
വാണിടേണം സന്തതവും കള-
വാണീമണിയാം ദേവി! നമസ്തേ.
വീണപാണേ! നിൻപദകമലേ
വീണോരടിയനു വരമരുളേണം.
ഏണീശാബവിലോചനയാളേ!
വീണാലാപിനി! നിൻകൃപയാലേ
വാണീഭംഗിതരംഗിണിതന്നുടെ
വേണീമധുരരതയാൽ മധുപോലും
കേണിടേണമതിന്നായടിയൻ
ക്ഷോണീതലമതിൽ വീണതിവേലം
പാണികൾകൂപ്പി വണങ്ങീടുന്നേൻ.
"സംഗീതമപി സാഹിത്യം
സരസ്വത്യാഃ സ്തനദ്വയം
ഏകമാപതമധുര-
മന്യദാലോചനാമൃതം"
മംഗലയാകിയ ഭാരതിതന്നുടെ
തുംഗകുചങ്ങളിലൊന്നിൻ നിറഞ്ഞൊരു
സംഗീതാമൃതസാരം തന്നെ
ഭംഗിയൊടങ്ങു വിളങ്ങീടുന്നു;
മറ്റതിലൻപൊടു സാഹിത്യാമൃത-
മറ്റമകന്നുവസിച്ചീടുന്നു;
മുറ്റും കേൾക്കുന്നേരം തന്നേ
പറ്റുന്നൂ രസമൊന്നിലമന്ദം,
മറ്റതുപിന്നെ വിചാരിക്കുമ്പോ-
ളേറ്റം തെളിവുവരുത്തീടുന്നു.
എന്നതുകൊണ്ടീ രണ്ടു കുചങ്ങളിൽ-
നിന്നു ഗളിക്കും പീയൂ‍ഷത്തെ
ഇന്നടിയത്തിനു ബുദ്ധികുളുർപ്പാൻ
തന്നരുളേണമൊരല്പംപോലും.
വൃന്ദാരകകുലവന്ദിതനാകിന
നന്ദതനൂജൻ സുന്ദരവദനൻ
വ്യന്ദാവനതലലീലാലോലൻ
മന്ദാരകകുസുമാഞ്ചിതമാലൻ.
മന്ദേതരരുചിമാലതമാലൻ
വൃന്ദാരകപശുപാലനശീലൻ
മന്ദേതരമദദാനവകാലൻ
ഇന്ദീവരദളലോചനനീലൻ
ഇന്ദ്രോപമകലിതാചലലീലൻ
നന്ദിതപശുപവധൂജനജാലൻ
നന്ദജനനുപമപീതദുകൂലൻ
പാർത്ഥനു സാരഥ‌ിയായിക്കനിവൊടു
തേർത്തടമേറിപ്പടകളിലുടനേ
പാർത്ഥിവരാമരിജാലമൊടുക്കി
പാർത്തലമങ്ങു കവിഞ്ഞുവിളങ്ങിന
കീർത്തിനടത്തീട്ടഖിലജനാനാം
ആർത്തികളെല്ലാം തീർത്തിരുളീടിന
മൂർത്തി നമുക്കിഹ കീർത്തിവരുത്താൻ
ചീർത്തൊരു കരുണനിവർത്തീടേണം
ധൂർത്തുപെരുത്തൊരു കുരുകുലമെല്ലാം
പാർത്തിരിയാതെയമർത്തതുപോലെ
നമ്മുടെവൈരിസമൂഹമമർത്താൻ
അംബരതടിനീപുരവരമമരും
കംബുകശാപരിശോഭിതകരനാ-
മംബുജനയനൻ കനിവൊടുനമ്മെ-
ക്കൺമുനകൊണ്ടു കടാക്ഷിക്കേണം,
കാട്ടിലണഞ്ഞൊരു വേട്ടയ്ക്കായി-
പ്പാട്ടിലിണങ്ങിന പടയൊടുകൂടി
ചട്ടയുമിട്ടൊരു വേലുമെടുത്തഥ
ചട്ടറ്റീടിന പച്ചപ്പട്ടും,
കെട്ടിയുടുത്തൊരു വാലും തൂക്കി-
ച്ചട്ടറ്റീടിനകുതിരയുമേറി
കാട്ടുമൃഗങ്ങടെ കൂട്ടമശേഷം
വെട്ടിവധിച്ചു വിശിഷ്ടതയോടേ
വാട്ടമകന്നിഹ തകഴിയിൽമരുവും
വിഷ്ടപനായകനാകിയ ശാസ്‍താ-
വിഷ്ടം നല്കിപ്പുഷ്ടിവരുത്തി
ദുഷ്ടവിനാശകനാകിയദേവൻ
തുഷ്ടി നമുക്കു വരുത്തീടേണം


ജംഭാരിപുരത്തിന്‍റെ സംഭോകരമായ
സംഭാരമെല്ലാംകൂട്ടി സമ്പാദിച്ചുണ്ടായൊരു
ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും
തമ്പുരാനെന്‍റെ ദേവനാരായണഭൂപാലൻ
കെല്പോടു കരുണയാലെപ്പേരും കാത്തീടേണ-
മിപ്പാരിലശുഭങ്ങളെപ്പേരും കളഞ്ഞെന്നെ
സത്പാത്രമാക്കിപരിപാലിക്ക വണങ്ങുന്നേൻ.
അംഭോജാലയനായ വരിഞ്ചനു-
മംഭോജായതനയനൻ വിഷ്ണുവു-
മംഭോജാകരബന്ധ ദിനേശനു-
മംഭോജാകരവൈരിശശാങ്കനു-
മംഭോജാത്മജയാകിയ ലക്ഷിമിയു-
മംഭോവായുമഹീദഹനൻ ബത
സംഭാവിതാമാം ഭൂതമശേഷം
ജംഭാരാതിയുമമരന്മാരും
കുംഭജനാദി മഹാമുനിവരരും
കുംഭിവരാനനനാമവനും ശര-
സംഭവനായ കുമാരൻതാനും
കുംഭോദരമുഖഭൂതഗണങ്ങളു-
മമ്പൊടുനമ്മുടെ കവിഗുംഫത്തെ-‌‍
സ്സംഭാവിച്ചു തുണച്ചീട‌ണം.
ഗുരുചരണാംബുജയുഗളം നമ്മുടെ
കരളിൽപരിചൊടു മരുവീടേണം
ഗുരുപരിചരണംകൊണ്ടു ലഭിക്കാം
സുരവരമന്ദിരവാസംപോലും
ധരണിസുരൻമാർമകുടമഹാമണി-
വരനല്ലോ മമ ഗുരുവായ്‌വന്നതു
സരസഗുണാകരനഖിലനരാണാം
ദുരിതനിവാരണകാരണഭൂതൻ
തന്തിരുവടിയുടെ കൃപയുണ്ടെന്നാ-
ലെന്തു നമുക്കിഹ വശമല്ലാത്തൂ?
അന്തരണരെല്ലാം സന്തതമെന്നെ
ചിന്ത തെളിഞ്ഞിഹ കാത്തീടേണം.
