വിവാഹമംഗളം എൻ. കുമാരനാശാൻ |
---|
അവ്യയൻ ശിവനുമാദിദേവിയും
ദിവ്യനാം ഗുരു മനുക്കൾ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികൾമേലനാകുലം.
രമ്യമാം മിഥുനമേ വിവാഹമാം
ധർമ്മപാശമിതു നിത്യമോർക്കുവിൻ
തമ്മിലുണ്മയൊടു നിങ്ങളൊപ്പമായ്
ശർമ്മപീഡകൾ പകുത്തു വാഴുവിൻ!
കാണി കൽമഷവുമെന്നി സൌഹൃദം
പേണുവിൻ, ധരയിൽ നൂറുവത്സരം
പ്രാണനും തനുവുമെന്നപോലവേ
വാണു നിങ്ങൾ പുരുഷാർഥമേലുവിൻ!