എന്‍റെ പ്രമാണം
എൻ. കുമാരനാശാൻ

നിത്യം ജ്വലിപ്പൊരു പരാർക്കനെ നേർത്തുനോക്കി-
ക്കത്തിപ്പൊടിഞ്ഞ മിഴിയിൽ പ്രഭതന്നെ കാണാ,
അത്യന്തകോമളതേയാർന്ന ‘മത’പ്രസൂനം
കുത്തിച്ചതയ്ക്കിൽ മണമോ മധുവോ ലഭിക്കാ.

ഊഹത്തിനുണ്ടവധി ജീവിതകാലമല്പം,
ദേഹിക്കു ശാന്തി സുഖമേകുക കേണിടാതെ
മോഹം കുറയ്ക്ക സുഖദങ്ങളിലേവരേയും
സ്നേഹിക്കയാമ്പൽനിരയെക്കുളിർതിങ്കൾപോലെ.