ചെന്തളിരടികളിലടിയാൻ വിരവൊടു
ശാന്തന്മാരെ വണങ്ങീടുന്നേൻ.
മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്ക്
നന്ദിവരുത്തും പരദൈവതമേ!
സുന്ദരികണ്ടങ്കരിപുരമമരും
വൃന്ദാരകകുലവന്ദിതചരണേ!
വന്ദേ ഭഗവതി നന്ദിതഭുവനേ!
മന്ദാശയനാമടിയനെ വിരവൊടു
നന്ദിച്ചാശു തുണച്ചീടണം.
"ചീയതെ ബാലിശസ്യാപി
സക്ഷേത്രപതിതാ കൃഷിഃ
നശാലേഃ സ്തംബകരിതാ
വപ്തുർഗുണമപേക്ഷതേ."


കുറവില്ലാതുള്ളക്ഷരവിദ്യക-
ളറിവാൻമാത്രം ബുദ്ധിയുമില്ല;
അറിവുള്ളതിനെസ്സഭയിൽ ചെന്നാൽ
പറവാൻ വാക്കിനു കൗശലമില്ല;
ചിലവക നാടകകാവ്യാദികളിൽ
ചിലവും കവിതാമാർഗ്ഗവുമില്ല;
ചില വസ്തുക്കൾ ചമയ്ക്കാമതിനൊരു
വിലപിടിയാ ചിലർ കേൾക്കുനേരം;
അങ്ങനെയുള്ളൊരു മനുഷനാകിലു-
മിങ്ങനെയുള്ള മഹാജനസഭയിൽ
ചെന്നൊരു വിദ്യ പ്രയോഗിച്ചാലതു
നന്നെന്നുള്ളതു വന്നുഭവിപ്പതു
സജ്ജനസഭയുടെ സത്ഗുണഗണ്യത;
ഇജ്ജനമതിനാളായിട്ടില്ല.
വളമേറിന കണ്ടത്തിൽ വിതച്ചാൽ
വിളവൊരു പത്തിനു സംശയമില്ല;
വളമില്ലാത്ത പറമ്പിൽ വിതച്ചാൽ
അളവേവിത്തും കിട്ടുകയില്ല;
കണ്ടത്തിന്‍റെ ഗുണംകൊണ്ടേ വിള-
വുണ്ടാവുള്ളു വിതച്ചതിലധികം;
കൊണ്ടിഹ ചെന്നുവിതയ്ക്കുന്നവനെ-
ക്കൊണ്ടുരു കാര്യം വരുവാനില്ല;
നല്ലകൃഷിക്കാരൻതാൻ വിത്തൊരു
കല്ലിൽ വിതച്ചാൽ കരികേയുള്ളൂ;
നല്ലൊരുവയലിലതുഴുതുവിതച്ചാൽ
നെല്ലൊരുനാഴിക്കൊരുപറവിളയും.
എന്ന കണക്കേ കേൾക്കുന്നവരറി-
യുന്ന ജനങ്ങൾ മഹത്തുകളെങ്കിൽ
ഇന്നവനെന്നില്ല‌വനുടെ വാക്കുകൾ
നന്നെന്നും വരുമിതിനുടെയർഥം.
അക്ഷരമെന്നാാലമ്പതുമൊന്നുമ-
തിൽപരമെങ്ങാൻ കേൾപ്പാനുണ്ടോ?
പ്രാകൃതമെന്നും സംസ്കൃതമെന്നും
വ്യാകരണം പതിനെട്ടു പുരാണം
സൂത്രം നാടകകാവ്യശ്ലോകം
ശാസ്ത്രം പലവക ചമ്പുബൃഹത്ക്കഥ
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം
ഗണിതം വൈദ്യം വൈദികതന്ത്രം
ഇത്തരമനവധി പുസ്തകജാലസ-
മസ്തവുമമ്പത്തൊന്നിലടങ്ങും.
അക്ഷരമീവക കൂട്ടിച്ചേർത്തതി-
ലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർത്തുതിലു-
ള്ളാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ
കേൾക്കും പരിഷകളെത്ര രസിക്കും?
കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരു-
വണ്ണമതാക്കിച്ചൊല്ലും ദുഷ്കവി;
ഇത്ഥം സൽക്കവി ദുഷ്കവിഭേദം
സിദ്ധമതായ്‌വരുമെന്നതിനർത്ഥം
ശിക്ഷയിലൊരു സാദ‍ൃശ്യം ചൊല്ലി
തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം;
പ‍ൃഥ്വിയുമപ്പ‌ും വഹ്നിമരുത്തും
പ്രഥുവാമാകാശം ഇവയഞ്ചും
സാധനമഖിലശരീരം തീർപ്പാൻ
സാധുവതാകിയ ബ്രഹ്മാവിന്നും
ചട്ടി കലം കുടമെന്നിവയെല്ലാം
കൊട്ടീത്തീർക്കും കുശവന്മാർക്കും
ചട്ടമിതല്ലാമൊരു പോലിരുവരു-
മൊട്ടും ഭേദവുമില്ല നിനച്ചാൽ.
മണ്ണും വേണം ജലവും വേണം
മണ്ണതു ചുടുവാൻ തീയും വേണം
ആയതു തീർത്താൽ വെള്ളം വലിവാൻ
വായുവുമതിലുള്ളാകാശവുമാം
ഭൂതമതഞ്ചും കുശവനു വേണം
ബ്രഹ്മാവിനുമതുതന്നേ സാധനം
ഇന്ദ്രാദികളാമമരന്മാരും
ചന്ദ്രദിവാകരചാരണഗണവും
മനുജന്മാരും ദനുജന്മാരും
മനുമുതലായ മഹീശന്മാരും
ഫണികളുമനവധി പലപല ഭുവനേ
പണികൂടാതെ ചമയ്ക്കും ബ്രഹ്മൻ;
ആയതുപോലേ വരുമോ കുശവൻ-
നായർ ചമയ്ക്കും കലവും കുടവും?
സാധനമൊന്നെന്നാലുമതിങ്ങനെ
ഭേദവിശേഷം വരുവാൻ സംഗതി;
ഇത്ഥം സൽക്കവി ദുഷ്കവിഭേദം
സിദ്ധമതായ് വരുമെന്നതിനർത്ഥം
.
"പണ്ടു സ്യമന്തകമെന്നതു കാരണ-
മുണ്ടായോരപവാദകളങ്കം
പണി പലചെയ്തു സമസ്തമൊഴിച്ചു
കരുണാകരനതു കേട്ടിട്ടില്ലേ?"
