അപരാഹ്നം
ഒ.എൻ.വി. കുറുപ്പ്
കൂരിരുട്ടില്‍ നടന്നുഴറുമ്പോള്‍ സൂര്യ
നീ ആയിരുന്നു എന്‍ മനസ്സില്‍
കൂരിരുട്ടില്‍ നടന്നുഴറുമ്പോള്‍ സൂര്യ
നീ ആയിരുന്നു എന്‍ മനസ്സില്‍
സ്നാന ഘട്ടത്തിലെ തെളി നീറ്റില്‍
ഞാനിറങ്ങി കുനിഞ്ഞു നില്‍ക്കുമ്പോള്‍
നിന്‍ തുടുത്ത മുഖച്ചായ താഴെ കണ്ടു
കൈകളാല്‍ കോരിയെടുത്തു
ധ്യാന ലീനമൊരു പാത്രമിന്നു
ഞാനെറിഞ്ഞു മുകളില്‍
കിഴക്കേ വാനമാകെ തുടുത്തു
പ്രപഞ്ച വീണ ഭൂപാള രാഗമുതിര്‍ത്തു
ഇന്നലെ അത് പോലെ എന്‍ മനസ്സില്‍
നിന്നു നിന്നെ ഞാന്‍ കോരി എടുത്തു
ഈ ഇരുട്ടില്‍ അലയുന്ന നിസ്വ
ജീവിതങ്ങളിലേക്കായെറിഞ്ഞു
ഇന്നലെ അത് പോലെ എന്‍ മനസ്സില്‍
നിന്നു നിന്നെ ഞാന്‍ കോരി എടുത്തു
ഈ ഇരുട്ടില്‍ അലയുന്ന നിസ്വ
ജീവിതങ്ങളിലേക്കായെറിഞ്ഞു
നീ അവരില്‍ എരിഞ്ഞു പടര്‍ന്നു
നീ അവര്‍ തന്‍ ഉണര്‍വായി ഉണര്‍ന്നു
നീ അവരില്‍ എരിഞ്ഞു പടര്‍ന്നു
നീ അവര്‍ തന്‍ ഉണര്‍വായി ഉണര്‍ന്നു
പൂര്‍വ ദിക്കില്‍ ഒരു പാതിരാവില്‍, സൂര്യ
നീ ഉദിക്കുന്നതും കണ്ടു .