കേരളാ ചരിത്രം



അറിയിപ്പ് ! ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം.
അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം.

1. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
Ans : അബ്ദുൾ റസ്സാക്ക്
2. 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?
Ans : രവിവർമ്മ
3. 1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്ന് മരിച്ച കൊട്ടാരക്കര രാജാവ്?
Ans : വീര കേരളവർമ്മ
4. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?
Ans : മാർത്താണ്ഡവർമ്മയും ഡച്ചുകാരും
5. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?
Ans : ശുചീന്ദ്രം ഉടമ്പടി
6. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
Ans : കാർത്തിക തിരുനാൾ രാമവർമ്മ
6.1   : ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?
6.2   : കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
6.3   : കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ?
6.4   : കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?
6.5   : ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?
6.6   : തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
6.7   : തൃപ്പാപ്പൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?
6.8   : ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?
6.9   : ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?
6.10 : ഏറ്റവും കൂടുതൽ കാലം (40 വർഷം 1758-1798) തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?
7. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?
Ans : വിശാഖം തിരുനാൾ രാമവർമ്മ
7.1 : 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്?
7.2 : തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?
7.3 : തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്?
8. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
Ans : ശ്രീമൂലം തിരുനാൾ
9. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?
Ans : റാണി സേതു ലക്ഷ്മിഭായി
9.1 : തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി?
9.2 : ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?
9.3 : ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി?
9.4 : ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?
9.5 : സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി?
9.6 : തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച (1925 ലെ നായർ ആക്ട് പ്രകാരം) ഭരണാധികാരി?
9.7 : തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
9.8 : ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
10. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം?
Ans : നിവർത്തന പ്രക്ഷോഭം
10.1 : കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?
10.2 : പി.എസ്.സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം?
11. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?
Ans : ഉത്തരവാദപ്രക്ഷോഭണം
12. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്?
Ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
12.1   : FACT സ്ഥാപിച്ചത്?
12.2   : ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?
12.3   : കുണ്ടറ ഇരുമ്പ് ഫാക്ടറി സ്ഥാപിച്ചത്?
12.4   : കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?
12.5   : കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?
12.6   : ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി?
12.7   : ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?
12.8   : തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?
12.9   : തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?
12.10 : തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്?
12.11 : തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?
12.12 : തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?
12.13 : തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്?
12.14 : തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്?
12.15 : തിരുവിതാംകൂറിൽ ഭൂപണയബാങ്ക് (1932 ൽ)സ്ഥാപിച്ചത്?
12.16 : തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?
12.17 : തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?
12.18 : തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?
12.19 : പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്?
12.20 : പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?
12.21 : വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?
12.22 : സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിച്ച തിരുവിതാംകൂർ രാജാവ്?
13. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?
Ans : കെ. കേളപ്പൻ
13.1 : കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
13.2 : ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?
14. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
Ans : എ ജെ ജോൺ
15. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം?
Ans : സിന്ധു നദീതട സംസ്ക്കാരം
16. AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?
Ans : ഹിപ്പാലസ്
16.1 : കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?
16.2 : മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?
17. BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം?
Ans : ബുദ്ധമതം
17.1 : കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?
18. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?
Ans : കെ.വി.കൃഷ്ണയ്യർ
19. അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി?
Ans : ഉമയമ്മ റാണി
19.1 : മുഗളന്‍മാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?
19.2 : വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?
20. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?
Ans : 1690
21. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം?
Ans : 1695
22. അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി?
Ans : ആൾക്കാശ്
23. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?
Ans : ശ്രീകണ്ഠൻ (മൂഷകരാജാവ്)
24. അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?
Ans : നെടുംചേരലാതൻ
24.1 : ഉമയവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്?
24.2 : ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
25. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?
Ans : പുന്നപ്ര - വയലാർ സമരം
25.1 : അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?
26. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു?
Ans : ധർമ്മരാജാ
26.1 : തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?
27. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : വള്ളുവനാട്
28. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം?
Ans : AD 851
29. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം?
Ans : AD 644
30. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?
Ans : കോലത്തുനാട്
30.1 : പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?
30.2 : മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?
31. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
Ans : ധർമ്മരാജ്യം
31.1 : കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?
31.2 : ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്?
32. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി?
Ans : നിക്കോളാ കോണ്ടി
32.1 : കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?
33. അവസാന മാമാങ്കം നടന്ന വര്‍ഷം?
Ans : AD 1755
34. അവസാന മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?
Ans : ഭരണി തിരുനാൾ മാനവിക്രമൻ സാമൂതിരി
35. അവസാനത്തെ കുലശേഖര രാജാവ്?