അരുളിച്ചെയ്താനുലകുടെ പെരുമാ-
"ളതു ഞാനേതും കേട്ടിട്ടില്ല
അക്കഥ നമ്മോടറിയിക്കേണം
സൽക്കഥകേട്ടാൽ ദുരിതം നീങ്ങും"
എന്നതു കേട്ടു തെളിഞ്ഞാസ്സചിവൻ
വന്ദിച്ചങ്ങു പറഞ്ഞുതുടങ്ങി;
ലക്ഷ്മീകുചതടകുങ്കുമരേഖാ
ലക്ഷ്മീലളിതഭുജാന്തരനാകിയ
ലക്ഷ്മീപതി നിജഭക്തജനാനാം
ലക്ഷ്മീവിതരണശീലൻ ഭഗവാൻ
ലക്ഷ്മീഭഗവതി രുക്മിണിയോടും
ലക്ഷ്മീവാനൊരുമിച്ചു വസിച്ചു;
മന്ദിരപൂർത്തികൾ കീർത്തിപ്പാൻ മമ
മന്ദതകൊണ്ടതിദുർഘടമല്ലോ;
മന്ദരശൈലമഹാശിഖരങ്ങളു-
മന്നതിനോടെതിരാകരുതേതും;
ചന്ദനവാടിയിലിടചേർന്നീടിന
സാന്ദ്രാലയശതമുണ്ടോരു ഭാഗേ
ചന്ദ്രികതട്ടിയലിഞ്ഞൊഴുകീടിന
ചന്ദ്രോപലമയമതിലുകളതുലം;
ചന്ദ്രാനനമാർ പതിനാറായിര-
മിന്ദ്രാവരജമനോഹാരിണിമാർ
സാന്ദ്രമനോഹര ഗാനാരംഭേ
മന്ദമണഞ്ഞു പുണർന്നു പുണർന്നും
കുന്ദകുരണ്‌ഡകമാലകൾചൂടി
കന്ദുകതാഡനലീലകളാടി
ഇന്ദിശ മലഹരി ബലഹരി പാടി
ഇന്ദളമെന്നിവ സരസം പാടി
അങ്ങാടിയതുതന്നിലെങ്ങാനുമൊരു ദിശി
വിങ്ങുന്നപാതിരാവിലെങ്ങും നടക്കുന്നേരം
പാടേ കനകപ്പൊടികൂടെയിടകലർന്നു
മുത്തുമണി പലതുമുത്തുംഗകാന്തിയോടെ
കണ്ടാലതിങ്കലൊട്ടുമുണ്ടാകയില്ല രുചി;
കാണാതപഹരിക്ക കാണിപോലുമില്ലന്നു
പ്രാണികൾക്കെല്ലാമുണ്ടു പ്രാണാപയത്തിൽ ഭയം.
നാടുമകന്നു നിശി കാടുകൾതോറും നല്ല
ചോടുമിറക്കി ചില കേഴമിഴിമാർ താനേ
പേടിയും വെടിഞ്ഞങ്ങു താനേ കിടക്കുന്നേരം
വേടക്കുലങ്ങളെല്ലാമോടിയകന്നീടന്നു;
അത്രയമല്ലതിലും ചിത്രമിതെത്രപാരം
പെട്ടന്നുറങ്ങുന്നേരം ചട്ടറ്റവായുതാനും
പെട്ടന്നിളകുന്നില്ല തട്ടാതെ പോയിടുന്നു.
ഏവം നിജപുരിയിൽ ദേവൻ സുഖിച്ചു ബല-
ദേവൻ തന്നേടുകൂടെ മേവുന്ന കാലമങ്ങു
വൃത്രാരിസഹജന്നു മിത്രമായ് വസിക്കുന്ന
സത്രാജിത്തൊരുദിനം മിത്രനെസ്സേവിപ്പാനായ്
കാലേകുളിച്ചുചിതമൂലമന്ത്രം ജപിച്ചു.
ചാലേ സമുദ്രംതന്‍റെ കൂലേ വസിച്ചു രവി-
തന്നെ സ്തുതിച്ചാനവനന്നേരമാടലോടെ.
"അംഭോജാകരതോഷണം ത്രിജഗതാ-
മാനന്ദസംപോഷണം
ഗംഭീരാമയശോഷണം രിപുവര-
ശ്രീമന്മഹാഭീഷണം
ഡംഭാഹമ്മതി ഭൂഷണം സുരഗിരേ-
രേകം മഹാഭൂഷണം
സംഭിന്നാരിഷു രോഷണം പ്രതിദിനം
വന്ദാമഹേ പൂഷണം."
"അംബരചാരിൻ! അംബുജധാരിൻ!
ഉരുതരദുരിതമഹാമയഹാരിൻ!
മണ്ഡനധാരിൻ! ഖണ്ഡിതവൈരിൻ!
ദിനമനുനിഖിലചരാചരഹാരിൻ!
കാമവിസാരിൻ! കോമളധാരിൻ!
ജയ ജയ! ദിനകരവാതാഹാരിൻ!
ഒട്ടൊഴിയാതെ ചരാചരമെല്ലാം
ഒട്ടുപുലർച്ച തുടങ്ങുന്നേരം
ഒട്ടും താഴ്ചവരാതെ ഗമിച്ചുട-
നോട്ടംതേടി നടന്നീടുകയും
വാട്ടമകന്നു പിടിച്ചു കളിക്കും
വേട്ടകളാടി നടന്നു രസിച്ചും
പാട്ടിലിരുന്നു രസിച്ചു മുടിച്ചും
തണ്ടാർമലർശരമേറ്റു വലഞ്ഞും
തണ്ടാർമിഴികളെയങ്ങു തിരഞ്ഞും
തേടിനടന്നു നടന്നു വലഞ്ഞും
തണ്ടിലിരുന്നു ശരീരമുലഞ്ഞും
ഭക്ഷണമാശു കഴിച്ചു കിടന്നും
ഭിക്ഷകളേറ്റു വിശന്നുതളർന്നും
രക്ഷകൾ ചെയ്തവനങ്ങു തുനിഞ്ഞും
രൂക്ഷമതാം ചില കുന്നു കടന്നു
ദുഷ്ടവിചേഷ്ടിതമൊക്കെ ലഭിച്ചും
ശിഷ്ടജനത്തെയടിച്ചു പിടിച്ചും
കഷ്ടമഹോ ചിലർ കള്ളുകുടിച്ചും
പുഷ്ടമിറച്ചിയെടുത്തു കടിച്ചും
നിന്തിരുവടിയുടെ ചരിതമിതെല്ലാം
സന്തതമഖിലം കണാകുന്നു.
സൃഷ്ടിക്കുന്നു ഭവാനിഹ ലോകേ
പുഷ്ടതയാ പരിപാലിക്കുന്നു,
ദുഷ്ടരെയൊക്കെയൊടുക്കീടുന്നി
വിഷ്ടപമൊക്കെ ഹനിച്ചീടുന്നു
ജനനം ചെയ്‌വതുമവനംചെയ്‌വതു-
മഖിലചരാചരഹനനം ചെയ്‍വതു-
മനവരതം ദിനനാഥ! കൃപാലോ
നനു കലയാമി ഭവാനിഹ സൂനം.
