ശിവഭക്തിപഞ്ചകം
എൻ. കുമാരനാശാൻ

ത്വല്‍പാദചിന്തനകൾ ദേവ,യെനിക്കു യോഗ-
ശില്‍പങ്ങളായ് വരിക, നിൻ ചരിതാമൃതങ്ങൾ
കല്‍പങ്ങളായ് വരിക,യെൻ കരണേന്ദ്രിയങ്ങൾ
പുഷ്പങ്ങളായ് വരിക നിൻ പദപൂജചെയ്‌വാൻ.

അത്യന്തബദ്ഭുതമതായറിവുള്ള ലോകം
നിത്യം പുകഴ്ത്തുമൊരു നിന്‍റെ കഥാമൃതങ്ങൾ
ബദ്ധാദരം ബഹു നികർന്നിനിയെന്നു ശംഭോ!
ചിത്തം കുളിർത്തു ചൊരിയുനതു കണ്ണുനീർ ഞാൻ!

രുദ്രാക്ഷവും രജതകാന്തി കലർന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാർശ്വമാർന്നു
ചിദ്രരൂപ, നിൻ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു നയിക്കുമീ ഞാൻ.

ചിന്തിച്ച ഇന്‍റെ പദമേറെയലിഞ്ഞു, ചിത്തം
വെന്തേറിടും വിരഹവേദന ഞാൻ പൊറാതെ
അന്തസ്സിടിഞ്ഞു കരയുമ്പൊഴുതശ്രുധാര
ചിന്തി സ്വയം ശിശിരമാവതുമെന്നു ശംഭോ!

ഇദ്ദേഹമിന്ദ്രിയവുമർത്ഥവുമേകമാക്കു-
മുദ്ദമമാമറിവെഴുന്നറിവും വെടിഞ്ഞു
അദ്വൈതമായൊഴുകുമമ്പതിലാഴ്ന്നഴിഞ്ഞെൻ
ചിദ്ദേവതേ, ചിരമിരിപ്പതുമെന്നഹോ ഞാൻ.