Babunoufal
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം
1. ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം?
Ans : 1938
2. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?
Ans : ഗുൽസരിലാൽ നന്ദ
3. ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം?
Ans : നീതി ആയോഗ് (NITI Aayog- National Institution for transforming India
4. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ?
Ans : ദാദാഭായി നവറോജി
5. ദാദാഭായി നവറോജിയുടെ പേരിൽ പുരസ്കാരം ഏർപ്പടുത്തിയ രാജ്യം?
Ans : ബ്രിട്ടൺ
6. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
7. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
Ans : 1971 ലെ ഇന്തോ- പാക് യുദ്ധം
8. മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?
Ans : എട്ടാം പഞ്ചവത്സര പദ്ധതി
9. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?
Ans : പതിനൊന്നാം പഞ്ചവത്സര പദ്ധതി
10. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
Ans : റിസർവ്വ് ബാങ്ക്
11. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വർഷം?
Ans : 1867 - 1868 ൽ
12. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?
Ans : ശ്രീ നാരായണ അഗർവാൾ
13. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?
Ans : മുഖ്യമന്ത്രി
14. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം?
Ans : 2015 ജനുവരി 1
15. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?
Ans : പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
16. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
17. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?
Ans : മൊറാർജി ദേശായി 1978-1980 വരെ
18. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ
19. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?
Ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ
20. കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
21. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?
Ans : വി.കെ.ആർ.വി റാവു - 1931 ൽ
22. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്?
Ans : ജെ.സി. കുമാരപ്പ
23. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്?
Ans : യു.എസ്.എസ്.ആറിൽ നിന്നും
24. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ?
Ans : പ്രധാനമന്ത്രി
25. ആസൂത്രണവുമായി ബന്ധപ്പെട് ബോംബെ പദ്ധതി (Bombay Plan ) നിലവിൽ വന്നത്?
Ans : 1944
26. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ പ്രധാന പങ്കുവഹിച്ച മലയാളി?
Ans : കെ.എൻ.രാജ്
27. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ഗുണ്ണാർ മിർ ദയാൽ (രചന: ഏഷ്യൻ ഡ്രാമ )
28. പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന്
29. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
Ans : അലഹബാദ് ബാങ്ക് 1885 ൽ
30. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?
Ans : റിസർവ്വ് ബാങ്ക്
31. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്?
Ans : സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി
32. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?
Ans : ജയപ്രകാശ് നാരായണൻ-1950
33. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?
Ans : പി.സി. മഹലനോബിസ്
34. നീതി ആയോഗിന്‍റെ പ്രഥമ അദ്ധ്യക്ഷൻ?
Ans : നരേന്ദ്രമോദി
35. ബോംബെ പദ്ധതി (Bombay Plan ) ക്ക് നേതൃത്വം കൊടുത്തത്?
Ans : അർദ്ദേശിർദലാൽ
36. ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
37. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
Ans : ദാരിദ്ര്യ നിർമ്മാർജ്ജനം
38. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?
Ans : പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - 2012- 2017
39. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?
Ans : സിറ്റി യൂണിയൻ ബാങ്ക് - 1904
40. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
41. CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായി ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത്?
Ans : 1956 ൽ
42. ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?
Ans : എം.എൻ. റോയി
43. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?
Ans : പി.സി. മഹലനോബിസ്
44. നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ?
Ans : അരവിന്ദ് പനഗരിയ
45. ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
Ans : ജോൺ മത്തായി
46. മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
47. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?
Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
48. സ്വാതന്ത്രത്തിന്‍റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002
49. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?
Ans : ആക്സിസ് ബാങ്ക്
50. വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?
Ans : റിസർവ്വ് ബാങ്ക്
51. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?
Ans : എം.വിശ്വേശ്വരയ്യ
52. ആസൂത്രണ കമ്മീഷൻ (planning Commission) നിലവിൽ വന്നത്?
Ans : 1950 മാർച്ച് 15
53. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?
Ans : പി.സി. മഹലനോബിസ്
54. നീതി ആയോഗിന്‍റെ പ്രഥമ സി.ഇ.ഒ?
Ans : സിന്ധു ശ്രി ഖുള്ളർ
55. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?
Ans : 1951 ഏപ്രിൽ 1
56. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
57. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
Ans : അടിയന്തിരാവസ്ഥ പ്രഖ്യാപനം
58. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി
59. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?
Ans : 2006
60. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?
Ans : കടുവ
61. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?
Ans : എം.വിശ്വേശ്വരയ്യ
62. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം?
Ans : യോജനാ ഭവൻ- ന്യൂഡൽഹി
63. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
Ans : ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)
64. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?
Ans : ഗവേണിംഗ് കൗൺസിൽ
65. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
66. ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?
Ans : രണ്ടാം പഞ്ചവത്സര പദ്ധതി
67. DWCRA - Development of women and children in Rural Areas പദ്ധതി ആരംഭിച്ചത് എത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Ans : ആറാം പഞ്ചവത്സര പദ്ധതി
68. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി
69. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?
Ans : AllB (Asian Infrastructure Investment Bank )
70. AllB യു ടെ ആസ്ഥാനം?
Ans : ബീജിംങ്
71. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?
Ans : എം.വിശ്വേശ്വരയ്യ
72. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?
Ans : ആസൂത്രണ കമ്മീഷൻ
73. ഇന്ത്യൻ ബഡ്ജറ്റിന്‍റെ പിതാവ്?
Ans : പി.സി. മഹലനോബിസ്
74. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ദാദാഭായി നവറോജി
75. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
76. മനുഷ്യ വികസനം (Human Development ) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി?
Ans : ആറാം പഞ്ചവത്സര പദ്ധതി
77. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?
Ans : മൂന്നാം പഞ്ചവത്സര പദ്ധതി
78. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
Ans : ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
79. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
Ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
80. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?
Ans : എണ്ണപ്പന
81. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?
Ans : അമർത്യാസെൻ - 1998 ൽ
82. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?
Ans : പ്രധാനമന്ത്രി
83. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
Ans : സംഖ്യ
84. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?
Ans : ദാദാഭായി നവറോജി
85. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
86. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?
Ans : 1966 മുതൽ 1969 വരെ
87. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായ വർഷം?
Ans : 1995
88. 1950 മുതൽ 1980 വരെയുള്ള കാലയളവിലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്കിനെ കുറിക്കാൻ ഉപയോകിക്കുന്ന പദം?
Ans : ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth)
89. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?
Ans : 1934
90. ഹിൽട്ടൺ യങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര്?
Ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്‍റ് ഫിനാൻസ്
91. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം?
Ans : 1999
92. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
Ans : ജവഹർലാൽ നെഹ്രു
93. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി?
Ans : പി.സി. മഹലനോബിസ്
94. രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?
Ans : ദാദാഭായി നവറോജി
95. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)
96. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?
Ans : സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത
97. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?
Ans : എട്ടാം പഞ്ചവത്സര പദ്ധതി
98. ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്?
Ans : രാജ് കൃഷ്ണ
99. ഇന്ത്യയിൽ റിസർവ് ബാങ്കിന്‍റെ പ്രവർത്തനം ആരംഭിച്ചത്?
Ans : 1935 ഏപ്രിൽ 1
100. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?
Ans : ഹിൽട്ടൺ യങ് കമ്മീഷൻ - 1926