ശങ്കരനായതു നിന്തിരുവടിതാൻ,
ശങ്കരനെക്കിഹ തോന്നുന്നില്ല;
പങ്കജനാഭൻ നിന്തിരുവടിതാൻ
പങ്കജഭവനും നിന്തിരുവടിതാൻ,
വൃന്ദാരകപതിയാദിയതാം സുര-
വൃന്ദമശേഷം നിന്തിരുവടിതാൻ,
നിൻകഴലിന്നിഹ കൂപ്പിടുന്നേൻ
നിൻകൃപയെങ്കലുദിച്ചീടേണം."
എന്നിവ പലവക ചൊല്ലി നമിച്ചും
ഇന്ദ്രിയമഖിലമടക്കി ജയിച്ചും
ഘോരമതായ തപസ്സിലുറച്ചും
വാരിജബന്ധു മനസ്സിലുറച്ചും
പഞ്ചപാവകമദ്ധ്യഗനിന്ദ്രിയ-
പഞ്ചകത്തെ ജയിച്ചു നിതാന്തം
ചഞ്ചലത്തെ വെടിഞ്ഞൊരുനേരം
നെഞ്ചകത്തുമുദിച്ചു ദിനേശൻ
അഞ്ചിതായതലോചനനാമവ-
നഞ്ചുനാളിനകത്തൊരഭേദം
തഞ്ചിനാനൊരു കാന്തിവിശേഷം
പഞ്ചസായകനോടു സമാനൻ.
നെഞ്ചിലൊപ്പൊഴുമഞ്ചിതമാകിന
വാഞ്ഛിതം മമ നല്കണമിപ്പോൾ
കന്ദമൂലഫലങ്ങൾ ദലങ്ങളി-
ലൊന്നിലും രുചിയില്ലവനന്ന്.
മന്ദവാതമതെന്നിയ മറ്റവ-
യൊന്നു വേണ്ട ഭുജിപ്പതിനായി,
ഡംബരങ്ങളകന്നിതു ദേവാ-
ലംബനം രവിയൊന്നുമുറച്ചു
"ദേവ ദേവ ദിവാകര! പാലയ!
കേവലാഗമമാകിയ മൂർത്തേ!
ദേവസേവിതനായ ഭവാനുടെ
സേവ ചെയ്‌വതിനാരിഹ പോരും?"
ഇത്തരം പല വാക്കു പറഞ്ഞതി-
ഭക്തിയോടെ വണങ്ങി വണങ്ങി
ആത്തമോദം തപസ്സു തുടങ്ങിനാ-
നാർത്തിതീർക്കണമെന്നവനപ്പോൾ.

അന്നേരം ദിനനാഥനവന്‍റെ
മുന്നിൽ പരിചൊടു കാണയ്‌വന്നു
മന്ദസ്മിതവും തൂകി നികാമം
മന്ദമൊരുക്ഷരമരുളിച്ചയ്തു!
"ഹന്ദ കുമാരക! ചൊല്ലേണം നീ
ചിന്തയിലൊന്തു നിനക്കഭിലാഷം?
സന്ദാാപങ്ങളകന്നീടേണം
സന്ദതമോദം വന്നീടേണം
ആർത്തികളൊക്കെയകറ്റീടേണം
കീർത്തി നിനക്കു നടന്നീടണം
ചീർത്ത ഗുണങ്ങളിണങ്ങീടേണം
പൂർത്തികളാശു വിളങ്ങീടേണം."
ഇത്തരമുള്ള ദിവാകരവചനം
സത്വരമവിടെക്കേട്ട ദശായാം
അത്തലകന്നിഹ സത്രാജിത്തും
ഉത്തരമിത്ഥമുണർത്തിച്ചുു മുദാ!
"ദുർഗതികൊണ്ടു ഗൃഹത്തിലിരിപ്പാൻ
ദുർഘടമെന്നതറീഞ്ഞീടേണം
സർവമറിഞ്ഞൊരു നിന്തിരുവടിയൊടു
സാമ്പ്രതമെന്തിനുണർത്തിക്കുന്നു?
പാരിടമൊക്കെയടഞ്ഞു നിറഞ്ഞൊരു
കൂരിരുലൊക്കെയടക്കിക്കളവാൻ
കാരണമായൊരു തേജസ്സുണ്ടു
ചാരുതരം ത്വയി കാണാകുന്നു;
അടിയനു മൊന്നതു തന്നരുളേണം
മടിയരുതേതും കരുണാസിന്ധോ!
അടിമലർ കൂപ്പുന്നോർക്കഭിലാഷം
വടിവൊടു നിന്തിരുവടി നല്കുന്നു."
ഇത്തരമുള്ളൊരു സത്രാജിത്തിൻ
ചിത്തമനോരഥസാരമറിഞ്ഞ്
ഉത്തമനാകിയ സൂര്യൻ ഭഗവാൻ
ഉത്തരമൊന്നിധമരുളിച്ചെയ്തു!
"ഭോ! ഭോ! സത്രാജിദത്രാജിതപദകമലാ-
ലംബനം സാബ്രാതം തേ
ദാതും ചേതോനുകൂലം കിമപി പടുതരം
നൈവ ലോകേ വിലോകേ;
കാമം കാമപ്രദായീ വപുഷി വിജയതേ
കോപി ചിന്താമണിർമേ
സ്വർണ്ണാനാമഷ്ടഭാരം ദിനമനു ജനയേ-
ദേഷ, ദസ്യാമി ചൈനം."
ഇത്തരമുള്ളൊരു പദ്യം ചൊന്നാ-
നുത്തമനാകിയ സൂര്യൻ ഭഗവാൻ;
അർത്ഥമിതിന്നറിവാൻ പണിയെങ്കിൽ
അർത്ഥം ഭാഷയിലങ്ങറിയിക്കാം,
കൈക്കൊണ്ടൊട്ടറിയിച്ചീടണം
മെയ്ക്കൊണ്ടൊട്ടു നടിക്ക്യേം വേണം
എന്നതുകൊണ്ടുമറിഞ്ഞില്ലെങ്കിൽ
ചൊന്നതിനർത്ഥം ചൊല്ലുന്നുണ്ട്.
സത്രാജിത്തേ! കേട്ടാലും! നീ
ചിത്രം ചിത്രം! നിന്നുടെ ധൈര്യം
വല്ലവിമാരുടെ വല്ലഭനാകിയ
മല്ലവിലോചനനുല്ലാസേന
വാണീടുമ്പോൾ നിങ്ങൾക്കെല്ലാം
കാണിപോലും ഖേദവുമില്ല;
എന്നതിലേറ്റവുമൊന്നുതരുന്നതി-
നെന്തിഹ വേണ്ടതി ചിന്തിതമതിങ്ങ്
പണ്ടേയുണ്ടെന്‍റെംഗം തന്നിൽ
കണ്ടാലും നീ കുണ്ഠതയെന്യേ
ഹന്ത! സ്യമന്തകമെന്ന മഹാമണി
കാന്തികൾകൊണ്ടതികാന്തിമിതാല്ലോ.
നിത്യ നിത്യം പൂജിക്കേണം
ചിത്താനന്ദം സേവിക്കേണം
എട്ടെട്ടു ഭരം പൊന്നു ദിനംപ്രതി
മുട്ടാതേ തരുമിമ്മണിരാജൻ;
എന്നാലിതു നീ മേടിച്ചാലും!
