കേരളാ ചരിത്രം
അറിയിപ്പ് ! | ഉത്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ആ ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മറ്റു ചോദ്യങ്ങള്‍ കാണാം. അത്തരം ഉത്തരങ്ങളില്‍ പശ്ചാത്തല നിറം കാണാം. |
- 501. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം?
- Ans : എ ഡി 1 മുതൽ 5 വരെ
- 502. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?
- Ans : മൻറം
- 503. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
- Ans : കൃഷി
- 504. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?
- Ans : മുരുകൻ
- 505. സംഘകാലത്തെ പ്രധാന നാണയങ്ങൾ?
- Ans : ദീനാരം; കാണം
- 506. സംഘകാലത്തെ പ്രമുഖ കവികൾ?
- Ans : പരണർ; കപിലൻ
- 507. സംഘകാലത്തെ പ്രമുഖ രാജ വംശം?
- Ans : ചേരവംശം
- 508. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?
- Ans : കുറുനില മന്നർ
- 509. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?
- Ans : മെഗസ്തനീസ്; പ്ളീനി
- 510. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?
- Ans : ആയ് രാജവംശം; ഏഴിമല രാജവംശം; ചേര രാജവംശം
- 511. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?
- Ans : പെരുംതേവി
- 512. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?
- Ans : തമിഴ്
- 513. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
- Ans : മാർക്കോ പോളോ
- 514. സാമൂതിരി മങ്കാങ്കത്തിന്‍റെ രക്ഷാ പുരഷസ്ഥാനം കൈയ്യടക്കിയ വർഷം?
- Ans : AD 1300
- 515. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?
- Ans : അരിയിട്ടു വാഴ്ച
- 516. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്?
- Ans : വീരരായൻ പുതിയ പണം
- 517. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?
- Ans : തിരുവന്തളി
- 518. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്?
- Ans : കുഞ്ഞാലി മരയ്ക്കാർ
- 519. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
- Ans : മങ്ങാട്ടച്ചൻ
- 520. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി?
- Ans : കെ.സി.എസ് മണി
- 521. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ?
- Ans : കൂനൻ കുരിശ് സത്യം AD 1653
- 522. സേലം; കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?
- Ans : കൊങ്ങുനാട്
- 523. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?
- Ans : സുലൈമാൻ 851 AD
- 524. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?
- Ans : ഇരയിമ്മൻ തമ്പി
- 525. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?
- Ans : തഞ്ചാവൂർ നാൽവർ
- 526. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്?
- Ans : പഞ്ചഗവ്യം
- 527. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?
- Ans : AD 630
- 528. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം?
- Ans : തെങ്ങ്
- 529. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?
- Ans : അഡ്മിറൽ വാൻറീഡ്
- 530. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?
- Ans : ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)
- 531. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
- Ans : കെ.എസ് മണിലാൽ
- 532. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?
- Ans : ജോൺ മാത്യൂസ്
- 533. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?
- Ans : രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്
- 534. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ?
- Ans : ഇട്ടി അച്യുതൻ