കേരള ഭൂമിശാസ്ത്രം



അറിയിപ്പ് ! ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം.
അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം.

1. KSEB സ്ഥാപിതമായത്?
Ans: 1957 മാർച്ച് 31
2. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
Ans: ശിരുവാണി പുഴ
2.1: ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?
3. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: തിരുവനന്തപുരം
3.1: കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?
3.2: പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
3.3: സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?
3.4: കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം (1929 ൽ) തുടങ്ങിയത്?
4. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
Ans: മീനച്ചിലാർ
5. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: കരമനയാർ
6. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?
Ans: നെയ്യാർ
6.1: കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
7. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?
Ans: ചാലക്കുടിപ്പുഴ
7.1: പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?
8. ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?
Ans: പെരിയാർ
8.1: ആലുവാപ്പുഴ, കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി?
8.2: ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?
8.3: കേരളത്തിലെ ഏറ്റവും നീളംകൂടിയ (244 കി.മി) നദി?
8.4: കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
8.5: പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?
8.6: മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?
8.7: ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?
9. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
Ans: ഇരവികുളം - ഇടുക്കി
9.1: കേരളത്തിലെ ആദ്യത്തെ(1978-ൽ) ദേശീയോദ്യാനം?
10. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
Ans: NH 744
11. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി?
പമ്പാനദി
11.1  : ആറൻമുള വള്ളംകളി നടക്കുന്ന നദീ?
11.2  : കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ (176 കി.മി.) നദി?
11.3  : ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന നദി?
11.4  : ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?
11.5  : തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
11.6  : ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
11.7  : പെരുന്തേനരുവി ഏത് നദിയിലുള്ള വെള്ളച്ചാട്ടമാണ്?
11.8  : പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?
11.9  : മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?
11.10: രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
11.11: ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി?
12. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
Ans: കാനഡ
13. ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: ബോഡി നായ്ക്കന്നൂർ ചുരം
14. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
Ans: 2006
15. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?
Ans: മാങ്കുളം -ഇടുക്കി
16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം?
Ans: ഹിമാചൽ പ്രദേശ്
17. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?
Ans: കുട്ടനാട്
17.1: പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
18. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?
Ans: ഇടുക്കി
19. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?
Ans: തെൻമല
19.1: ഏഷ്യയിലെ ആദ്യത്തെ (2008 ഫെബ്രുവരി 28) ബട്ടർഫ്ളൈ സഫാരി പാർക്ക്?
20. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?
Ans: കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
21. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?
Ans: ബാണാസുര സാഗർ അണക്കെട്ട്
22. ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്?
Ans: സാംബാർ
23. ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്?
Ans: 1975
24. ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?
Ans: 1978
25. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?
Ans: പാമ്പാർ
25.1: തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
25.2: തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?
25.3: ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?
26. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
Ans: ഇരുവഞ്ഞിപ്പുഴ
27. ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
Ans: നെഹ്രു സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
28. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
Ans: ചേർത്തല
29. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
Ans: കാസർകോട് ( 12 നദികൾ)
30. ഏറ്റവും ചെറിയ (16 കി.മീ) നദി?
Ans: മഞ്ചേശ്വരം പുഴ
30.1: കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?
31. ഏറ്റവും വലിയ (205 Sq km ) കായൽ?
Ans: വേമ്പനാട്ട് കായൽ
31.1: കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?
31.2: പമ്പാനദി പതിക്കുന്നത്?
32. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
Ans: തൂതപ്പുഴ
32.1: കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?
33. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?
Ans: കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )
34. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: കുറ്റ്യാടിപ്പുഴ
34.1: കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി?
34.2: പയസ്വിനിപ്പുഴ എന്നറിയപ്പെടുന്ന നദി?
34.3: കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത (1972) പദ്ധതി?
35. കബനി നദി പതിക്കന്നത്?
Ans: കാവേരി നദിയിൽ
35.1: പാമ്പാർ പതിക്കുന്നത്?
36. കബനി നദിയുടെ ഉത്ഭവസ്ഥാനം?
Ans: തൊണ്ടാർമുടി (വയനാട്)
37. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
Ans: നാഗർഹോൾ ദേശീയോദ്യാനം
38. കല്ലടയാർ പതിക്കുന്ന കായൽ?
Ans: അഷ്ടമുടിക്കായൽ
39. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്?
Ans: അച്ചൻകോവിലാർ
40. കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
Ans: ചന്ദ്രഗിരിപ്പുഴ
41. കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?
Ans: ആറ്റുകാൽ ക്ഷേത്രം
42. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?
Ans: 3 (പാമ്പാർ; കബനി; ഭവാനി )
43. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?
Ans: ഭാരതപ്പുഴ
43.1: കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി?
43.2: നീള എന്നറിയപ്പെടുന്ന നദി?