തന്നീടുന്നേനിന്നിതുതന്നെ.
ശിക്ഷിയിലിന്നിതു സൂഷിച്ചങ്ങനെ
രക്ഷിക്കേണമിതെന്നരുൾചെയ്തു.
സ്യമന്തകം മണി കൊടുത്തു സൂര്യൻ
സമന്ത്രമങ്ങനെ മറഞ്ഞന്നേരം
അമന്ദവേഗമൊടുവാൻ നടന്നു
ക്രമേണ കാനനതലം കടന്നു
ഗളത്തിലമ്മണി വിളങ്ങിയിപ്പോൾ
കുളർത്ത ശോഭകൾ നിറഞ്ഞു കണ്ടു;
പൂരത്തിലങ്ങവനടുക്കുമപ്പോൾ
കടുക്കനെച്ചിലരകന്നുനിന്നു.
തെരുക്കനെച്ചിലരൊരുക്കിയെല്ലാ-
മുരുത്തിരിപ്പിന്നൊരുമ്പൊടുന്നു;
ദിനേശനുണ്ടിഹ വരുന്നു താനേ
ജനേശപ്പുനരണഞ്ഞു കാൺമാൻ
ജനങ്ങളിങ്ങനെ നിനച്ചു തൽക്ഷണ
മനേകസംഭ്രമമകന്നു നിന്നു.

അർക്കനെഴുന്നള്ളുന്നതു കാൺമാൻ
വെക്കം ചെന്നു നിറഞ്ഞു ജനങ്ങൾ
ദിക്കുകളിൽ ചില തിക്കു തുടങ്ങി
പൊക്കത്തിൽ ചിലരേറി നിരന്നു;
ആച്ചികളെല്ലാം കാഴ്ചയിതെന്നി-
ട്ടുച്ചത്തിൽ ചില വാക്കു തുടങ്ങി!
"ഇച്ചിരിയമ്മേ! നിച്ചരിയത്തീ!
ഇച്ചിരിയൊട്ടും നന്നേല്ലേടീ!
കൊച്ചുകളോടു കളിച്ചിരിയാമൽ
കാഴ്ചയിലിച്ഛ നിനക്കുണ്ടെങ്കിൽ
കാച്ചിയ പുടുവയുടുക്കരുതായോ?
പച്ചപ്പുഴുവും തേയ്ക്കരുതായോ
കുഞ്ഞിക്കാവും അവളുടെ മകളും
പാഞ്ഞിത പോണൂ കാഴ്ചകൾ കാൺമാൻ.
മായച്ചിക്കൊരു നായർ വരാനു-
ണ്ടായതുകൊണ്ടാവൾ പോരുന്നില്ലാ
മായം വേണ്ടിയിതേറെ മദിച്ചാൽ
തായം തെറ്റുമതോർത്തീടേണം.
ചക്കിക്കുണ്ടൊരു ചക്കരവായൻ
ചക്കച്ചൊരെന്നക്കരവീടൻ
തക്കം നോക്കിയടുക്കുംന്നേരം
വെക്കമടവനെപ്പോക്കണമെന്നും;
നീലിപ്പെണ്ണവൾ താലിയണിഞ്ഞും
ചേല ‍ഞൊറിഞ്ഞും മാലയണിഞ്ഞും
കേളച്ചാരുടെ കോലം കണ്ടും
കാലം പോയതറിഞ്ഞില്ലവളും."
ഇങ്ങനയാരോ വാക്കുകളാരോ-
ന്നംഗനമാരു പറഞ്ഞുതുടങ്ങി.
തെക്കൻകത്തിയെടുത്തൊരു തോളിൽ
തൂക്കിക്കൊണ്ടൊരു കൂക്കു വിളിച്ചൂ
ചെക്കനയങ്ങു മറഞ്ഞഥ നോക്കി-
ച്ചിങ്ങനങ്ങു നടന്നുതുടങ്ങി
പൗരന്മാരതുനേര,മതെല്ലാം
നാരയണനോടറിയിപ്പാനായ്
ദ്വാരകതന്നിൽച്ചെന്നൊരു സമയേ
നാരായണനെക്കാൺമാറായി;
വൃഷ്ണികുലത്തിൻമകുടമഹാമണി
കൃഷ്ണൻതിരുവടി താനതുനേരം
വല്ലഭയാകിയ രുക്മിണിയോടും
നല്ല വിശേഷം ചൊല്ലിരസിച്ചു
ശീതളമായൊരു മണിയറതന്നിൽ
ചൂതും പടവുമെടുത്തു നിരത്തി
ചൂതായുധസമനാകിയ ഭഗവാൻ
ചൂതും പൊരുതും കളിച്ചുരസിച്ചു.
ഇരുമൂന്നാറു കളിച്ചാലിന്നീ-
ക്കരുവതെനിക്കിഹ വെട്ടാമെന്നും
പെട്ടെന്നിപ്പൊളൊരുട്ടു കളിച്ചാൽ
പെട്ട പിരച്ചതു വെട്ടാമെന്നും
പകിടകളിച്ചതു കപടംതന്നെ
പകിടകളെന്നൊടു കൂടായെന്നും
തോലി പിണഞ്ഞു നമുക്കെന്നാലൻ
താലിയിലിന്നു തരുന്നേൻ പണയം
കൊങ്കകൾ രണ്ടും പണയം തന്നാ-
ലൊങ്കിലൊരിക്കൽ പൊരുതാമെന്നും
ഇത്തരമോരു വാക്കരുൾചെയ്തു
ചിത്തവിനോദത്തോടെ വസിക്കും
പുരുഷോത്തമനെച്ചെന്നുവണങ്ങി-
പ്പുരുജനമേവുമുണർത്തിച്ചു മുദാ:
"രാകാശശിവദന! ദേവ ശൌരേ!
ലോകാഭിരാമഗുണ! ദേവ ശൌരേ!
ലക്ഷ്മീരമണ! ജയ ദേവ ശൌരേ!
അക്ഷീണഭുജബല ദേവ ശൊരേ!
ലീലാരസികതനോ! ദേവ ശൌരേ! വന-
മാലാവലിഭൂഷണ ദേവ ശൌരേ!
ആദിത്യദേവനിങ്ങെഴുന്നരുളീ താനേ
മോദന ഗോപുരത്തിൽ പാർത്തിടുന്നു.
കാന്തീപടലംകൊണ്ടീ രാജധാനിയിലുള്ള
കാന്ഥാരമഖിലം വിളങ്ങീടുന്നു;
നിന്നടിമലർവന്നു കൂപ്പുവാനായവ-
നിന്നിഹ വന്നീടുന്നു മോദമോടെ;

എന്നാലവനെയിന്നു കാണിക്കേണം
നന്നായിട്ടൊരു ദിക്കിൽ പാർപ്പിക്കേണം."
എന്നീ വാക്കുകൾ കേട്ടു മുകുന്ദൻ
മന്ദസ്മിതമൊടുമൊന്നരുൾചെയ്തു:
"എന്നും ദിനകരനല്ല വരുന്നതു
മന്ദന്മാരതു ബോധിച്ചാലും!
