Babunoufal
ഭരണഘടന
- 1. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?
- Ans : സ്ത്രീശക്തി
- 2. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 108
- 3. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 72
- 4. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 63
- 5. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?
- Ans : പ്രസിഡന്‍റ്
- 6. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?
- Ans : അറ്റോർണി ജനറൽ
- 7. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത?
- Ans : നന്ദിനി സത്പദി (1972; ഒറീസ്സ )
- 8. നിഷേധവോട്ടിന്‍റെ ചിഹ്നം രൂപകൽപ്പന ചെയ്തത്?
- Ans : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ്
- 9. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന?
- Ans : PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ: ജയപ്രകാശ് നാരായണൻ; രൂപീകരിച്ച വർഷം: 1976)
- 10. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
- Ans : രാഷ്ട്രപതി
- 11. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?
- Ans : സ്വീഡൻ
- 12. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?
- Ans : സെയ്ദ അൻവർ തൈമൂർ (ആസാം )
- 13. ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 338 A
- 14. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
- Ans : 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
- 15. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 338
- 16. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി?
- Ans : 5 വർഷം
- 17. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
- Ans : 3 വർഷം അല്ലെങ്കിൽ 60 വയസ്സ്
- 18. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 21
- 19. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ?
- Ans : 5
- 20. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
- Ans : 31
- 21. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
- Ans : പ്രസിഡന്‍റ്
- 22. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?
- Ans : വാർഡ് മെമ്പർ
- 23. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 370
- 24. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 280
- 25. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
- Ans : 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
- 26. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം?
- Ans : 48 മണിക്കൂർ
- 27. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം?
- Ans : ഇംപീച്ച്മെന്‍റ്
- 28. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?
- Ans : സെൻ കമ്മിറ്റി
- 29. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്
- Ans : പ്രസിഡന്‍റ്
- 30. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 352
- 31. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ?
- Ans : സെഫോളജി
- 32. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്?
- Ans : 1993 ഏപ്രിൽ 24
- 33. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
- Ans : പി.സദാശിവം (കേരളാ ഗവർണ്ണർ )
- 34. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?
- Ans : ബൽവന്ത് റായി മേത്ത കമ്മിറ്റി
- 35. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?
- Ans : 2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)
- 36. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി?
- Ans : 3 വർഷം
- 37. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്?
- Ans : 1951
- 38. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര?
- Ans : 10 രൂപ
- 39. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 352
- 40. ഒരു ഓർഡിനൻസിന്‍റെ കാലാവധി?
- Ans : 6 മാസം
- 41. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
- Ans : സൂരജ് ഭാൻ
- 42. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?
- Ans : രാജസ്ഥാൻ
- 43. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 360
- 44. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
- Ans : അലഹബാദ് ഹൈക്കോടതി
- 45. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം?
- Ans : ഒക്ട്രോയ്
- 46. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
- Ans : സർ. റോസ് ബാർക്കർ
- 47. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?
- Ans : 1964 ഫെബ്രുവരി
- 48. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?
- Ans : സരോജിനി നായിഡു (ഉത്തർപ്രദേശ്)
- 49. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?
- Ans : 5
- 50. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?
- Ans : ജസ്റ്റീസ് മുഹമ്മദ് സാദിർ അലി
- 51. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാര്‍ലമെന്‍റ അംഗം?
- Ans : ഇന്ദ്രജിത് ഗുപ്ത
- 52. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
- Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
- 53. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
- Ans : പ്രസിഡന്‍റ്
- 54. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?
- Ans : ഉത്തർ പ്രദേശ് (403)
- 55. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 360
- 56. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 23
- 57. സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ അദ്ധ്യക്ഷൻ?
- Ans : മുഖ്യമന്ത്രി
- 58. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?
- Ans : 123
- 59. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?
- Ans : 25 വയസ്സ്
- 60. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം?
- Ans : നിർവ്വചൻ സദൻ (ഡൽഹി)
- 61. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 19
- 62. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം?
- Ans : തമിഴ്നാട് (1997)
- 63. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?
- Ans : എൽ.എം.സിംഗ്‌വി കമ്മിറ്റി
- 64. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?
- Ans : 250 രൂപ ( പരമാവധി 25000 രൂപ വരെ)
- 65. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?
- Ans : 3
- 66. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 29
- 67. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?
- Ans : പ്രസിഡന്‍റ്
- 68. സുപ്രീം കോടതി നിലവിൽ വന്നത്?
- Ans : 1950 ജനുവരി 28
- 69. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?
- Ans : അറ്റോർണി ജനറൽ
- 70. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?
- Ans : 50%
- 71. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act)പാസാക്കിയ വർഷം?
- Ans : 2005 ജൂൺ 15
- 72. മുഖ്യമന്ത്രിയായ ആദ്യ വനിത?
- Ans : സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
- 73. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ?
- Ans : 5
- 74. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?
- Ans : ജസ്റ്റിസ് വി.രാമസ്വാമി
- 75. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?
- Ans : ബൽവന്ത് റായി മേത്ത
- 76. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 326
- 77. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ?
- Ans : 7
- 78. കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
- Ans : 52 (തുടക്കത്തിൽ : 47 എണ്ണം)
- 79. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 356
- 80. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
- Ans : 1992 മാർച്ച് 12
- 81. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 153
- 82. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
- Ans : ഇ.എം.എസ്
- 83. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ?
- Ans : 5
- 84. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
- Ans : ഗവർണ്ണർ
- 85. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?
- Ans : ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)
- 86. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 226
- 87. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 315
- 88. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?
- Ans : അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്‍റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ
- 89. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
- Ans : റിപ്പൺ പ്രഭു
- 90. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?
- Ans : 21 വയസ്സ്
- 91. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?
- Ans : ഗവർണ്ണർ
- 92. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?
- Ans : 1993 മെയ് 17
- 93. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?
- Ans : ലീലാ സേഥ് (1991 ; ഹിമാചൽ പ്രദേശ്)
- 94. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?
- Ans : എം.സി.സെതൽവാദ്
- 95. പ്രസിഡന്റിന്‍റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 111
- 96. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 214
- 97. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?
- Ans : 3 വർഷം
- 98. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്?
- Ans : അശോക് മേത്താ കമ്മിറ്റി
- 99. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?
- Ans : 1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി
- 100. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- Ans : ആർട്ടിക്കിൾ 280