അന്യന്‍

ഒ.എൻ.വി. കുറുപ്പ്

എന്നെ മറക്കുമോ ചോദ്യമിതാരുടേതെന്നറിയാതെ
തിരിഞ്ഞു നില്‍ക്കുന്നു ഞാൻ
എന്നെ മറക്കുമോ ചോദ്യമിതാരുടേതെന്നറിയാതെ
തിരിഞ്ഞു നില്‍ക്കുന്നു ഞാൻ

അന്യമായി തീർന്നോരെൻ ജന്മ ഗേഹം വെടിഞ്ഞിന്നു
ഞാൻ പയ്യെ പടികൾ ഇറങ്ങവേ
അന്യമായി തീർന്നോരെൻ ജന്മ ഗേഹം വെടിഞ്ഞിന്നു
ഞാൻ പയ്യെ പടികൾ ഇറങ്ങവേ

എന്നെ മറക്കുമോ ചോദിക്കയാണെന്‍റെ
പിന്നിൽ നിന്നാരോ തിരിഞ്ഞു നിൽക്കുന്നു ഞാൻ

അങ്കണ തെച്ചിയോ
ചോന്നു കലങ്ങിയ കണ്ണ് മിഴിക്കും
പഴയ ചങ്ങാതിയോ

പൊട്ടിച്ചിരിക്കാൻ കരയാനുമല്ലാതെ
മറ്റൊന്നുമോരാത്ത നന്തിയാർ വട്ടമോ

എന്‍റെ ഏകാന്ത കൗമാര ദിനാന്തങ്ങൾ
മിണ്ടാതെ പങ്കിട്ട നാല് മണികളോ

ഒറ്റക്കിരുന്നു തോന്ന്യാക്ഷരമോരോന്നു
കുത്തി കുറിക്കാൻ കുളിർ തണൽ തന്നൊരു
മുത്തശ്ശി മുല്ലയോ

മുത്തങ്ങ തൻ മണം മുറ്റിയ പുൽ തൊടിയോ-
പുത്തിലഞ്ഞിയോ

സർവവും ഭാസ്മാന്തമെന്നോതി നെറ്റിയിൽ
സന്ധ്യക്ക് ഭസ്മം തൊടുന്ന മുത്തശിയും
പൊയ്പോയ കൂട പിറപ്പുകളും
ചുടു ഭസ്മമായി തീർന്ന തൊടിയിലെ തൈകളോ

ചോദിപ്പു പിന്നിൽ നിന്ന് എന്നെ മറക്കുമോ
ചോദിപ്പതാരെന്നു അറിയാതെ നില്‍പ്പൂ ഞാൻ
ചോദിപ്പു പിന്നിൽ നിന്ന് എന്നെ മറക്കുമോ
ചോദിപ്പതാരെന്നു അറിയാതെ നില്‍പ്പൂ ഞാൻ

ചത്ത പുഴുക്കളെ ധാന്യ മണികളെ കെട്ടി വലിക്കും ഉറുമ്പുകളും
കുഴിയാനകൾ കുത്തിയ വാരികുഴികളും കൂണുകളും
ചിതലിന്‍റെ ചെമ്പാതയും ചേർന്നൊരു പോര്‍കളം പോലെ കിടക്കുന്ന
ചോർന്നോലിക്കുന്നോരീ ചാവടി തിണ്ണയും പിന്നിട്ടു
പയ്യെ പടി ഇറങ്ങീടവേ

പിൻ വിളി കേള്‍പ്പു ഞാൻ എന്നെ മറക്കുമോ

നാട്ടു വഴികൾ കതിരിടും കൈത കൈ നീട്ടം തരാറുള്ള പൂവിന്‍റെ ഗന്ധമോ
പാട്ടുമായി വന്നു പയർ തിരി കൊത്തുന്നോരാറ്റ കിളികളെ
ആട്ടുന്ന മറ്റൊരു പാട്ടിന്‍റെ ഓർമ തൻ ഗന്ധമോ
മാവുകൾ പൂത്തിരി കത്തിച്ച ഗന്ധമോ
വേനലിൽ ചാറും മഴയേറ്റ മണ്ണിന്‍റെ ഗന്ധമോ
ചാഴികൾ ചാഞ്ഞ നെല്ലോല തൻ ഗന്ധമോ

