ഒരു ചരമം എൻ. കുമാരനാശാൻ |
---|
സഹനീയമല്ല കരിതേച്ച കത്തതിൽ
സഹസാ കുറിച്ച കഥ സത്യമോ സഖേ?
മഹനീയ, നിങ്ങളുടെയമ്മ മാന്യയാ-
ഗൃഹലക്ഷ്മി നമ്മളെ വെടിഞ്ഞുതന്നെയോ!
സ്നേഹത്തിനില്ല മൃതിയിന്നതുമല്ലതിന്‍റെ
മാഹാത്മ്യ മദ്ഭുതവുമാണു സഖേയതല്ലീ?
ദേഹം വെടിഞ്ഞ കഥ താനറിയാതെ ഹൃത്താം
ഗേഹത്തിലിന്നുമവർ പുഞ്ചിരിതൂകി നില്പൂ!
വർഗ്ഗങ്ങൾ: കുമാരനാശാന്‍റെ കൃതികൾവനമാല