കേരളാ ചരിത്രം



അറിയിപ്പ് ! ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം.
അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം.

301. തിരുവിതാംകൂറിലെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
Ans : പണ്ടാരപ്പാട്ട വിളംബരം - 1865 ൽ
302. തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?
Ans : ദളവ / ദിവാൻ
303. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?
Ans : മുളക് മടിശീലക്കാർ
304. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?
Ans : 1949 ജൂലൈ 1
305. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Ans : ഹുയാൻസാങ്ങ്
306. തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്
Ans : ഉമ്മൻ ചാണ്ടി
306.1 : സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?
307. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?
Ans : മഹോദയപുരതത്ത വാനനിരീക്ഷണശാല
308. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?
Ans : അയ്യൻ മാർത്താണ്ഡപിള്ള
308.1 : വർക്കല നഗരത്തിന്‍റെ സ്ഥാപകൻ?
309. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?
Ans : നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം
310. തൊൽക്കാപ്പിയം രചിച്ചത്?
Ans : തൊൽക്കാപ്പിയർ
311. തോലൻ രചിച്ച കൃതികൾ?
Ans : ആട്ടപ്രകാരം; ക്രമ ദീപിക
312. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?
Ans : 1936
313. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
Ans : കാന്തളളൂർ ശാല
314. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?
Ans : അമോഘ വർഷൻ
315. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?
Ans : ചോക്കൂർ ശാസനം
316. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?
Ans : ചെമ്പകശ്ശേരി
317. ദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
Ans : ശ്രീമൂലം തിരുനാൾ
318. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?
Ans : കൊറ്റവൈ
319. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?
Ans : കേരളവർമ്മ
320. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?
Ans : ഏങ്ങണ്ടിയൂർ (ത്രിശൂർ)
321. നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്കേണ്ട തുക?
Ans : പുരുഷാന്തരം
322. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Ans : മുഹമ്മദ് ബിൻ തുഗ്ലക്ക്
323. നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്?
Ans : തിരുവിതാംകൂർ
324. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Ans : ഷാജഹാൻ
325. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
Ans : ഐ.സി.ചാക്കോ
326. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?
Ans : കേരള കേസരി
327. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?
Ans : സി.കേശവൻ- 1935
328. നീണ്ടകരയുടെയുടെ പഴയ പേര്?
Ans : നെൽക്കിണ്ട
329. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
Ans : കോഴിക്കോട്
329.1 : വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?
330. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം?
Ans : ഏറനാട്
331. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?
Ans : 1919
332. പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?
Ans : കെ.കരുണാകരൻ
333. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?
Ans : മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)
334. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?
Ans : ഉദ്ദണ്ഡ ശാസ്ത്രികൾ
335. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?
Ans : പൂനം നമ്പൂതിരി
336. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?
Ans : കോത കേരളവർമ്മ
337. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
Ans : സിക്കന്ദർ ഭക്ത്
338. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?
Ans : പൊളിച്ചെഴുത്ത്
339. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?
Ans : പരപ്പനാട്
340. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?
Ans : അയിരൂർ
341. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?
Ans : തോമസ് ഹാർവെ ബാബർ
342. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
Ans : കോട്ടയം കേരള വർമ്മ പഴശ്ശിരാജാ
343. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?
Ans : കേണൽ ആർതർ വെല്ലസ്ലി
344. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?
Ans : ഹരിഹരൻ
345. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?
Ans : 1805 നവംബർ 30
346. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്?
Ans : സർദാർ കെ.എം. പണിക്കർ
346.1 : രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
347. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?
Ans : തലയ്ക്കൽ ചന്തു
348. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?
Ans : കൈത്തേരി അമ്പു
349. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?
Ans : കഴുശുമലൈ ശാസനം
350. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?
Ans : എ.ജി വേലായുധൻ
351. പിണ്ടി വട്ടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : പറവൂർ
352. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?
Ans : ശ്രീമൂലം തിരുനാൾ
353. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം?
Ans : വേണാട്
354. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?
Ans : രാമസ്വാമി അയ്യർ
355. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
Ans : 1946
356. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?
Ans : ശ്രീലങ്ക
357. പുറക്കാടിന്‍റെയുടെ പഴയ പേര്?
Ans : പോർക്ക
358. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി?
Ans : കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)
359. പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം?
Ans : മലബാർ ലഹള
360. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച വർഷം?
Ans : AD 1341
361. പെരിയോർ എന്നറിയപ്പെടുന്നത്?
Ans : ഇ.വി.രാമസ്വാമി നായ്ക്കർ
361.1 : വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?
362. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?
Ans : അഗസ്ത്യകൂടം
363. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?
Ans : അയ് അന്തിരൻ
364. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?
Ans : തിതിയൻ
365. പൊന്നാനിയുടെ പഴയ പേര്?
Ans : തിണ്ടിസ്
366. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടന്ന യുദ്ധം?
Ans : കോഴിക്കോട് യുദ്ധം
367. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം?
Ans : വടക്കുംകൂർ
368. പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?
Ans : തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത്
369. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം?
Ans : AD 1500
370. പ്രാചീന കാലത്ത് കുറുസ്വരൂപം, ഗോശ്രീ, മാട എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് ?
Ans : കൊച്ചി
371. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : വേണാട് സ്വരൂപം
372. പ്രാചീന കാലത്ത് 'നൗറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
Ans : ബലിത
373. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ?
Ans : സ്മാർത്തവിചാരം
374. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?
Ans : സംഘം
375. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?
Ans : നന്നങ്ങാടികൾ (Burial urns)
376. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?
Ans : ശ്രീ മൂലവാസം
377. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?
Ans : തൃക്കണ്ണാ മതിലകം ക്ഷേത്രം
378. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?
Ans : മുസിരിസ്
378.1 : പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?
379. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?
Ans : കാന്തള്ളൂർ ശാല
380. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?
Ans : ചേര;ചോള; പാണ്ഡ്യന്മാർ
380.1 : മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?
381. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
Ans : ശ്രീമൂലം തിരുനാൾ
382. പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?
Ans : ആർ ബാല കൃഷ്ണപിള്ള
383. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?
Ans : മിറാബിലിയ ഡിസ്ക്രിപ്ഷ്യ
384. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?
Ans : രാമവർമ്മ
384.1 : സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?
385. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?
Ans : ഗറില്ലാ യുദ്ധം
386. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?
Ans : കുറിച്യർ
387. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള?
Ans : കുറിച്യർ ലഹള - 1812
388. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല?
Ans : പുരളി മല
389. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?
Ans : വേണാട് ഉടമ്പടി
390. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?
Ans : വി.വി.ഗിരി
391. ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്?
Ans : ജോസഫ് റബ്ബാൻ
392. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?
Ans : രവി കേരളവർമ്മൻ
393. മണിമേഖല രചിച്ചത്?
Ans : സാത്തനാർ
394. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്?
Ans : ബാർ ബോസ
395. മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?
Ans : തിരുവിതാംകോട് ശാസനം
396. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?
Ans : ഭട്ട സ്ഥാനം
397. മധുര സുൽത്താൻമാരുടെ നാണയം?
Ans : തുളുക്കാശ്
398. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി?
Ans : രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള)
399. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?
Ans : അഞ്ചു വണ്ണം
400. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?
Ans : വളഞ്ചിയാർ