മലയാള സാഹിത്യം



601. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
Ans: വള്ളത്തോൾ നാരായണമേനോൻ
602. വാസ്തുഹാര എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. ശ്രീരാമൻ
603. വി.കെ.എൻ. എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: വി.കെ. നാരായണൻ നായർ
604. വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന നോവല്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
Ans: നാലപ്പാട്ട് നാരായണ മേനോൻ
605. വിട എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
606. വിത്തും കൈക്കോട്ടും എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
607. വിപ്ലവ കവി എന്നറിയപ്പെടുന്നത്?
Ans: വയലാർ രാമവർമ്മ
608. വിപ്ലവ സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: പുതുപ്പള്ളി രാഘവൻ
609. വിമല ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മഞ്ഞ്
610. വില കുറഞ്ഞ മനുഷ്യൻ എന്ന നാടകം രചിച്ചത്?
Ans: എസ്.എൽ. പുരം സദാനന്ദൻ
611. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി?
Ans: ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി )
612. വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം.കെ. മേനോൻ
613. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത?
Ans: കൃഷ്ണ പരുന്തിനോട്
614. വിശ്വദർശനം എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
615. വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
616. വിഷ കന്യക എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
617. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത്?
Ans: രാജലക്ഷ്മി
618. വിഷാദത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്നത്?
Ans: സുഗതകുമാരി
619. വിഷാദത്തിന്‍റെ കവി എന്നറിയപ്പെടുന്നത്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
620. വീണപൂവ്‌ എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
621. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?
Ans: ഇരയിമ്മൻ തമ്പി
622. വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതിയുടെ രചയിതാവ്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
623. വൃദ്ധസദനം എന്ന കൃതിയുടെ രചയിതാവ്?
Ans: ടി.വി.കൊച്ചുബാവ
624. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?
Ans: വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി
625. വെയിൽ തിന്നുന്ന പക്ഷി എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
626. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
627. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: കടൽത്തീരത്ത്
628. വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി പ്രസിദ്ധീകരിച്ച മാസിക?
Ans: വിദ്യാവിനോദിനി
629. വേരുകള്‍ (നോവല്‍ ) രചിച്ചത്?
Ans: മലയാറ്റൂര്‍ രാമകൃഷ്ണന്‍
630. വൈത്തിപ്പട്ടർ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ശാരദ
631. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
632. വോൾഗാതരംഗങ്ങൾ എന്ന യാത്രാവിവരണം എഴുതിയത്?
Ans: റ്റി.എൻ. ഗോപകുമാർ
633. വ്യാഴവട്ട സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: ബി. കല്യാണിയമ്മ
634. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി?
Ans: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
635. ശക്തൻ തമ്പുരാൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: പുത്തേഴത്ത് രാമൻ മേനോൻ
636. ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
637. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: സുകുമാർ അഴീക്കോട്
638. ശബരിമല യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: പന്തളം കേരളവർമ്മ
639. ശബ്ദ ദാര്‍ഢ്യൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
640. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത്?
Ans: വള്ളത്തോൾ നാരായണമേനോൻ
641. ശബ്ദിക്കുന്ന കലപ്പ എന്ന കൃതിയുടെ രചയിതാവ്?
Ans: പൊൻകുന്നം വർക്കി
642. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ എന്ന യാത്രാവിവരണം എഴുതിയത്?
Ans: രാജു നാരായണസ്വാമി
643. ശാരദ എന്ന കൃതിയുടെ രചയിതാവ്?
Ans: ചന്തുമേനോൻ
644. ശാർങ്ഗക പക്ഷികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
645. ശിഷ്യനും മകനും എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
646. ശ്യാമ മാധവം എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രഭാവർമ്മ
647. ശ്രീകൃഷ്ണകർണ്ണാമൃതം രചിച്ചത്?
Ans: പൂന്താനം നമ്പൂതിരി
648. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?
Ans: കൃഷ്ണഗാഥ (ചെറുശ്ശേരി )
649. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി (ഉപന്യാസം) രചിച്ചത്?
Ans: ടി.എന്‍. ഗോപിനാഥന്‍ നായര്‍
650. ശ്രീധരൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഒരു ദേശത്തിന്‍റെ കഥ
651. ശ്രീരേഖ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
652. സൗന്ദര്യപൂജ എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
653. സൗപര്‍ണ്ണിക (നാടകം) രചിച്ചത്?
Ans: നരേന്ദ്രപ്രസാദ്
654. സംക്ഷേപ വേദാർത്ഥം രചിച്ചത്?