Ans : രാമവർമ്മ കുലശേഖരൻ രണ്ടാമൻ
36. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?
Ans : ചേരരാജവംശം
37. "ആത്മകഥ" ആരുടെ ആത്മകഥയാണ്?
Ans : ഇ. എം. എസ്. നമ്പൂതിരിപ്പാട്
37.1 : കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
38. 'ആത്മബോധം’ എന്ന കൃതി രചിച്ചത്?
Ans : ശങ്കരാചാര്യർ
38.1 : 'ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?
38.2 : പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?
38.3 : 'ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?
38.4 : 'യോഗതാരാവലി’ എന്ന കൃതി രചിച്ചത്?
38.5 : വിവേക ചൂഡാമണി’ എന്ന കൃതി രചിച്ചത്?
38.6 : 'ശിവാനന്ദലഹരി’ എന്ന കൃതി രചിച്ചത്?
38.7 : 'സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?
38.8 : 'സഹസ്രനാമം' എന്ന കൃതി രചിച്ചത്?
39. ആദ്യ മലയാളി വനിതാ ഗവർണ്ണർ?
Ans : ഫാത്തിമാ ബീവി
39.1 : പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?
40. ആദ്യ മാമാങ്കം നടന്ന വര്‍ഷം?
Ans : AD 829
41. ആദ്യ മാമാങ്കത്തിന്‍റെ രക്ഷാപുരുഷൻ?
Ans : രാജശേഖര വർമ്മൻ
41.1 : കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?
42. ആദ്യചേര രാജാവ്?
Ans : ഉതിയൻ ചേരലാതൻ
42.1 : ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്?
42.2 : വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?
43. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?
Ans : നാഗർകോവിലിൽ - 1816
44. ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂറിന്‍റെ രാജാവ്?
Ans : മാർത്താണ്ഡവർമ്മ
44.1   : ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?
44.2   : ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?
44.3   : എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
44.4   : കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി?
44.5   : കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?
44.6   : കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?
44.7   : തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?
44.8   : തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
44.9   : തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?
44.10 : തെക്കുംകൂർ; വടക്കും കൂർ എന്നിവ തിരുവിതാംകൂറിൽ ചേർത്ത ഭരണാധികാരി?
44.11 : നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?
44.12 : പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്?
44.13 : പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്?
44.14 : പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്?
44.15 : പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?
44.16 : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്?
44.17 : കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച 1741-ല്‍ ഭരണാധികാരി?
45. ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം'' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
Ans : സി. രാജഗോപാലാചാരി
45.1 : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ?
46. ആധുനിക കാലത്തെ മഹാത്ഭുതം"എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?
Ans : ക്ഷേത്രപ്രവേശന വിളംബരം
46.1 : ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
47. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം (1829- 1847) എന്നറിയപ്പെടുന്നത്?
Ans : സ്വാതി തിരുനാൾ
47.1   : ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
47.2   : തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?
47.3   : തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?
47.4   : തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്"എന്ന പേര് നല്കിയ ഭരണാധികാരി?
47.5   : തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?
47.6   : തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) 1836 ൽ നടന്നത് ആരുടെ കാലത്ത്?
47.7   : തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?
47.8   : തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്?
47.9   : തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?
47.10 : തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?
47.11 : തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം; ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്?
47.12 : ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
47.13 : നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?
47.14 : ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?
47.15 : മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?
47.16 : മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?
47.17 : ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?
47.18 : സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
47.19 : സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?
47.20 : സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
47.21 : ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി?
47.22 : തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച (1836-ൽ) ഭരണാധികാരി?
48. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ബാരിസ്റ്റർ ജി.പി. പിള്ള
48.1 : കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?
48.2 : ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?
48.3 : തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?
49. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?
Ans : കൃഷ്ണദേവരായർ
50. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?
Ans : പള്ളിപ്പുറം കോട്ട
50.1 : ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ (1503) കോട്ട?
51. ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി?
Ans : വിക്ടോറിയ രാജ്ഞി
52. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?
Ans : മുടമൂസായാർ
53. ആയ് രാജവംശം സ്ഥാപിച്ചത്?
Ans : ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)
54. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?
Ans : പൊതിയിൽ മല (ആയ്ക്കുടി)
55. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?
Ans : കരുനന്തടക്കൻ
55.1 : കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്?
55.2 : കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
55.3 : പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?
55.4 : ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?
55.5 : ഹജൂർശാസനം പുറപ്പെടുവിച്ചത്?
56. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?
Ans : കണിക്കൊന്ന
57. ആയ് രാജവംശത്തിന്‍റെ പരദേവത?
Ans : ശ്രീപത്മനാഭൻ
58. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര?
