കേരളാ ചരിത്രം
അറിയിപ്പ് ! | ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം. അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം. |
- 401. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?
- Ans : മണി ഗ്രാമം
- 402. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്?
- Ans : നാനാദേശികൾ
- 403. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?
- Ans : ഇരിങ്ങൽ
- 404. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?
- Ans : വക്കം അബ്ദുൾ ഖാദർ
- 405. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?
- Ans : വില്യം ലോഗൻ
- 406. മലബാർ ലഹള നടന്ന വർഷം?
- Ans : 1921
- 407. മലബാർ ലഹളയുടെ കേന്ദ്രം?
- Ans : തിരൂരങ്ങാടി - മലപ്പുറം
- 408. മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം?
- Ans : ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്
- 409. മലയാളി മെമ്മോറിയലിനെതിരെ "എതിർ മെമ്മോറിയൽ" ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
- Ans : 1891 ജൂൺ 3
- 410. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?
- Ans : സി. വി.രാമൻപിള്ള
- 411. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?
- Ans : കേശവ രാമവർമ്മ
- 411.1 : രാമവർമ്മ വിലാസം എഴുതിയ ബാല കവി?
- 412. മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?
- Ans : മറയൂർ
- 413. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?
- Ans : ശങ്കരനാരായണൻ
- 414. മാമങ്കത്തിന്‍റെ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേകസ്ഥാനം?
- Ans : നിലപാടു തറ
- 415. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?
- Ans : കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി
- 416. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പതനത്തിനും കാരണം?
- Ans : ഹൈദരാലിയുടെ മലബാർ ആക്രമണം
- 417. മാമാങ്കം നടന്നിരുന്ന സ്ഥലം?
- Ans : ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)
- 418. മാമാങ്കത്തിന്‍റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത്?
- Ans : രക്ഷാ പുരുഷസ്ഥാനം
- 419. മാമാങ്കത്തിലേയ്ക്ക് ചാവേറുകളെ അയച്ചിരുന്നതാര്?
- Ans : വള്ളുവക്കോനാതിരി
- 420. മാമ്പള്ളിശാസനം പുറപ്പെടുവിച്ചത്?
- Ans : ശ്രീവല്ലഭൻ കോത AD 974
- 421. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?
- Ans : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം
- 422. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?
- Ans : 1746 ലെ പുറക്കാട് യുദ്ധം
- 423. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?
- Ans : 1742
- 424. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?
- Ans : കുളച്ചൽ യുദ്ധം( നടന്നത്: 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ: ഡിലനോയി)
- 425. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?
- Ans : ത്രിപ്പടിദാനം
- 426. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?
- Ans : കൊച്ചി തിരുവിതാംകൂർ സന്ധി
- 427. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
- Ans : മുളക് മടിശീല
- 428. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം?
- Ans : കൽക്കുളം
- 428.1 : മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം?
- 429. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?
- Ans : പളളിയാടി മല്ലൻ ശങ്കരൻ
- 430. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?
- Ans : മാവേലിക്കര
- 431. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ?
- Ans : രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ
- 432. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?
- Ans : ശ്രീമൂലം തിരുനാൾ - 1895 ൽ
- 433. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ?
- Ans : രാമയ്യങ്കാർ
- 434. മൂഷക രാജവംശത്തിന്‍റെ തലസ്ഥാനം?
- Ans : ഏഴിമല
- 435. മൂഷക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?
- Ans : കോലത്തിരിമാർ
- 436. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്?
- Ans : വീരക്കല്ല് (നടുക്കല്ല്)
- 437. "മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?
- Ans : ഇകെ നായനാർ
- 438. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?
- Ans : കുരുമുളക്
- 439. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
- Ans : 1900
- 440. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?
- Ans : കഴ്സൺ പ്രഭു
- 441. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) സ്ഥാപകൻ?
- Ans : കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)
- 442. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്?
- Ans : ശ്രീകണ്ഠൻ
- 443. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?
- Ans : മോണിംഗ്ഡൺ പ്രഭു
- 444. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്?
- Ans : കേശവപിള്ള
- 445. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?
- Ans : ചേരിക്കൽ
- 446. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?
- Ans : ജി.ശങ്കരക്കുറുപ്പ്
- 447. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?
- Ans : ലക്ഷ്മി എന്‍ മേനോൻ
- 448. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ?
- Ans : എം.ഇ വാട്സൺ
- 449. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?
- Ans : 1925
- 450. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?
- Ans : ജീവക ചിന്താമണി
- 451. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
- Ans : ചാൾസ് ഡയസ്
- 452. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?