എള്ള് പൂക്കുമ്പോഴും നെല്ല് മൂക്കുമ്പോഴും
വെള്ളം നിറഞ്ഞ അതിലാമ്പല്‍ പൂക്കുംപോഴും
മാറി വരുന്ന വയലിൻ മദകരമായ ഗന്ധങ്ങളോ
കൊപ്രയാട്ടുന്നൊരു വാണിയ ചക്കിന്‍റെ ചുറ്റുമെഴും
സ്നിഗ്ദ വാസനയോ

താള വായ്ത്താരികൾക്കൊത്തു ചെണ്ട പഠിക്കുന്ന
തണ്ടാ ചെറുമരെ കണ്ടു ഗന്ധർവ കുമാരരെന്നോർക്കയാൽ
ചെണ്ടിട്ടോരേഴിലം പാല തൻ ഗന്ധമോ

എള്ള് പൂക്കുമ്പോഴും നെല്ല് മൂക്കുമ്പോഴും
വെള്ളം നിറഞ്ഞ അതിലാംബൽ പൂക്കുംപോഴും
മാറി വരുന്ന വയലിൻ മദകരമായ ഗന്ധങ്ങളോ
കൊപ്രയാട്ടുന്നൊരു വാണിയ ചക്കിന്‍റെ ചുറ്റുമെഴും
സ്നിഗ്ദ വാസനയോ
താള വായ്ത്താരികൾക്കൊത്തു ചെണ്ട പഠിക്കുന്ന
തണ്ടാ ചെറുമരെ കണ്ടു ഗന്ധർവ കുമാരരെന്നോർക്കയാൽ
ചെണ്ടിട്ടോരേഴിലം പാല തൻ ഗന്ധമോ

തൊട്ടു വിളിക്കുന്നു പിന്നിൽ നിന്ന് ആരെന്നെ
അത്രമേൽ ആര്ദ്രമായ് എന്നെ മറക്കുമോ
തൊട്ടു വിളിക്കുന്നു പിന്നിൽ നിന്ന് ആരെന്നെ
അത്രമേൽ ആര്ദ്രമായ് എന്നെ മറക്കുമോ

പൊന്നിൻ കൊടിമരമില്ലാത്ത കോവിലിൽ
തന്നെ വണങ്ങുന്ന കേവലരെ പോലെ
പണ്ടവും പട്ടുമില്ലാതെ
മഞ്ഞ കുറി മുണ്ടുമായി നിത്യ നിദാനങ്ങൾ ഒക്കെയും
പേരിനു മാത്രമാണെങ്കിലും
അന്ജിത സ്മേരനായി നില്ക്കുന്ന്നോരന്ജന വർണനാം
ഉണ്ണി തൻ രൂപമോ
തൃപ്പടി വട്ടത്തിലെന്നും മുഴുങ്ങും ഇടയ്ക്ക തൻ നാദമൊ

പൊന്നിൻ കൊടിമരമില്ലാത്ത കോവിലിൽ
തന്നെ വണങ്ങുന്ന കേവലരെ പോലെ
പണ്ടവും പട്ടുമില്ലാതെ
മഞ്ഞ കുറി മുണ്ടുമായി നിത്യ നിദാനങ്ങൾ ഒക്കെയും
പേരിനു മാത്രമായെങ്കിലും
അന്ജിത സ്മേരനായി നില്ക്കുന്ന്നോരന്ജന വർണനാം
ഉണ്ണി തൻ രൂപമോ
തൃപ്പടി വട്ടത്തിലെന്നും മുഴുങ്ങും ഇടയ്ക്ക തൻ നാദമൊ
വൃദ്ധനാം പാണി പാദൻ ശിശിരത്തിലെ നഗ്ന വൃക്ഷം പോൽ
വിറച്ചു നില്ക്കുമോപോഴും നിത്യ വസന്തര്‍തുആ കൈ വിരൽ തുമ്പിൽ
നൃത്തമാടുമ്പോൾ ഉണരുന്ന താളമോ

