മലയാള സാഹിത്യം



1. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?
Ans: മണിപ്രവാളം
2. അക്കിത്തം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: അച്യുതൻ നമ്പൂതിരി
3. അക്ഷരം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി കുറുപ്പ്
4. അഗ്നിസാക്ഷി എന്ന നോവല്‍ രചിച്ചത്?
Ans: ലളിതാംബികാ അന്തർജനം
5. അച്ഛൻ അച്ചൻ ആചാര്യൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: ഡി ബാബു പോൾ
6. അച്ഛനും മകളും എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
7. അടരുന്ന ആകാശം എന്ന യാത്രാവിവരണം എഴുതിയത്?
Ans: ജോർജ്ജ് ഓണക്കൂർ
8. അടരുന്ന കക്കകൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: ആഷാമേനോൻ
9. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകം രചിച്ചത്?
Ans: വി.ടി. ഭട്ടതിരിപ്പാട്
10. അണയാത്ത ദീപം എന്ന ജീവചരിത്രം എഴുതിയത്?
Ans: ഡോ.എം. ലീലാവതി
11. അനുഭവങ്ങൾ പാളിച്ചകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
12. അന്തിമേഘങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.പി. അപ്പൻ
13. അപ്പുണ്ണി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: നാലുകെട്ട്
14. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?
Ans: സിപ്പി പള്ളിപ്പുറം
15. അമർ സിങ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മഞ്ഞ്
16. അമൃതം ഗമയ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
17. അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി?
Ans: ചിത്രശാല
18. അമ്പലമണി എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
19. അയൽക്കാർ (നോവല്‍) രചിച്ചത്?
Ans: പി. കേശവദേവ്
20. അയ്യപ്പപ്പണിക്കരുടെ കൃതികൾ രചിച്ചത്?
Ans: ഡോ. കെ. അയ്യപ്പപ്പണിക്കർ
21. അരക്കവി എന്നറിയപ്പെടുന്നത്?
Ans: പുനം നമ്പൂതിരി
22. അരങ്ങു കാണാത്ത നടൻ ആരുടെ ആത്മകഥയാണ്?
Ans: തിക്കൊടിയൻ
23. അരനാഴികനേരം എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി
24. അറബിപ്പൊന്ന് (നോവല്‍) രചിച്ചത്?
Ans: എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും
25. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?
Ans: സക്കറിയ
26. അളകാവലി എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
27. അവകാശികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: വിലാസിനി
28. "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?
Ans: ശ്രീ നാരായണഗുരു
29. അവനവൻ കടമ്പ (നാടകം) രചിച്ചത്?
Ans: കാവാലം നാരായണപണിക്കർ
30. അശ്വത്ഥാമാവ് (നോവല്‍ ) രചിച്ചത്?
Ans: മാടമ്പ് കുഞ്ഞിക്കുട്ടന്‍
31. അശ്വമേധം എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
32. ആഗ്നേയം എന്ന കൃതിയുടെ രചയിതാവ്?
Ans: പി.വൽസല
33. ആടുജീവിതം എന്ന കൃതിയുടെ രചയിതാവ്?
Ans: ബെന്യാമിൻ
34. ആത്മകഥ ആരുടെ ആത്മകഥയാണ്?
Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്
35. ആത്മകഥക്ക് ഒരാമുഖം ആരുടെ ആത്മകഥയാണ്?
Ans: ലളിതാംബികാ അന്തർജനം
36. ആത്മരേഖ ആരുടെ ആത്മകഥയാണ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
37. ആത്മോപദേശ സാതകം (കവിത) രചിച്ചത്?
Ans: ശ്രീ നാരായണ ഗുരു
38. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?
Ans: എഴുത്തച്ഛൻ
39. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം?
Ans: വീണപൂവ്
40. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
Ans: കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
41. ആദ്യത്തെ ഓഡിയോ നോവലായ "ഇതാണെന്റെ പേര്" എന്ന മലയാള കൃതിയുടെ കർത്താവ്?
Ans: സക്കറിയ
42. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?
Ans: കുമാരനാശാൻ; ഉള്ളൂർ എസ്. പരമേശ്വരയ്യർ; വള്ളത്തോൾ നാരായണമേനോൻ
43. ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
44. ആനന്ദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. സച്ചിദാനന്ദൻ
45. ആനവാരിയും പൊൻകുരിശും എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
46. ആമസോണും കുറെ വ്യാകുലതകളും എന്ന യാത്രാവിവരണം എഴുതിയത്?
Ans: എം.പി. വീരേന്ദ്രകുമാർ
47. ആയിഷ എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
48. ആരാച്ചാർ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ. ആർ. മീര
49. ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി?
Ans: ഉദയവർമ്മ രാജ
50. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?