Ans : ആന
59. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?
Ans : അയോയ്
60. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?
Ans : പുറ നാനൂറ്
61. ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?
Ans : പശുംപുൻ പാണ്ഡ്യൻ
62. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?
Ans : ഭാസ്ക്കര രവിവർമ്മയുടെ
63. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?
Ans : ആയില്യം തിരുനാൾ
63.1   : എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?
63.2   : എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?
63.3   : കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?
63.4   : കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?
63.5   : ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്?
63.6   : തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്?
63.7   : തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?
63.8   : തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?
63.9   : പണ്ടാരപ്പാട്ട വിളംബരം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?
63.10 : രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു?
63.11 : സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്?
63.12 : പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് (1877 ൽ) ആരുടെ ഭരണകാലത്താണ്?
64. ആറ്റിങ്ങൽ കലാപം (1721) നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്?
Ans : ആദിത്യവർമ്മ
65. ആറ്റിങ്ങൽ കലാപം നടന്നത്?
Ans : 1721 ഏപ്രിൽ 15
66. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?
Ans : രാജാകേശവദാസ്
66.1 : എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?
66.2 : തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
66.3 : ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ?
67. ആസ്ഥാനം മഹോദയപുരത്ത് നിന്നും കൊല്ലം (തേൻ വഞ്ചി) യിലേയ്ക്ക് മാറ്റിയ കുലശേഖര രാജാവ്?
Ans : രാമവർമ്മ കുലശേഖരൻ
67.1 : വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി?
68. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
Ans : വൈക്കം
69. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല?
Ans : അഞ്ചുതെങ്ങ്
70. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം?
Ans : കോട്ടയ്ക്കൽ
71. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
Ans : വടക്കൻ പറവൂർ (1982)
72. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്?
Ans : കുഞ്ഞാലി മരയ്ക്കാർ IV
73. ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
Ans : 1896 സെപ്റ്റംബർ 3
74. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?
Ans : കരികാലൻ( യുദ്ധം :വെന്നി യുദ്ധം)
75. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?
Ans : അലക്സിസ് ഡി വെനസിസ്
76. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി?
Ans : വീര രവിവർമ്മ (വേണാട് രാജാവ്)
77. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?
Ans : കെ.മുരളീധരൻ
78. എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്‍റെ കാലത്താണ്?
Ans : രാജശേഖര വർമ്മൻ
78.1 : കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?
78.2 : ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?
78.3 : പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
78.4 : വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
78.5 : ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?
79. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?
Ans : അമ്പുകുത്തിമല (വയനാട്)
80. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?
Ans : ദ്രാവിഡ ബ്രാഹ്മി
81. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?
Ans : ജൂത ശാസനം
82. എന്റെ ബാല്യകാല സ്മരണകൾ" ആരുടെ ആത്മകഥയാണ്?
Ans : സി.അച്ചുതമേനോൻ
83. എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്?
Ans : സാമൂതിരിമാർ
83.1 : കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
83.2 : കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?
83.3 : ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
84. എറണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്?
Ans : ദിവാൻ ശങ്കര വാര്യർ
85. എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?
Ans : അദ്വൈത ദർശനം
85.1 : ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം?
86. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : ഇടപ്പള്ളി
86.1 : യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം?
87. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?
Ans : റാണി ഗൗരി ലക്ഷ്മിഭായി
87.1 : തിരുവിതാംകൂറിൽ അടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി?
87.2 : തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?
87.3 : തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി?
87.4 : തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി?
88. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
Ans : വി.വിശ്വനാഥൻ
89. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
Ans : വക്കം പുരുഷോത്തമൻ
90. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?
Ans : ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)
91. ഏറ്റവും കൂടുതൽ പ്രാവശ്യം ( 6 പ്രാവശ്യം) കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?
Ans : ഇബ്നു ബത്തൂത്ത
91.1 : കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
92. ഏറ്റവും ദൈര്‍ഘ്യമേറിയ നിയമസഭ?
Ans : 4 -)o നിയമസഭ
93. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?
Ans : മണിക്കിണർ
94. ഏഴിമല ആക്രമിച്ച ചേരരാജാവ്?
Ans : ചെങ്കുട്ടവൻ
94.1 : കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?
95. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?
Ans : നന്നൻ
96. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?
Ans : പാഴി യുദ്ധം
97. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്?
Ans : രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
98. ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ?
Ans : മന്നത്ത് കൃഷ്ണന്‍ നായര്‍
99. ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി?
Ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
99.1 : ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?
99.2 : തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?
100. "ഒരച്ഛന്‍റെ ഓർമ്മക്കുറിപ്പുകൾ" രചിച്ചതാര്?
Ans : ഈച്ചരവാര്യർ