അംബരമാർഗ്ഗം തന്നിൽ വിളങ്ങുമെ-
രംബരമണിയുടെ ബിംബമൊരുന്നാൾ
അവനിതലത്തിലിറങ്ങുകയില്ലെ-
ന്നറിയരുതായോ! ഭോഷൻമാരേ?
സത്രാജിത്തു തപസ്സുതുടങ്ങി-
ത്തത്രവസിക്കുന്നെന്നതു കേട്ടു
മിത്രവരംകൊണ്ടനുടെ കാന്തികൾ
ഇത്ര വിളങ്ങിയതെന്നറിയേണം;"
ഇത്തരമൊന്നരുന്നാൾചെയ്ത ദശായാം
സത്രാജിത്തുമണുഞ്ഞു വണങ്ങി
വൃത്രാരാതി സഹോദരനോടാ-
വൃത്താന്തങളുണർത്തിച്ചു മുദാ;
ചെന്താർമാനിനിതന്നുടെ കണവൻ
ചിന്തതെളിഞ്ഞൊന്നരുളിച്ചെയ്തു:
"യാദവ! നിന്നുടെ ഭാഗ്യം കൊണ്ടു
സാദരമാശു ലഭിച്ചിതു മണിയും
ഭൂമിയിലുള്ള ജനങ്ങൾക്കിമ്മിണി
കാൺമാൻപോലും പണിയാകുന്നു
ആർക്കനു നിങ്കലുദിച്ചൊരു കരുണയ-
തോർക്കുംതോറും ചിത്രം! ചിത്രം!
പരമമഹാധനമാകിയ രത്നം
പരിപാലിപ്പാനെളുതല്ലേതും
ചോരന്മാരുണ്ടനവധി പാർത്താ-
ലാരെന്നാലും സൂക്ഷിക്കേണം;
നനു കലയാമി ഭവാനിഹ നൂനം.
ശങ്കരനായതു നിന്തിരുവടിതാൻ,
ശങ്കയെനിക്കിഹ തോന്നുന്നില്ല;
പങ്കജനാഭൻ നിന്തിരുവടിതാൻ
പങ്കജഭവനും നിന്തിരുവാടിതാൻ,
വൃന്ദാരകപതിയാദിയതാം സുര-
വൃന്ദമശേഷം നിന്തിരുവടിതാൻ,
നിൻകഴലിന്നിഹ കൂപ്പീടുന്നേൻ
നിൻകൃപയെങ്കലുദിച്ചീടേണം.”
എന്നിവ പലവക ചൊല്ലി നമിച്ചും
ഇന്ദ്രിയമഖിലമടക്കി ജയിച്ചും
ഘോരമതായ തപസ്സിലുറച്ചും
വാരിജബന്ധു മനസ്സിലുറച്ചും
പഞ്ചപാവകമദ്ധ്യഗനിന്ദ്രിയ-
പഞ്ചകത്തെ ജയിച്ചു നിതാന്തം
ചഞ്ചലത്തെ വെടിഞ്ഞൊരുനേരം
നെഞ്ചകത്തുമുദിച്ചു ദിനേശൻ
അഞ്ചിതായതലോചനനാമവ-
നഞ്ചുനാളിനകത്തൊരഭേദം
തഞ്ചിനാനൊരു കാന്തിവിശേഷം
പഞ്ചസായകനോടു സമാനൻ.
നെഞ്ചിലെപ്പൊഴുമഞ്ചിതമാകിന
വാഞ്ഛിതം മമ നല്കണമിപ്പോൾ
കന്ദമൂലഫലങ്ങൾ ദലങ്ങളി-
ലൊന്നിലും രുചിയില്ലവനന്ന്.
മന്ദവാതമതെന്നിയെ മറ്റവ-
യൊന്നു വേണ്ട ഭുജിപ്പതിനായി,
ഡംബരങ്ങളകന്നിതു ദേവാ-
ലംബനം രവിയെന്നുമുറച്ചു
“ദേവ ദേവ ദിവാകര! പാലയ!
കേവലാഗമമാകിയ മൂർത്തേ!
ദേവസേവിതനായ ഭവാനുടെ
സേവ ചെയ്‌വതിനാരിഹ പോരും?”
ഇത്തരം പല വാക്കു പറഞ്ഞതി-
ഭക്തിയോടെ വണങ്ങി വണങ്ങി
ആത്തമോദം തപസ്സു തുടങ്ങിനാ-
നാർത്തിതീർക്കണമെന്നവനപ്പോൾ.

അന്നേരം ദിനനാഥനവന്‍റെ
മുന്നിൽ പരിചൊടു കാണായ്‌വന്നൂ
മന്ദസ്മിതവും തൂകി നികാമം
മന്ദമൊരക്ഷരമരുളിച്ചെയ്തു!
“ഹന്ത കുമാരക! ചൊല്ലേണം നീ
ചിന്തയിലെന്തു നിനക്കഭിലാഷം?
സന്താപങ്ങളകന്നീടേണം
സന്തതമോദം വന്നീടേണം
ആർത്തികളൊക്കെയകറ്റീടേണം
കീർത്തി നിനക്കു നടന്നീടേണം
ചിർത്ത ഗുണങ്ങളിണളിണങ്ങീടേണം
പൂർത്തികളാശു വിളങ്ങീടേണം.”
ഇത്തരമുള്ള ദിവാകരവചനം
സത്വരമവിടെക്കേട്ട ദശായാം
അത്തലകന്നിഹ സത്രാജിത്തും
ഉത്തമിത്ഥമുണർത്തിച്ചു മുദാ!
“ദുർഗതികൊണ്ടു ഗൃഹത്തിലിരിപ്പാൻ
ദുർഘടമെന്നതറിഞ്ഞീടേണം
സർവമറിഞ്ഞൊരു നിന്തിരുവടിയൊടു
സാമ്പ്രതമെന്തിനുണർത്തിക്കുന്നു?
പാരിടമൊക്കെയടഞ്ഞു നിറഞ്ഞൊരു
കൂരിരുളൊക്കെയടക്കിക്കളവാൻ
കാരണമായൊരു തേജസ്സുണ്ടു
ചാരുതരം ത്വയി കാണാകുന്നു;
അടിയനുമൊന്നതു തന്നരുളേണം
മടിയരുതേതും കരുണാസിന്ധോ!
അടിമലർ കൂപ്പുന്നോർക്കഭിലാഷം
വടിവൊടു നിന്തിരുവടി നല്കുന്നു.”
ഇത്തരമുള്ളൊരു സത്രാജിത്തിൻ
ചിത്തമനോരഥസാരമറിഞ്ഞ്
ഉത്തമനാകിയ സൂര്യൻ ഭഗവാൻ
ഉത്തരമൊന്നിദമരുളിച്ചെയ്തു!
