ആരോട് യാത്ര പറയേണ്ടൂ

ഒ.എൻ.വി. കുറുപ്പ്

ആരോട് യാത്രപറയേണ്ടുഞ്ഞാന്‍
മാസങ്ങളാണ്ടുകള്‍ അളന്നളന്നെത്തുമൊരു ബിന്ദുവില്‍
ആള്‍ത്തിരക്കേറുമീ വാഹനം എന്നെയൊരു
പാഴ്ച്ചുമടായിങ്ങിറക്കിവക്കെ
എന്നമൃതപാഥേയവും പഴയ ഭാണ്ഡവും
നെഞ്ചോടണച്ചുഞാഞ്ഞുനില്‍കെ
പാതയിതപാരതതന്‍ മധുരമാം ക്ഷണം മാതിരി
പാണികള്‍ നീട്ടി നില്‍കെ
ആരുടെ കരങ്ങളെന്നറിവീല
കുഴയനീരാഴിപോലെന്നെ പുണര്‍ന്നുനില്‍കെ
ആരോട് യാത്രപറയേണ്ടുഞ്ഞാന്‍ ഏന്തി-
നോടാരോട് യാത്രപറയേണ്ടു
എത്ര സഹായാത്രികര്‍ സമാനനഹൃദയര്‍
ജ്ഞാനദുഖങ്ങള്‍ തങ്ങളില്‍ പങ്കുവച്ചോര്‍
മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചു ഹൃദയങ്ങള്‍
സാമഗീതങ്ങളെ സാധകം ചെയ്തവര്‍
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍
മണ്ണിന്‍റെ ആര്‍ദ്രമാം ആഴങ്ങള്‍ തേടിയോര്‍
വിണ്ണിന്‍റെ ദീപ്തമാം ഉയരങ്ങള്‍ തേടിയോര്‍
മുന്നിലൂടവരൊഴുകി നീങ്ങുന്നകാഴ്ച
ഉള്‍കണ്ണുകളെയിന്നും നനക്കേ
ഓര്‍മകളിലിന്നലെകള്‍പിന്നെയുമുദിക്കെ
അവയോരോന്നുമുണ്‍മയായ്‌ നില്‍ക്കെ
ആരോട് യാത്രപറയേണ്ടുഞ്ഞാന്‍ ഏന്തി-
നോടാരോട് യാത്രപറയേണ്ടു
ആരോട് യാത്രപറയേണ്ടുഞ്ഞാന്‍
മോഴികളുടെയാഴങ്ങളില്‍ പഴമനസ്സുകള്‍
കുഴിച്ചിട്ടനിധിതേടി
വാഴ്വിന്‍റെ കൈപ്പുനീരും വാറ്റി മധുരമാക്കുന്ന
രസമന്ത്രതന്ത്രം തേടി
ഒരു പൊരുളില്‍നിന്നപരമാം പൊരുളുദിച്ചു
കതിര്‍ ചൊരിയുന്ന വാക്കിലെ സൂര്യനെത്തേടി
ഒരു പൂവിലെക്കനിതേടി
കനിയിലെത്തരു തേടി തീയിലെക്കുളിര്‍തേടി
കുളിരിലെ തീ തേടി
അണുവിന്‍റെ അണുവിലൊരു സൌരയൂഥം തേടി
മര്‍ത്യനില്‍ മഹാഭാരതങ്ങള്‍ തേടി
തീര്‍ത്ഥ്യരെത്രയോപേരൊത്തലഞ്ഞു തിരിഞ്ഞു 
ഏറെഇഷ്ടമാര്‍ന്നൊരു നടക്കാവിനോടോ
ഇനിയാരോട് യാത്രപറയേണ്ടുഞ്ഞാന്‍ ഏന്തി-
നോടാരോട് യാത്രപറയേണ്ടു
ആരോട് യാത്രപറയേണ്ടു
പടിഞ്ഞാട്ടു നീളുന്ന നിഴലുകളനുക്ഷണം
പിന്തിരിഞ്ഞോടുന്നു കുറുകുന്നു
ചുവടുകളിലഭയമാര്‍ന്നീടുന്നു
വീണ്ടും കിഴക്കില്‍ മടിത്തടംതേടുന്നു
ഞാനെന്നുമീ സത്യമൊരുനിഴല്നാടകമായ്‌
കണ്ട തോടികളോടോ
ഇളം പാദങ്ങള്‍തുള്ളുമിടനാഴികളോടോ
വെയിലചൂടെറെ മോന്തിക്കുടിച്ചു നിലാക്കുളിര്‍
ച്ചുരത്തുമീ പാവം തരുക്കളോടോ
ഗൂഡമുച്ഛവിശപ്പിനെത്താരാട്ടുപാടിയുറക്കിടത്തിയിട്ട്
ഉതിര്‍മണിതേടുന്ന കൊച്ചുദുഖങ്ങള്‍
ഹാ തൂവലോതുക്കുന്നോരീ കല്‍പ്പടവുകളോടോ
സമസ്തവും ചുറ്റെരിച്ചൊരുപുതിയ ലോകം പടുക്കുന്ന
യജ്ഞങ്ങളില്‍ നറും ദര്‍ഭകളാകുവാന്‍
താരുണ്യമോഹങ്ങള്‍ താനേതപിക്കുമീ
ആരണ്യ രമ്യാങ്കണങ്ങളോടോ
ഇനിയാരോട് യാത്രപറയേണ്ടുഞ്ഞാന്‍ ഏന്തി-
നോടാരോട് യാത്രപറയേണ്ടു
ആരോട് യാത്രപറയേണ്ടു
തപിക്കുമെന്നാത്മാവില്‍
നിങ്ങള്‍ കുടിപാര്‍ത്തിരിക്കെ
ആരുമാറിയാതെയെന്നഞ്ചിന്ത്രിയക്കിളിവാതിലുകള്‍
തഴുതിട്ടു ഞാനിരിക്കെ
വാടാവിളക്കിന്‍റെ തിരിയഞ്ചുമുള്‍പ്പോളയൂതിക്കെടുത്തി
തനിചിരിക്കെ
ആരോകൊളുത്തിനിരത്തിയപോലുള്ളിലായിര
ത്തിരികളായ്‌ നിങ്ങളെരിയെ
ആത്തിരികളാര്‍ദ്രമാക്കുംസ്നേഹധാരയില്‍
ഒരല്‍പകണമെന്നു ഞാനെന്നെയറിയെ
കത്തിത്തിളചെരെഞ്ഞോരുതുള്ളിവെട്ടമായ്
പൊട്ടിത്തെറിക്കുന്ന ധന്യതക്കായ്‌
കാത്തുനില്‍ക്കുമ്പോള്‍ അതിന്നിടവേളയില്‍
ആരോട് യാത്രപറയേണ്ടുഞ്ഞാന്‍ ഏന്തി-
നാരോട് യാത്രപറയേണ്ടു





Audio