Babunoufal

ഭരണഘടന




101. കേരള മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
Ans : ജസ്റ്റീസ് എം.എം.പരീത് പിള്ള
102. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്?
Ans : ഗവർണ്ണർ
103. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Ans : ജ്യോതി ബസു (പശ്ചിമ ബംഗാൾ)
104. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
Ans : രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
105. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 112
106. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?
Ans : 1993 ഒക്ടോബർ 12
107. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
108. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 14
109. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
Ans : 1998 ഡിസംബർ 11
110. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്?
Ans : പ്രസിഡന്‍റ്
111. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്?
Ans : 1996 മാർച്ച് 14
112. കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?
Ans : ഇ.കെ. വേലായുധൻ
113. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 324
114. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?
Ans : 2004
115. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : 1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
116. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി?
Ans : റ്റി.എൻ.ശേഷൻ
117. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?
Ans : തിരുവനന്തപുരം
118. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
Ans : ബംഗ്ലാദേശ്
119. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?
Ans : 2
120. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
Ans :
121. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?
Ans : 1993 ജൂൺ 1
122. പൊതുഖജനാവിന്‍റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്?
Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
123. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?
Ans : 1992 ജനുവരി 31
124. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?
Ans : ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
125. രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?
Ans : രണ്ടു മാസം
126. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?
Ans : ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
127. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 76
128. ഇന്ത്യൻ സെഫോളജിയുടെ പിതാവ്?
Ans : പ്രണോയ് റോയ്
129. ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?
Ans : രാഷ്ട്ര മഹിള
130. 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ?
Ans : ഷാ കമ്മീഷൻ
131. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?
Ans : 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )
132. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?
Ans : 3 വർഷം
133. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?
Ans : മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
134. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 40
135. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
Ans : 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
136. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം?
Ans : 7
137. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 54
138. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 165
139. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 3
140. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി?
Ans : 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
141. അറ്റോർണി ജനറലിനെ നിയമിക്കുന്നത്?
Ans : പ്രസിഡന്‍റ്
142. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?
Ans : നരസിംഹറാവു
143. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?
Ans : 6
144. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 22
145. ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 52
146. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?
Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
147. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
Ans : 90 ദിവസത്തുള്ളിൽ
148. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 24
149. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?
Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
150. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 21 A

151. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
Ans : കൻവർ സിംഗ്
152. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
Ans : കേരളം (1959 ജൂലൈ 31)
153. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?
Ans : 2005 ഡിസംബർ 19
154. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
Ans : 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
155. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?
Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
156. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
Ans : ഡോ.കെ.ജി. അടിയോടി
157. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്?
Ans : 1993 ആഗസറ്റ് 14
158. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?
Ans : ഫ്രാൻസ്
159. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ?
Ans : 500
160. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
Ans : 61 (തുടക്കത്തിൽ :67 എണ്ണം)
161. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി?
Ans : സിക്കിം (32)
162. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?
Ans : 5
163. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?
Ans : മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
164. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?
Ans : ഗ്രാമസഭ
165. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 44
166. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
Ans : ദീപക് സന്ധു
167. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?
Ans : 3 വർഷം
168. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 110
169. ഗവർണറുടെ ഭരണ കാലാവധി?
Ans : 5 വർഷം
170. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?
Ans : ഒരു മാസം
171. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?
Ans : 30 ദിവസം
172. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 51 A
173. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?
Ans : 213
174. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?
Ans : 6 വർഷം
175. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
Ans : അഡ്വക്കേറ്റ് ജനറൽ
176. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
Ans : 5 വർഷം
177. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?
Ans : എൻ.ശ്രീനിവാസ റാവു
178. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?
Ans : 10-Jan
179. സുപ്രീം കോടതിയുടെ പിൻ കോഡ്?
Ans : 110201
180. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?
Ans : വി. നരഹരി റാവു
181. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?
Ans : പ്രസിഡന്‍റ്
182. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?
Ans : ഷീലാ ദീക്ഷിത് (ഡൽഹി)
183. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
Ans : 100 (തുടക്കത്തിൽ : 97 എണ്ണം)
184. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 32
185. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?
Ans : 60
186. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?
Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
187. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?
Ans : ജസ്റ്റീസ് എം. ഹിദായത്തുള്ള
188. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
Ans : പഞ്ചാബ്
189. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 16
190. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )
191. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 48
192. ദേശീയ പഞ്ചായത്തീരാജ് ദിനം?
Ans : ഏപ്രിൽ 24
193. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗസംഖ്യ?
Ans : 11
194. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?
Ans : സുകുമാർ സെൻ
195. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Ans : ആർട്ടിക്കിൾ 124
196. മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?
Ans : ജാനകീ രാമചന്ദ്രൻ (തമിഴ്നാട്)
197. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?
Ans : 2005 ഒക്ടോബർ 12
198. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
Ans : 65 വയസ്സ്
199. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?
Ans : ദേശീയ മനുഷ്യാവകാശ കമ്മിഷൻ
200. ദേശിയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്?
Ans : 2004