പിന്നാലെ എത്തി എൻ കാതിൽ മന്ത്രിക്കുന്നു
പിന്നെയും ഈ ചോദ്യം എന്നെ മറക്കുമോ


ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റ തവണ ഓരോ പുറവും നോക്കി
ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റ ഓരോ പുറവും ഓരോ തവണയും നോക്കി
വയ്ക്കുവാൻ മാത്രം നിയോഗം
പഴയ താളൊക്കെ മറഞ്ഞു പോയി എന്നേക്കും
എങ്കിലും
ചിത്രങ്ങളായി കുറിമാനങ്ങളായി
ചിലതെത്രയും ഭദ്രം കരുതുന്നിതോർമ്മകൾ


ഏടുകൾ ഓരോന്ന് നീക്കവേ
ഓര്മ്മ തന്നീട് വയ്പ്പിൽ കനം വായ്ക്കവെ

ഇത്തിരി നേരമീ ഭാരം ഇറക്കി വെക്കാൻ
ഇടം തേടി കിതക്കുമീ യാത്രക്കിടയിലും

പിന്നിലെ പാത ചോദിപ്പൂ മറക്കുമോ
മുന്നിലെ പാത വിളിപ്പൂ സമസ്തവും അന്യമായി തീരും
മറക്കുക പോരുക

പിന്നിലെ പാത ചോദിപ്പൂ മറക്കുമോ
മുന്നിലെ പാത വിളിപ്പൂ സമസ്തവും അന്യമായി തീരും
മറക്കുക പോരുക

അന്യമായി തീർന്നോരെൻ ജന്മ ഗേഹം വെടിഞ്ഞു
അന്യമായി തീർന്നതാം ഇന്നലെകൾ വെടിഞ്ഞു
അന്യമായി തീരുമീ ഇന്നുമെന്നൊർത്
നിസ്സങ്ങനായി പോരുക

അന്യമായി തീർന്നോരെൻ ജന്മ ഗേഹം വെടിഞ്ഞു
അന്യമായി തീർന്നതാം ഇന്നലെകൾ വെടിഞ്ഞു
അന്യമായി തീരുമീ ഇന്നുമെന്നൊർത്
നിസ്സങ്ങനായി പോരുക
ഓർമ്മകളേ വിട

പിന്നെ വിദൂര നഗരത്തിലേക്ക് പോം വണ്ടിയും കാത്തു ഞാൻ

നില്‍ക്കുന്ന വേളയിൽ

പിന്തുടരും വേട്ട നായ്ക്കുരപോൽ കേൾപ്പൂ
പിന്നെയും ഈ ചോദ്യം എന്നെ മറക്കുമോ

വാത പനി വിറയാർന്നു ഇലയൂർന്നു ഇങ്ങു പാത വക്കത്തെഴും
മുൾ മരം മാതിരി

ഏതോ പുരാതനനാകും ചിരഞ്ജീവി മാതിരി
നീണ്ട വടി ഊന്നി എത്തുമീ ഗ്രാമ വൃദ്ധൻ
പണ്ടിത് വഴി സ്വാതന്ത്ര്യ ഗാഥകൾ പാടുന്ന കാറ്റായി
അണഞ്ഞവൻ

നില്ക്കയാണെൻ മുന്നിൽ മർത്യത തൻ അർദ്ധ നഗ്നത ആയി
ജടരാഗ്നിയായി ദാഹമായി തെണ്ടി മരിക്കുവാൻ കൈ വന്ന
മോചനത്തിന്‍റെ കുരിശിൽ പിടയുന്ന സത്യമായി

എന്നെ മറക്കുമോ
ചൊദിക്കയാണെന്നോട്
ഇന്നാ നിരാർദ്ര നിശബ്ദമാം കണ്ണുകൾ
ഒക്കെയും അന്യമായി തീർന്നാലും
ഈ ഗ്രാമ വൃദ്ധനീ ഞാനാണ്

എനിക്ക് ഞാൻ അന്യനൊ
ഒക്കെയും അന്യമായി തീർന്നാലും
ഈ ഗ്രാമ വൃദ്ധനീ ഞാനാണ്

എനിക്ക് ഞാൻ അന്യനൊ
എനിക്ക് ഞാൻ അന്യനൊ






Audio