“ഭോ! ഭോ! സത്രാജിദത്രാജിതപദകമലാ-
ലംബനം സാമ്പ്രതം തേ
ദാതുംചേതോനുകൂലം കിമപി പടുതരം
നൈവ ലോകേ വിലോകേ;
കാമം കാമപ്രദായീ വപുഷി വിജയതേ
കോപി ചിന്താമണിർമേ
സ്വർണ്ണാനാമഷ്ടഭാരം ദിനമനു ജനയേ-
ദേഷ, ദാസ്യാമി ചൈനം.”
ഇത്തരമുള്ളൊരു പദ്യം ചൊന്നാ-
നുത്തമനാകിയ സൂര്യൻ ഭഗവാൻ;
അർത്ഥമിതിന്നറിവാൻ പണിയെങ്കിൽ
അർത്ഥം ഭാഷയിലങ്ങറിയിക്കാം,
കൈകൊണ്ടൊട്ടറിയിച്ചീടേണം
മെയ്‌കൊണ്ടൊട്ടു നടിക്ക്യേം വേണം
എന്നതുകൊണ്ടുമറിഞ്ഞില്ലെങ്കിൽ
ചൊന്നതിനർത്ഥം ചൊല്ലുന്നുണ്ട്.
സത്രാജിത്തേ! കേട്ടാലും! നീ
ചിത്രം ചിത്രം! നിന്നുടെ ധൈര്യം
വല്ലവിമാരുടെ വല്ലഭനാകിയ
മല്ലവിലോചനനുല്ലാസേന
വാണീടുമ്പോൾ നിങ്ങൾക്കെല്ലാം
കാണീപോലും ഖേദവുമില്ല;
എന്നതിലേറ്റവുമൊന്നുതരുന്നതി-
നെന്തിഹ വേണ്ടിതി ചിന്തിതമിങ്ങ്
പണ്ടേയുണ്ടെന്റംഗം തന്നിൽ
കണ്ടാലും നീ കുണ്ഠതയെന്യേ
ഹന്ത! സ്യമന്തകമെന്ന മഹാമണി
കാന്തികൾകൊണ്ടതികാന്തമിതല്ലോ.
നിത്യ നിത്യം പൂജിക്കേണം
ചിത്താനന്ദം സേവിക്കേണം
എട്ടെട്ടു ഭരം പൊന്നു ദിനംപ്രതി
മുട്ടാതേ തരുമിമ്മണിരാജൻ;
എന്നാലിതു നീ മേടിച്ചാലും!
തന്നീടുന്നേനിന്നിതുതന്നെ.
ശിക്ഷയിലിന്നിതു സൂക്ഷിച്ചങ്ങനെ
രക്ഷിക്കേണമിതെന്നരുൾചെയ്തു.
സ്യമന്തകം മണി കൊടുത്തു സൂര്യൻ
സമന്ത്രമങ്ങനെ മറഞ്ഞനേരം
അമന്ദവേഗമൊടവൻ നടന്നു
ക്രമേണ കാനനതലം കടന്നു
ഗളത്തിലമ്മണി വിളങ്ങിയപ്പോൾ
കുളുർത്ത ശോഭകൾ നിറഞ്ഞു കണ്ടു;
പുരത്തിലങ്ങവനടുക്കുമപ്പോൾ
കടുക്കനെച്ചിലരകന്നുനിന്നു.
തെരുക്കനെച്ചിലരൊരുക്കിയെല്ലാ-
മുരുത്തിരുപ്പിന്നൊരുമ്പെടുന്നു;
ദിനേശനുണ്ടിഹ വരുന്നു താനേ
ജനേശനെപ്പുനരണഞ്ഞു കാൺമാൻ
ജനങ്ങളിങ്ങനെ നിനച്ചു തൽക്ഷണ-
മനേകസംഭ്രമമകന്നു നിന്നു.
അർക്കനെഴുന്നള്ളുന്നതു കാൺമാൻ
വെക്കം ചെന്നു നിറഞ്ഞു ജനങ്ങൾ
ദിക്കുകളിൽ ചില തിക്കു തുടങ്ങി
പൊക്കത്തിൽ ചിലരേറി നിരന്നു;
അച്ചികളെല്ലാം കാഴ്ചയിതെന്നി-
ട്ടുച്ചത്തിൽ ചില വാക്കു തുടങ്ങി!
“ഇച്ചിരിയമ്മേ! നിച്ചിരിയത്തീ!
ഇച്ചിരിയൊട്ടും നന്നേല്ലേടീ!
കൊച്ചുകളോടു കളിച്ചിരയാമൽ
കാഴ്ചയിലിച്ഛ നിനക്കുണ്ടെങ്കിൽ
കാച്ചിയ പുടവയുടുക്കരുതായോ?
പച്ചപ്പുഴുവും തേയ്ക്കരുതായോ
കുഞ്ഞിപ്പെണ്ണിനു കഞ്ഞികുടിപ്പാൻ
കുഞ്ഞുകരഞ്ഞിച്ചാവതുമില്ല
മഞ്ഞത്തുകിലും കഞ്ഞിപ്പുടവയു-
മാഞ്ഞുപിടിച്ചൊരു കുഞ്ഞച്ചാരും
കുഞ്ഞിക്കാവും അവളുടെ മകളും
പാഞ്ഞിത പോണൂ കാഴ്ചകൾ കാൺമാൻ.
മായച്ചിക്കൊരു നായർ വരാനു-
ണ്ടായതുകൊണ്ടവൾ പോരുന്നില്ലാ
മായം വേണ്ടയിതേറെ മദിച്ചാൽ
തായം തെറ്റു മതോർത്തീടേണം.
ചക്കിക്കുണ്ടൊരു ചക്കരവായൻ
ചക്കച്ചൊരെന്നക്കരവീടൻ
തക്കം നോക്കിയടുക്കുന്നേരം
വെക്കമൊടവനെപ്പോക്കണമെന്നും;
നീലിപ്പെണ്ണവൾ താലിയണിഞ്ഞും
ചേല ഞൊറിഞ്ഞും മാലയണിഞ്ഞും
കേളച്ചാരുടെ കോലം കണ്ടും
കാലം പോയതറിഞ്ഞില്ലവളും.”
ഇങ്ങനെയോരോ വാക്കുകളോരോ-
ന്നംഗനമാരു പറഞ്ഞുതുടങ്ങി.
തെക്കൻകത്തിയെടുത്തൊരു തോളിൽ
തൂക്കിക്കൊണ്ടൊരു കൂക്കു വിളിച്ചു
ചെക്കനെയങ്ങു മറഞ്ഞഥ നോക്കി-
ച്ചിക്കെന്നങ്ങു നടന്നുതുടങ്ങി
പൌരന്മാരതുനേര,മതെല്ലാം
നാരായണനോടറിയിപ്പാനായ്
ദ്വാരകതന്നിൽച്ചെന്നൊരു സമയേ
നാരായണനെക്കാൺമാറായി;
വൃഷ്ണികുലത്തിൻമകുടമഹാമണി
കൃഷ്ണൻതിരുവടിതാനതുനേരം
വല്ലഭയാകിയ രുക്മിണിയോടും
നല്ല വിശേഷം ചൊല്ലിരസിച്ചു
ശീതളമായൊരു മണിയറതന്നിൽ
ചൂതും പൊരുതു കളിച്ചുരസിച്ചു.