43.3: പൊന്നാനിപ്പുഴ എന്നറിയപ്പെടുന്ന നദി?
43.4: പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി?
43.5: മാമാങ്കം നടത്തിയിരുന്ന നദീതീരം?
43.6: പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?
43.7: കേരളത്തിലെ രണ്ടാമത്തെ വലിയ (209 കി.മീ) നദി?
44. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
Ans: പാത്രക്കടവ് ജലവൈദ്യുത പദ്ധതി
45. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
Ans: കബനി നദി
45.1: വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?
45.2: ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്ന കേരളത്തിലെ നദി?
46. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
Ans: ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
47. കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?
Ans: വർഷ
48. കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?
Ans: 580 കി.മീ
49. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?
Ans: 560 കി.മി
50. കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans: 38863 ച.കി.മി
51. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?
Ans: മംഗള വനം പക്ഷിസങ്കേതം (എറണാകുളം)
51.1: കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
51.2: കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
52. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
Ans: തൃശൂർ
52.1: കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
53. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?
Ans: കുന്തിപ്പുഴ
53.1: സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?
54. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?
Ans: 15 കി.മീ
55. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Ans: മണിയാർ - പത്തനംതിട്ട
56. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
Ans: കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി
57. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
Ans: ചാലിയാർ പുഴ
57.1: കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
57.2: ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?
57.3: കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
57.4: കേരളത്തിലെ നീളം കൂടിയ നാലാമത്തെ (169 കി.മീ.) നദി?
58. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
Ans: മുല്ലപ്പെരിയാർ -1895 - ഇടുക്കി
59. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
Ans: പള്ളിവാസൽ - 1940 ( മുതിരപ്പുഴ)
60. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?
Ans: കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )
61. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?
Ans: തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എറണാകുളം -1983 ൽ
62. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?
Ans: നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986
63. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans: മരക്കുന്നം ദീപ് ( നെയ്യാർഡാം )
64. കേരളത്തിലെ ഏക കന്യാവനം?
Ans: സൈലന്‍റ് വാലി
64.1: കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
64.2: കേരളത്തിലെ നിത്യഹരിതവനം?
64.3: തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?
64.4: മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
64.5: വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?
65. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?
Ans: അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്
66. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans: ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)
66.1: പാമ്പാർ ഉത്ഭവിക്കുന്നത്?
67. കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
Ans: കണ്ണൂർ
67.1: സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?
67.2: പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല?
67.3: സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?
68. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
Ans: പാമ്പാടും ചോല
69. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?
Ans: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
70. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?
Ans: ഇടുക്കി അണക്കെട്ട്
71. കേരളത്തിലെ ഏറ്റവും വലിയ ചുരം?
Ans: പാലക്കാട് ചുരം
71.1: പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
71.2: പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
72. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
Ans: ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4
73. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Ans: കല്ലട (കൊല്ലം)
74. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
Ans: വയനാട് പീഠഭൂമി
75. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans: മൂലമറ്റം - ഇടുക്കി
76. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
Ans: പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം)
76.1: ബക്കർ ലിപ് പഠന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?
76.2: ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
77. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?
Ans: ചുണ്ടേൽ -വയനാട്
78. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?
Ans: 18
79. കേരളത്തിലെ നദികളുടെ എണ്ണം?
Ans: 44
80. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?
Ans: കിണർ
81. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം?
Ans: ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം )
82. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
Ans: മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
83. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?
Ans: പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )
84. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?
Ans: മുത്തങ്ങ (വയനാട്) വന്യജീവി സങ്കേതം ( ബേപ്പൂർ വന്യജീവിസങ്കേതം ); (ആസ്ഥാനം: സുൽത്താൻ ബത്തേരി)
85. കേരളത്തെ കർണ്ണാടകത്തിലെ കൂർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: പെരമ്പാടി ചുരം
86. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
Ans: ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)
87. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: താമരശ്ശേരി ചുരം
88. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?
Ans: ചൈന
89. ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?
Ans: തിരുനാവായ
90. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?
Ans: മായന്നൂർ - ത്രിശൂർ
91. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്ന സമുദ്രം?
Ans: ശാന്തസമുദ്രത്തിൽ
92. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
Ans: ആലപ്പുഴ
93. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
Ans: കൊടുങ്ങല്ലൂർ കായൽ
94. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?
Ans: ഇളമ്പലേരി കുന്ന്- തമിഴ്നാട്
95. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?
Ans: ചാമ്പൽ മലയണ്ണാൻ
96. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans: മുകുന്ദപുരം- ത്രിശൂർ ജില്ല
97. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?
Ans: ശോകനാശിനിപ്പുഴ
98. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി?
Ans: മുതിരപ്പുഴ
99. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?
Ans: അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്
100. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?
Ans: ജൂൺ- ജൂലൈ