കുരിശില്‍
എം.പി. അപ്പന്‍
അത്യന്ത തമസ്സില്‍ പെട്ടുഴലും ലോകത്തിന്
സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുള്‍ക്കിരീടവും ചാര്‍ത്തി അങ്ങു വിശ്രമം കൊള്‍വൂ
മൂര്‍ഖമാം നിയമത്തിന്‍ നാരാജ മുനകളില്‍
അത്യന്ത തമസ്സില്‍ പെട്ടുഴലും ലോകത്തിന്
സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുള്‍ക്കിരീടവും ചാര്‍ത്തി അങ്ങു വിശ്രമം കൊള്‍വൂ
മൂര്‍ഖമാം നിയമത്തിന്‍ നാരാജ മുനകളില്‍
ആഹന്ത കുരിശില്‍തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോര്‍ക്ക് മാപ്പു നല്‍കുവാന്‍ മാത്രം
ആഹന്ത കുരുശ്ശില്‍തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോര്‍ക്ക് മാപ്പു നല്‍കുവാന്‍ മാത്രം
ദേവാ നിന്‍ മുറിവില്‍ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിന്‍ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സര്‍വ്വം സഹയിങ്കല്‍
ചാരു ചെമ്പനീര്‍ പൂവായ് ഉല്‍ഭുല്ലമാകും നാളെ
ദേവാ നിന്‍ മുറിവില്‍ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിന്‍ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സര്‍വ്വം സഹയിങ്കല്‍
ചാരു ചെമ്പനീര്‍ പൂവായ് ഉല്‍ഭുല്ലമാകും നാളെ
കാന്തിചൂഴുമാ ത്യാഗ സൂനങ്ങള്‍ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വര്‍ഗ്ഗത്തിലും
കാന്തിചൂഴുമാ ത്യാഗ സൂനങ്ങള്‍ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വര്‍ഗ്ഗത്തിലും