Babunoufal

ഇന്ത്യന്‍ ഗതാഗതം




1. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?
Ans : കറാച്ചി - ഡെൽഹി
2. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
Ans : 1990
3. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
Ans : കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
4. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
Ans : ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )
5. എയർ ഡക്കാന്‍റെ ആപ്തവാക്യം?
Ans : സിംപ്ളി ഫ്ളൈ
6. Flight Data Recorder എന്നറിയപ്പെടുന്നത്?
Ans : ബ്ലാക്ക് ബോക്സ്
7. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 2006
8. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
Ans : ഭോലു എന്ന ആനക്കുട്ടി
9. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?
Ans : ബോംബെ - താനെ 1853
10. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
Ans : ന്യൂഡൽഹി
11. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?
Ans : 1911
ബോംബെ - താനെ 1853
12. എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?
Ans : 1948 മാർച്ച് 8
13. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
14. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനി എയർ ഡക്കാൻ രൂപീകരിച്ച വർഷം?
Ans : 2003 ഓഗസ്റ്റ് 25
15. വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി?
Ans : IATA International Air Transport Association (Montreal in Canada)
16. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?
Ans : VDR (Voyage Data Recorder )
17. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : കരിപ്പൂർ .മലപ്പുറം ജില്ല
18. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
19. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
Ans : 1951
20. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?
Ans : നമ്മ മെട്രോ
21. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?
Ans : ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
22. എയർ ഇന്ത്യ ഇന്റർനാഷണലിന്‍റെ ആദ്യ അന്താരാഷ്ട സർവീസ്?
Ans : ബോംബെ - ലണ്ടൻ; 1948 ജൂൺ 8
23. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
Ans : ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
24. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം?
Ans : 1972
25. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
Ans : രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദ് (ഉദ്ഘാടനം ചെയ്യപ്പെട്ടത്: 2008 മാർച്ച് 14 )
26. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
Ans : 1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്
27. CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
Ans : കേരളാ മുഖ്യമന്ത്രി
28. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?
Ans : ബറോഡ ഹൗസ് ന്യൂഡൽഹി
29. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം
Ans : സിക്കിം
30. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?
Ans : മോവിയ
31. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?
Ans : ഫ്ളൈ സ്മാർട്ട് ഫ്ളൈ
32. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ച വർഷം?
Ans : 1953 ആഗസ്റ്റ് 1
33. ഇന്ത്യൻ വ്യോമഗതാഗതത്തിന്‍റെ പിതാവ്?
Ans : ജെ ആർ ഡി ടാറ്റ
34. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം?
Ans : 1986
35. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
Ans : ജെ ആർ ഡി ടാറ്റ
36. തിരുവനന്തപുരത്തേയ്ക്ക് ആദ്യമായി വിമാന സർവ്വീസ് ആരംഭിച്ച കമ്പനി?
Ans : ടാറ്റാ എയർലൈൻസ്
37. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
Ans : കിൻഫ്ര
38. ഇന്ത്യൻ റെയിൽവേയുടെ പിതാവ്?
Ans : ഡെൽഹൗസി പ്രഭു
39. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ?
Ans : ഗതിമാൻ എക്സ്പ്രസ്
40. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?
Ans : 17
41. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
Ans : എയർ ഇന്ത്യ
42. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?
Ans : 1953 ആഗസ്റ്റ് 1
43. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?
Ans : ടാറ്റാ എയർലൈൻസ് 1932
44. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?
Ans : 1890
45. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
Ans : ഊർമ്മിള കെ പരിഖ്
46. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
Ans : തിരുവനന്തപുരം 1991
47. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
Ans : ശ്രീലങ്കൻ എയർവേസ്
48. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?
Ans : ലോർഡ് മേയോ 1870
49. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?
Ans : ആഗ്ര - ഡൽഹി
50. ആദ്യ റെയിൽവേ സോൺ?
Ans : സതേൺ സോൺ

51. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
Ans : കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
52. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?
Ans : ഈസറ്റ് വെസ്റ്റ് എയർലൈൻസ്
53. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
Ans : ജെ ആർ ഡി ടാറ്റ
54. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?
Ans : കിങ് ഫിഷർ എയർലൈൻസ്
55. ആദ്യ വനിതാ പൈലറ്റ്?
Ans : ദുർബ ബാനർജി
56. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം
57. എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )
58. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?
Ans : ജോർജ്ജ് സ്റ്റീവൻസൺ
59. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
Ans : കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
60. 17 -മത്തെ റെയിൽവേ സോൺ?
Ans : കാൽക്കത്ത മെട്രോ
61. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?
Ans : ന്യൂഡൽഹി
62. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?
Ans : ജെ ആർ ഡി ടാറ്റാ
63. ടാറ്റാ എയർലൈൻസിന്‍റെ ആദ്യ സർവ്വീസ്?
Ans : കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)
64. കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?
Ans : 2003
65. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
Ans : പ്രേം മാത്തൂർ
66. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
Ans : കേരളം & തമിഴ്നാട് (3)
67. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
Ans : ഇന്ത്യൻ റെയിൽവേ
68. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
Ans : 1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
69. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
Ans : ഷാൻ - ഇ- പഞ്ചാബ്
70. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
Ans : ബംഗലുരു നമ്മ മെട്രോ
71. നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?
Ans : മുംബൈ
72. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം?
Ans : കൊച്ചി
73. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
Ans : 1946
74. എയർ ഇന്ത്യയുടെ ആപ്തവാക്യം?
Ans : ഫ്ളൈയിങ് റിട്ടേൺസ്
75. യുദ്ധമുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
Ans : ഗുജ്ജൻ സക്സേന
76. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
Ans : മഹാരാഷ്ട്ര
77. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
Ans : ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
78. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?
Ans : 1.67 മീറ്റർ
79. ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
Ans : മുംബൈ സെൻട്രൽ
80. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?
Ans : വഡോദര ഗുജറാത്ത്
81. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
Ans : മഹാരാജാ
82. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?
Ans : അലയൻസ് എയർ; 1996
83. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
84. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്?
Ans : ആഗസ്റ്റ് 1; 2007
85. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം?
Ans : ഓറഞ്ച്
86. തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം?
Ans : 1964
87. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?
Ans : ഇന്ത്യൻ റെയിൽവേ
88. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?
Ans : റിങ്കു സിൻഹ റോയി
89. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?
Ans : രാജധാനി എക്സ്പ്രസ്
90. ആദ്യനാരോഗേജ് റെയിൽപാത?
Ans : ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
91. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?
Ans : ഇംപീരിയൽ എയർവേസ്
92. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?
Ans : 1995 ഏപ്രിൽ 1
93. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?
Ans : 1960; അമേരിക്കയിലേയ്ക്ക്
94. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?
Ans : ദി ജോയ് ഓഫ് ഫ്ളൈയിങ്
95. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്?
Ans : ഡേവിഡ് വാറൻ (David warren)
96. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 1999
97. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം?
Ans : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
98. ആദ്യവനിതാ ലോക്കോ പൈലറ്റ്?
Ans : സുരേഖ ബോൺസ്സെ
99. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
Ans : കൊൽക്കത്ത (1984 ഒക്ടോബർ 24)
100. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?
Ans : 2011 ഒക്ടോബർ 20 ബംഗളുരുവിൽ