Ans: ക്ലമന്‍റ് പിയാനോസ്
655. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?
Ans: ദൂതവാക്യം
656. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി?
Ans: ശാകുന്തളം
657. സംസ്ഥാന കവി എന്നറിയപ്പെടുന്നത്?
Ans: വള്ളത്തോൾ നാരായണമേനോൻ
658. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക?
Ans: തളിര്
659. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Ans: തിരുവനന്തപുരം
660. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?
Ans: എസ്.കെ. പൊറ്റക്കാട് (യാത്രാവിവരണം)
661. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?
Ans: എസ്.കെ. പൊറ്റക്കാട് (യാത്രാവിവരണം)
662. സഞ്ജയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം. ആര്‍. നായര്‍
663. സത്യവാദി എന്ന നാടകം രചിച്ചത്?
Ans: പുളിമാന പരമേശ്വരൻ പിള്ള
664. സന്താനഗോപാലം രചിച്ചത്?
Ans: പൂന്താനം നമ്പൂതിരി
665. സഫലമീ യാത്ര (ആത്മകഥ) രചിച്ചത്?
Ans: എന്‍.എന്‍. കക്കാട്
666. സരസകവി എന്നറിയപ്പെടുന്നത്?
Ans: മൂലൂർ പത്മനാഭ പണിക്കർ
667. സർഗ സംഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: വയലാർ രാമവർമ്മ
668. സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്?
Ans: മലയാറ്റൂർ രാമകൃഷ്ണൻ
669. സർവ്വേക്കല്ല് എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
670. സഹ്യന്‍റെ മകൻ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
671. സാകേതം എന്ന നാടകം രചിച്ചത്?
Ans: ശ്രീകണ്ഠൻ നായർ
672. സാക്ഷി എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
673. സാവിത്രി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ദുരവസ്ഥ
674. സാഹിത്യ വാരഫലം (ഉപന്യാസം) രചിച്ചത്?
Ans: എം. കൃഷ്ണന്‍ നായര്‍
675. സാഹിത്യമഞ്ജരി എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
676. സി.പി രാമസ്വാമി അയ്യർ കഥാപാത്രമായി തകഴി രചിച്ച നോവൽ?
Ans: ഏണിപ്പണികൾ
677. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?
Ans: പ്രേമാമൃതം
678. സി.വി. രാമൻപിള്ള എന്ന ജീവചരിത്രം എഴുതിയത്?
Ans: പി.കെ. പരമേശ്വരൻ നായർ
679. സിംഹ ഭൂമി എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
680. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?
Ans: വാസുദേവൻ നായർ
681. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
Ans: മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള)
682. സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
Ans: രാത്രി മഴ
683. സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?
Ans: അമ്പലമണി
684. സുന്ദരികളും സുന്ദരൻമാരും എന്ന കൃതിയുടെ രചയിതാവ്?
Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്)
685. സുഭദ്ര ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മാർത്താണ്ഡവർമ്മ
686. സൂഫി പറത്ത കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.പി. രാമനുണ്ണി
687. സൂരി നമ്പൂതിരിപ്പാട് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
688. സൂര്യകാന്തി എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
689. സൃഷ്ടിയും സൃഷ്ടാവും എന്ന കൃതിയുടെ രചയിതാവ്?
Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ
690. സോപാനം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
691. സ്ത്രീഹൃദയം വെളിച്ചത്തിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
692. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?
Ans: കുമാരനാശാൻ
693. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും" ആരുടെ വരികൾ?
Ans: വയലാർ രാമവർമ
694. സ്പന്ദമാപിനികളേ നന്ദി (നോവല്‍) രചിച്ചത്?
Ans: സി. രാധാകൃഷ്ണന്‍
695. സ്മാരകശിലകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
696. സ്വർഗ്ഗ ദൂതൻ എന്ന കൃതിയുടെ രചയിതാവ്?
Ans: പോത്തിക്കര റാഫി
697. സ്വാതിതിരുനാള്‍ (നോവല്‍) രചിച്ചത്?
Ans: വൈക്കം ചന്ദ്രശേഖരന്‍നായര്‍
698. ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
699. ഹരിപഞ്ചാനൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ധർമ്മരാജാ
700. "ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ" ആരുടെ വരികൾ?
Ans: കുമാരനാശാൻ
701. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
702. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി. വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം?
Ans: ഹൈമവതഭൂവിൽ
703. ഹിമാലയ സാനുവിലൂടെ (യാത്രാവിവരണം) രചിച്ചത്?
Ans: കെ.വി. സുരേന്ദ്രനാഥ്
704. ഹീര എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
705. ഹൃദയസ്മിതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള