ആകാശവും എന്‍റെ മനസും

ഒ.എൻ.വി. കുറുപ്പ്

ആകാശവുമെന്‍റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആകാശവുമെന്‍റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആ വഴിപോയ്‌ മറയുകയായെന്‍ പകലും പറവകളും
ആ വഴിപോയ്‌ മറയുകയായെന്‍ പകലും പറവകളും
എങ്കിലുമതില്‍ നിശൂന്യതയുടെ നീലിമനിറയുന്നു
എങ്ങിനെയതുഞാനെന്‍ വാക്കില്‍ കോരിനിറക്കുന്നു

ആകാശവും എന്‍റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടി തൊടികളിലലയുന്നു
ആകാശവും എന്‍റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടി തൊടികളിലലയുന്നു
എന്കിലുമൊരു പൂക്കളമിട്ടാല്‍ ഉടനതു മായ്ക്കുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു

ആകാശവും എന്‍റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്വലതാണ്ഢവാമഗ്നിപറത്തുന്നു
ആകാശവും എന്‍റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്വലതാണ്ഢവാമഗ്നിപറത്തുന്നു
എങ്കിലുമൊരു നേര്‍ത്തനിലാവിതാ നെറുകയില്‍-
വിരിയുന്നു
എങ്ങനെയാ തീയും കുളിരും വാക്കുളാകുന്നു
എങ്ങനെയാ തീയും കുളിരും വാക്കുളാകുന്നു

ആകാശവും എന്‍റെ മനസ്സും മുഗ്ധിതമാകുന്നു
മൂകതയാല്‍ ഒരുകിളിപാടീലൊരുമുകില്‍ മൂളീല
എങ്കിലുമൊരു പാട്ടിന്‍ സൌരഭമെങ്ങോനിറയുന്നു
എങ്ങിനെയതു നിങ്ങള്‍ക്കായെന്‍ വാക്കുകള്‍ പകരുന്നു

ആകാശവും എന്‍റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
ആകാശവും എന്‍റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
എങ്കിലുമൊരു സുവര്‍ണ്ണ നിശബ്ദയതുമൂടുന്നു
എങ്ങനെയാ നിറവിനെവാക്കില്‍ തുള്ളികളാക്കുന്നു
എങ്ങനെയാ നിറവിനെവാക്കില്‍ തുള്ളികളാക്കുന്നു





Audio