Babunoufal
പ്രതിരോധം
- 1. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
- Ans : ജനറൽ കരിയപ്പ
- 2. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
- Ans : ജഗ്ജീവൻ റാം
- 3. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
- Ans : മാർച്ച് 3
- 4. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
- Ans : ആൻഡമാൻ നിക്കോബാർ കമാൻഡ്
- 5. മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി?
- Ans : ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP)
- 6. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?
- Ans : ഫീൽഡ് മാർഷൽ
- 7. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
- Ans : അഗ്നി 5
- 8. സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ മേഘദൂത്
- 9. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
- Ans : ഇസ്രായേൽ
- 10. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
- Ans : ഓപ്പറേഷൻ മൈത്രി
- 11. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
- Ans : രാഷ്ട്രപതി
- 12. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
- Ans : ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
- 13. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
- Ans : ജോർജ്ജ് ഫെർണാണ്ടസ്
- 14. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
- Ans : മാർച്ച് 4
- 15. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?
- Ans : 2002
- 16. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
- Ans : 1983
- 17. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി?
- Ans : മാർഷൽ ഓഫ് ദി എയർഫോഴ്സ്
- 18. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ?
- Ans : നിർഭയ്
- 19. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ റൈനോ
- 20. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?
- Ans : പാക്കിസ്ഥാൻ
- 21. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
- Ans : സാം മനേക് ഷാ
- 22. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
- Ans : വൈ. ബി. ചവാൻ
- 23. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
- Ans : എ.കെ ആന്റണി
- 24. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
- Ans : ഡിസംബർ 7
- 25. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
- Ans : ഗോപാൽ പൂർ
- 26. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
- Ans : ടിപ്പു സുൽത്താൻ
- 27. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ നാവിക സേനയിലെ പദവി?
- Ans : അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്
- 28. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?
- Ans : ടെസി തോമസ്
- 29. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ ബ്ലൂസ്റ്റാർ
- 30. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
- Ans : ഓപ്പറേഷൻ കാക്ടസ്
- 31. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?
- Ans : ന്യൂഡൽഹി
- 32. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
- Ans : ഒറ്റപ്പാലം പാലക്കാട്
- 33. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
- Ans : എ.കെ ആന്റണി
- 34. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം?
- Ans : ഒക്ടോബർ 27
- 35. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
- Ans : ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
- 36. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?
- Ans : ബാബർ
- 37. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
- Ans : എ.പി.ജെ അബ്ദുൾ കലാം
- 38. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
- Ans : സാഗരിക
- 39. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
- Ans : ഓപ്പറേഷൻ മദത്ത്
- 40. 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം?
- Ans : ഓപ്പറേഷൻ ബ്രാസ് ടാക്സ്
- 41. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?
- Ans : പ്രസിഡൻസി ആർമി
- 42. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
- Ans : ജോയിന്‍റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
- 43. കരസേനാ ദിനം ആചരിക്കുന്ന ദിവസം?
- Ans : ജനുവരി 15
- 44. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
- Ans : ഖഡക് വാസല (മഹാരാഷ്ട്ര )
- 45. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്?
- Ans : അബ്ദുൾ കലാം ദ്വീപ്
- 46. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
- Ans : പൃഥ്വി
- 47. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
- Ans : ടെസ്സി തോമസ്
- 48. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?
- Ans : ആകാശ്
- 49. നാവികസേനാ ദിനം ആചരിക്കുന്ന ദിവസം?
- Ans : ഡിസംബർ 4
- 50. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
- Ans : ഓപ്പറേഷൻ സേർച്ച്
- 51. ഇന്ത്യൻ ആർമിയുടെ പിതാവ്?
- Ans : മേജർ സ്ട്രിങ്ങർ ലോറൻസ്
- 52. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
- Ans : സേവാ പരമോ ധർമ്മ (Service before self)
- 53. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
- Ans : ഓപ്പറേഷൻ നല്ലമല
- 54. ഏറ്റവും പഴയ കരസേനാ റെജിമെന്‍റ്?
- Ans : മദ്രാസ് റെജിമെന്‍റ്
- 55. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്?
- Ans : എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
- 56. ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ?
- Ans : പൃഥ്വി
- 57. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
- Ans : അഗ്നി
- 58. നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
- Ans : സൂര്യ
- 59. മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ സൈക്ലോൺ
- 60. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
- Ans : ഓപ്പറേഷൻ ഗംഭീർ
- 61. ഇന്ത്യൻ ആർമിയുടെ ഗാനം?
- Ans : മേരാ ഭാരത് മഹാൻ
- 62. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
- Ans : ബൽദേവ് സിംഗ്
- 63. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
- Ans : ഒക്ടോബർ 8
- 64. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?
- Ans : AWAN (Army wide Area Network )
- 65. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്‍റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം?
- Ans : 5 രൂപാ നാണയം
- 66. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
- Ans : നാഗ്
- 67. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
- Ans : അസ്ത്ര
- 68. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
- Ans : 2010
- 69. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
- 70. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
- Ans : ഓപ്പറേഷൻ വുഡ് റോസ്
- 71. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
- Ans : സർ റോയ് ബുച്ചർ
- 72. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
- Ans : ബൽദേവ് സിംഗ്
- 73. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?
- Ans : ജൂലൈ 26
- 74. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്‍റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
- Ans : റോബർട്ട് ക്ലൈവ് 1765
- 75. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
- Ans : ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
- 76. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
- Ans : ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
- 77. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
- Ans : അസ്ത്ര
- 78. ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം?
- Ans : അമേരിക്ക- 1960
- 79. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ വജ്ര ശക്തി
- 80. 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?
- Ans : ഓപ്പറേഷൻ സുക്കൂൺ
- 81. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
- Ans : ജനറൽ കരിയപ്പ
- 82. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
- Ans : വി.കെ.കൃഷ്ണമേനോൻ
- 83. വിജയ് ദിവസ് ആചരിക്കുന്ന ദിവസം?
- Ans : ഡിസംബർ 16
- 84. ഏറ്റവും വലിയ കന്റോൺമെന്‍റ്?
- Ans : ഭട്ടിൻഡ - പഞ്ചാബ്
- 85. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
- Ans : എ പി.ജെ.അബ്ദുൾ കലാം
- 86. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?
- Ans : എ.പി.ജെ അബ്ദുൾ കലാം
- 87. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ?
- Ans : മൈത്രി
- 88. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ പോളോ
- 89. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി?
- Ans : ഓപ്പറേഷൻ റെഡ് റോസ്
- 90. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം?
- Ans : ഓപ്പറേഷൻ സൂര്യ ഹോപ്
- 91. കരസേനാ കമാന്റുകളുടെ എണ്ണം?
- Ans : 7
- 92. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
- Ans : വി.കെ.കൃഷ്ണമേനോൻ
- 93. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
- Ans : നവംബർ 24
- 94. കേരളത്തിലെ ഏക കന്റോൺമെന്‍റ്?
- Ans : കണ്ണൂർ
- 95. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം?
- Ans : ചാന്ദിപ്പൂർ- ഒറീസ്സ
- 96. ബ്രഹ്മോസ് എന്ന പേരിന് കാരണമായ നദികൾ?
- Ans : ബ്രഹ്മപുത്ര - മോസ്ക്കാവ
- 97. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
- Ans : ത്രിശൂൽ
- 98. ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
- Ans : ഓപ്പറേഷൻ വിജയ്
- 99. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം?
- Ans : ഓപ്പറേഷൻ കൊക്കൂൺ
- 100. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
- Ans : ഓപ്പറേഷൻ റെയിൻബോ