Ans: ഉണ്ണായിവാര്യർ
51. ആലാഹയുടെ പെൺമക്കൾ എന്ന കൃതിയുടെ രചയിതാവ്?
Ans: സാറാ ജോസഫ്
52. ആൾക്കൂട്ടത്തിൽ തനിയെ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
53. ആവേ മരിയ എന്ന കൃതിയുടെ രചയിതാവ്?
Ans: മീരാ സാധു
54. ആശയഗംഭീരൻ എന്നറിയപ്പെടുന്നത്?
Ans: കുമാരനാശാൻ
55. ആശാൻ അന്തരിച്ചവർഷം?
Ans: 1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)
56. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
Ans: തോന്നയ്ക്കൽ; തിരുവനന്തപുരം
57. ആശാന്‍റെ സീതാ കാവ്യം രചിച്ചത്?
Ans: സുകുമാർ അഴീക്കോട്
58. ആഷാമേനോൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ. ശ്രീകുമാർ
59. ഇ. കെ. നായനാരുടെ ആത്മകഥ?
Ans: എന്‍റെ സമരം
60. ഇ.എം.എസ്.നമ്പൂതിരിപ്പാടിനെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?
Ans: കേശവന്‍റെ വിലാപങ്ങൾ
61. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?
Ans: രമണൻ
62. ഇടശ്ശേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ഗോവിന്ദൻ നായർ
63. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?
Ans: കൂട്ടു കൃഷി
64. ഇതാ ഇവിടെ വരെ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
65. ഇനി ഞാൻ ഉറങ്ങട്ടെ എന്ന കൃതിയുടെ രചയിതാവ്?
Ans: പി.കെ. ബാലകൃഷ്ണൻ
66. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.കെ. നീലകണ്ഡൻ
67. ഇന്ദുലേഖ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ. ചന്ദുമേനോന്‍
68. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?
Ans: ഗോവർധനന്‍റെ യാത്രകൾ
69. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ?
Ans: ഉത്തരാസ്വയംവരം; കീചകവധം; ദക്ഷയാഗം
70. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
71. ഇസങ്ങൾക്കപ്പുറം എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ
72. ഉണരുന്ന ഉത്തരേന്ത്യ എന്ന യാത്രാവിവരണം എഴുതിയത്?
Ans: എൻ.വി. കൃഷ്ണവാര്യർ
73. ഉണ്ണിക്കുട്ടന്‍റെ ലോകം എന്ന കൃതിയുടെ രചയിതാവ്?
Ans: നന്ദനാർ
74. ഉപ്പ് എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
75. ഉമാകേരളം (കവിത) രചിച്ചത്?
Ans: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
76. ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
77. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്?
Ans: പി. സി കുട്ടികൃഷ്ണൻ
78. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി.സി.കുട്ടികൃഷ്ണൻ
79. ഉല്ലേഖ നായകൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
80. ഉള്‍ക്കടല്‍ (നോവല്‍ ) രചിച്ചത്?
Ans: ജോര്‍ജ്ജ് ഓണക്കൂര്‍
81. ഉള്ളിൽ ഉള്ളത് എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
82. ഉള്ളൂർ രചിച്ച ചമ്പു കൃതി?
Ans: സുജാതോ ദ്വാഹം
83. ഉള്ളൂർ രചിച്ച നാടകം?
Ans: അംബ
84. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?
Ans: ഒരു നേർച്ച
85. ഉള്ളൂർ രചിച്ച മഹാ കാവ്യം?
Ans: ഉമാകേരളം
86. ഉഷ്ണമേഖല എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
87. ഊഞ്ഞാൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.കെ. മേനോൻ
88. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്?
Ans: ചെറുശ്ശേരി
89. ഋതുമതി എന്ന നാടകം രചിച്ചത്?
Ans: എം.പി. ഭട്ടതിരിപ്പാട്
90. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം?
Ans: കാന്താര താരകം
91. എ.ആർ രാജരാജവർമ്മ "ഒഥല്ലോ"യ്ക്കെഴുതിയ വിവർത്തനം?
Ans: ഉദ്ദാല ചരിതം
92. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം
93. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ രചിച്ചത്?
Ans: എം.ടി. വാസുദേവൻ നായർ
94. എട്ടുകാലി മമ്മൂഞ്ഞ് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
95. എണ്ണപ്പാടം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.പി. മുഹമ്മദ്
96. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?
Ans: സഫലമീ യാത്ര
97. എനിക്ക് മരണമില്ല എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
98. എന്‍റെ കഥ ആരുടെ ആത്മകഥയാണ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
99. എന്‍റെ കലാജീവിതം ആരുടെ ആത്മകഥയാണ്?
Ans: പി.ജെ. ചെറിയാൻ
100. എന്‍റെ കാവ്യലോക സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: വൈലോപ്പിള്ളി