- Ans : തിരുവിതാംകൂർ രാജാക്കൻമാർ
- 453. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?
- Ans : എടയ്ക്കൽ ഗുഹ
- 454. "വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്?
- Ans : ഉപ്പ് സത്യാഗ്രഹം
- 455. "വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?
- Ans : അംശി നാരായണപിള്ള
- 456. വാഗൺ ട്രാജഡി നടന്നവർഷം?
- Ans : 1921 നവംബർ 20
- 457. വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത്?
- Ans : തിരൂർ
- 458. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
- Ans : സുമിത്ത് സർക്കാർ
- 459. വീരകേരള പ്രശസ്തി എഴുതിയത്?
- Ans : മേൽപ്പത്തൂർ നാരായണ ഭട്ടതിരി
- 460. വേണാടിന്‍റെ തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേയ്ക്ക് മാറ്റിയത്?
- Ans : രവിവർമ്മൻ 1611- 1663
- 461. വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്?
- Ans : വിര ഉദയ മാർത്താണ്ഡവർമ്മ
- 462. വേണാടിലെ ആദ്യ ഭരണാധികാരി?
- Ans : അയ്യനടികൾ തിരുവടികൾ
- 463. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?
- Ans : തൃപ്പാപ്പൂർ മൂപ്പൻ
- 464. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്?
- Ans : ചിറവാ മൂപ്പൻ
- 465. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം?
- Ans : 1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)
- 466. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?
- Ans : അവിട്ടം തിരുനാൾ ബാലരാമവർമ്മ
- 467. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?
- Ans : 1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള്ള ആഹ്വാനം)
- 468. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?
- Ans : 1802
- 469. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?
- Ans : മണ്ണടി - പത്തനംതിട്ട
- 470. വേലുത്തമ്പി ദളവയുടെ ജന്മദേശം?
- Ans : കൽക്കുളം - കന്യാകുമാരി ജില്ല
- 471. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?
- Ans : തലക്കുളത്ത് വീട്
- 472. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?
- Ans : വേലായുധൻ ചെമ്പകരാമൻ
- 473. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?
- Ans : സേതു ലക്ഷ്മിഭായി
- 474. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്?
- Ans : മന്നത്ത് പത്മനാഭൻ
- 475. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?
- Ans : ക്യാപ്റ്റൻ കീലിംഗ്
- 475.1 : സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ?
- 476. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
- Ans : തൃശൂർ
- 477. ശങ്കരാചാര്യരുടെ കൃതികൾ?
- Ans : ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്രനാമം
- 478. ശങ്കരാചാര്യരുടെ ഗുരു?
- Ans : ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി
- 479. ശങ്കരാചാര്യരുടെ ജന്മസ്ഥലം?
- Ans : കാലടി
- 480. ശങ്കരാചാര്യരുടെ മാതാവ്?
- Ans : ആര്യാം ബ
- 481. ശങ്കരാചാര്യരുടെ ശിഷ്യർ?
- Ans : പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ
- 482. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?
- Ans : കലശേഖര വർമ്മൻ
- 483. ശങ്കരാചാര്യർ (AD 788- 820) പിതാവ്?
- Ans : ശിവ ഗുരു
- 484. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?
- Ans : ഗോവർദ്ധനമഠം (പുരി)
- 485. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?
- Ans : ശൃംഗേരിമഠം (കർണാടകം)
- 486. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?
- Ans : ശാരദാമഠം (ദ്വാരക)
- 487. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?
- Ans : ജ്യോതിർമഠം(ബദരിനാഥ്)
- 488. ശങ്കരാചാര്യർ ജനിച്ചവർഷം?
- Ans : AD 788
- 489. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?
- Ans : മണ്ഡനമിശ്രൻ
- 490. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ?
- Ans : വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം
- 491. ശങ്കരാചാര്യർ സമാധിയായ വർഷം?
- Ans : AD 820
- 492. ശങ്കരാചാര്യർ സമാധിയായ സ്ഥലം?
- Ans : കേദാർനാഥ്
- 493. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?
- Ans : വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ് - ശാരദാമഠം (ദ്വാരക)
- 494. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?
- Ans : പാലക്കാട് ഭരണാധികാരികൾ
- 495. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?
- Ans : പാലിയം ശാസനം
- 495.1 : ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?
- 496. ശ്രീചിത്തിര തിരുനാൾ അന്തരിച്ച സ്ഥലം?
- Ans : കവടിയാർ കൊട്ടാരം
- 497. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം?
- Ans : 1750
- 498. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?
- Ans : വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)
- 499. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?
- Ans : 1904 ഒക്ടോബർ 24
- 500. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?
- Ans : കപിലർ