ഇരുമൂന്നാറു കളിച്ചാലിന്നീ-
ക്കരുവതെനിക്കിഹ വെട്ടാമെന്നും
പെട്ടെന്നിപ്പൊളൊരെട്ടു കളിച്ചാൽ
പെട്ട പിരച്ചതു വെട്ടാമെന്നും
പകിടകളിച്ചതു കപടംതന്നെ
പകിടികളെന്നെടു കൂടായെന്നും
തോലി പിണഞ്ഞു നമുക്കെന്നാലെൻ
താലിയിലൊന്നു തരുന്നേൻ പണയം
കൊങ്കകൾ രണ്ടും പണയം തന്നാ-
ലെങ്കിലൊരിക്കൽ പൊരുതാമെന്നും
ഇത്തരമോരോ വാക്കുരുൾചെയ്തു
ചിത്തവിനോദത്തോടു വസിക്കും
പുരുഷോത്തമനെച്ചെന്നു വണങ്ങി-
പ്പുരുജനമേവമുണർത്തിച്ചു മുദാ:
“രാകാശശിവദന! ദേവ ശൌരേ! ജയ
ലോകാഭിരാമഗുണ! ദേവ ശൌരേ!
ലക്ഷ്മീരമണ! ജയ ദേവ ശൌരേ!
അക്ഷീണഭുജബല ദേവ ശൌരേ!
ലീലാരസികതനോ! ദേവ ശൌരേ! വന-
മാലാവലിഭൂഷണ ദേവ ശൌരേ!
ആദിത്യദേവനിങ്ങെഴുന്നരുളീ താനേ
മോദേന ഗോപുരത്തിൽ പാർത്തിടുന്നു.
കാന്തിപടലംകൊണ്ടീ രാജധാനിയിലുള്ള
കാന്താരമഖിലം വിളങ്ങീടുന്നു;
നിന്നടിമലർവന്നു കൂപ്പുവായനായവ-
നിന്നിഹ വന്നീടുന്നു മോദമോടെ;

എന്നാലവനെയിന്നു കാണിക്കേണം
നന്നായിട്ടൊരു ദിക്കിൽ പാർപ്പിക്കേണം.”
എന്നീ വാക്കുകൾ കേട്ടു മുകുന്ദൻ
മന്ദസ്മിതമൊടുമൊന്നരുൾചെയ്തു:
“എന്നും ദിനകരനല്ല വരുന്നതു
മന്ദന്മാരതു ബോധിച്ചാലും!
അംബരമാർഗ്ഗം തന്നിൽ വിളങ്ങുമൊ-
രംബരമണിയുടെ ബിംബമൊരുന്നാൾ
അവനിതലത്തിലിറങ്ങുകയില്ലെ-
ന്നറിയരുതായോ! ഭോഷൻമാരേ?
സത്രാജിത്തു തപസ്സുതുടങ്ങി-
ത്തത്രവസിക്കുന്നെന്നതു കേട്ടു
മിത്രവരംകൊണ്ടവനുടെ കാന്തികൾ
ഇത്ര വിളങ്ങിയതെന്നറിയേണം;”
ഇത്തരമൊന്നരുൾചെയ്ത ദശായാം
സത്രാജിത്തുമണഞ്ഞു വണങ്ങി
വൃത്രാരാതി സഹോദരനോടാ-
വൃത്താന്തങ്ങളുണർത്തിച്ചു മുദാ;
ചെന്താർമാനിനിതന്നുടെ കണവൻ
ചിന്തതെളിഞ്ഞൊന്നരുളിച്ചെയ്തു:
“യാദവ! നിന്നുടെ ഭാഗ്യംകൊണ്ടു
സാദരമാശു ലഭിച്ചതു മണിയും
ഭൂമിയിലുള്ള ജനങ്ങൾക്കിമ്മണി
കാൺമാൻപോലും പണിയാകുന്നു
അർക്കനു നിങ്കലുദിച്ചൊരു കരുണയ-
തോർക്കുംതോറും ചിത്രം! ചിത്രം!
പരമമഹാധനമാകിയ രത്നം
പരിപാലിപ്പാനെളുതല്ലേതും
ചോരന്മാരുണ്ടനവധി പാർത്താ-
ലാരെന്നാലും സൂക്ഷിക്കേണം;
നിങ്കലൊരമളി വരാതെയിരിപ്പാ-
നെങ്കലതെങ്കിലിരുന്നീടട്ടേ!
ആശയതിങ്കൽ നമുക്കില്ലേതും-
നാശം വരുമതുകൊണ്ടു പറഞ്ഞു.
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമതൊക്കെ നിനക്കു തരുന്നേൻ.”
ഇത്തരമൊന്നരുൾചെയ്തതു കേട്ടതി-
നുത്തരമൊന്നവനുരിയാടാതെ
ചിത്തംകൊണ്ടു ചിരിച്ചുതുടങ്ങി
സത്വരമങ്ങു നടന്നുതുടങ്ങി:
“ദ്രവ്യത്തിങ്കലെയാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളയ്ക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാ, മെന്നാൽ
ഇത്രയതെന്നൊരു നിയമം വേണം;
കാറ്റും മഴയും വെയിലും മഞ്ഞും
ഏറ്റുംകൊണ്ടുടനാടലിനോടേ
ഏറ്റമുറക്കം മാറ്റിപ്പരിചൊടു
നോറ്റുകിടന്നുടനേറ്റമിരന്നും
പണിപെട്ടിങ്ങു നമുക്കു ലഭിച്ചൊരു
മണി പെട്ടെന്നു പിടിച്ചുപറിപ്പാൻ
മടികൂടാതരുൾചെയ്തൊരു വചനം
കടുതായ്‌വന്നുടനോർക്കുന്തോറും;
സ്വർണ്ണമശേഷം തരുവനിതെന്നൊരു
കർണ്ണാനന്ദം ചൊല്ലുകയത്രേ;
പാട്ടിലണഞ്ഞ ധനത്തിലൊരല്പം
കാട്ടുകയില്ലീ യജമാനന്മാർ;
‘പെട്ടി തുറപ്പാനിന്നെളുതല്ലാ
പൂട്ടിയ പുരുഷൻ വീട്ടിൽ പോയി
നാളെ വരേണം വേണമതെങ്കിലൊ-
രാളെയയച്ചാലതുമതിതാനും'
ഇങ്ങനെയുള്ളൊരു ശഠതപറഞ്ഞി-
ട്ടിങ്ങു ലഭിപ്പാൻ കൂടുകയില്ല.”
ഇത്ഥം മനസി നിനച്ചുംകൊണ്ടു
സത്രാജിത്തും ഭവനം പുക്കാൻ;
നിത്യവുമമ്മണിവച്ചൊരു പീഠേ
ഭക്തിമുഴുത്തഥ പൂജകൾ ചെയ്തു
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു
വിത്തമെടുത്തു സുഖിച്ചുവസിച്ചു.