മലയാള സാഹിത്യം



401. പയ്യൻ കഥകള്‍ രചിച്ചത്?
Ans: വി.കെ.എന്‍. (വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ)
402. പരിണാമം എന്ന കൃതിയുടെ രചയിതാവ്?
Ans: എം.പി.നാരായണപിള്ള
403. പറങ്കിമല എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
404. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?
Ans: ഇന്നലത്തെ മഴ
405. പല ലോകം പല കാലം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ. സച്ചിദാനന്ദൻ
406. പളനി ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ചെമ്മീൻ
407. പഴഞ്ചൊൽ മാല എന്ന കൃതിയുടെ കർത്താവ്?
Ans: ഹെർമൻ ഗുണ്ടർട്ട്
408. പാടുന്ന പിശാച് എന്ന കൃതിയുടെ രചയിതാവ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
409. പാട്ടബാക്കി എന്ന നാടകം രചിച്ചത്?
Ans: കെ.ദാമോദരൻ
410. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി?
Ans: ലീലാതിലകം
411. പാണ്ഡവപുരം എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
412. പാതിരാ സൂര്യന്‍റെ നാട്ടിൽ എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
413. പാതിരാപ്പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
414. പാത്തുമ്മ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: പാത്തുമ്മയുടെ ആട്
415. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
416. പാപത്തറ എന്ന കൃതിയുടെ രചയിതാവ്?
Ans: സാറാ ജോസഫ്
417. പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.ഇ മത്തായി
418. പാവം മാനവഹൃദയം എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
419. പി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. കുഞ്ഞിരാമൻ നായർ
420. പിംഗള എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
421. പിൻനിലാവ് എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
422. പുതിയ ആകാശം പുതിയ ഭൂമി എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
423. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?
Ans: വള്ളത്തോൾ നാരായണമേനോൻ
424. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?
Ans: തലയോട്
425. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
426. പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: ടി. പദ്മനാഭൻ
427. പുഴ പിന്നെയും ഒഴുകുന്നു എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
428. പുഴ മുതൽ പുഴ വരെ എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
429. പുഷ്പവാടി എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
430. പൂജ്യം എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
431. പൂതപ്പാട്ട് എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
432. പെൺകുഞ്ഞ് എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
433. പെരുന്തച്ചൻ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
434. പെരുവഴിയമ്പലം എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
435. പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന കൃതിയുടെ രചയിതാവ്?
Ans: ടി. പദ്മനാഭൻ
436. പ്രണാമം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
437. പ്രതിമയും രാജകുമാരിയും എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
438. പ്രവാചകന്‍റെ വഴിയെ എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
439. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?
Ans: എഴുത്തച്ഛൻ; ചെറുശ്ശേരി; കുഞ്ചൻ നമ്പ്യാർ
440. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?
Ans: ചന്ദ്രോത്സവം
441. പ്രേംജി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എം.പി. ഭട്ടതിരിപ്പാട്
442. പ്രേമലേഖനം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
443. പ്രേമസംഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
444. പ്രേമാമ്രുതം എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
445. ബധിരവിലാപം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
446. ബന്ധനസ്ഥനായ അനിരുദ്ധൻ എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
447. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
448. ബലിക്കുറുപ്പുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
449. ബലിദർശനം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
450. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ എന്ന ജീവചരിത്രം എഴുതിയത്?
Ans: എം.കെ. സാനു
451. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി?
Ans: ഒ.എൻ.വി. കുറുപ്പ്
452. ബാലിദ്വീപ് എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
453. ബാല്യകാല സഖി എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
454. ബാല്യകാല സ്മരണകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
455. ബാഷ്പാഞ്ജലി രചിച്ചത്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
456. ബിലാത്തിവിശേഷം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ.പി. കേശവമേനോൻ
457. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?
Ans: എൻ.വി. കൃഷ്ണവാര്യർ
458. ബുദ്ധനും ആട്ടിൻകുട്ടിയും എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
459. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്?
Ans: വൈക്കം മുഹമ്മദ് ബഷീർ
460. ബോൾട്ടിക് ഡയറി എന്ന യാത്രാവിവരണം എഴുതിയത്?
Ans: സന്തോഷ് ജോർജ്ജ് കുളങ്ങര
461. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?
Ans: പൂന്താനം
462. ഭക്തി ദീപിക എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
463. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?
Ans: എഴുത്തച്ഛൻ
464. ഭഗവത്ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
Ans: മാധവപ്പണിക്കർ
465. ഭരതവാക്യം എന്ന നാടകം രചിച്ചത്?
Ans: ജി. ശങ്കരപിള്ള
466. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?
Ans: എഴുത്തച്ഛൻ
467. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?
Ans: നാട്യശാസ്ത്രം
468. ഭാരതപര്യടനം (ഉപന്യാസം) രചിച്ചത്?
Ans: കുട്ടികൃഷ്ണമാരാര്‍
469. ഭാരതമാല രചിച്ചത്?
Ans: ശങ്കരപ്പണിക്കർ
470. "ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍" ആരുടെ വരികൾ?
Ans: വള്ളത്തോൾ നാരായണമേനോൻ
471. "ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ"ആരുടെ വരികൾ?
Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ
472. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?
Ans: ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )
473. ഭാർഗ്ഗവീ നിലയം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
474. ഭാഷാ നൈഷധം ചമ്പുവിന്‍റെ കർത്താവ്?
Ans: മഴമംഗലം നമ്പൂതിരി
475. ഭാസ്കരപട്ടേലരും എന്‍റെ ജീവിതവും രചിച്ചത്?
Ans: പോൾ സക്കറിയ
476. ഭീമൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: രണ്ടാമൂഴം
477. ഭീമനെ നായകനാക്കി രണ്ടാമൂഴം എന്ന നോവൽ രചിച്ചത്?
Ans: എം.ടി. വാസുദേവൻ നായർ
478. ഭൂതരായർ എന്ന കൃതിയുടെ രചയിതാവ്?
Ans: അപ്പൻ തമ്പുരാൻ
479. ഭൂമിക്കൊരു ചരമഗീതം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
480. ഭൂമിഗീതങ്ങള്‍ (കവിത) രചിച്ചത്?
Ans: വിഷ്ണു നാരായണന് നമ്പൂതിരി
481. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ?
Ans: എഴുത്തച്ഛൻ
482. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: മാർത്താണ്ഡവർമ്മ
483. ഭ്രാന്തൻ വേലായുധൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇരുട്ടിന്‍റെ ആത്മാവ്
484. മകരക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
485. മഗ്ദലനമറിയം അഥവാ പശ്ചാത്താപം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
486. മണലെഴുത്ത് എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
487. മണിനാദം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
488. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?
Ans: മലയാളം; സംസ്കൃതം
489. മതിലുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
490. മദനൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: രമണൻ
491. മദിരാശി യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
492. മധുരം ഗായതി എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
493. മനസാസ്മരാമി ആരുടെ ആത്മകഥയാണ്?
Ans: പ്രൊഫ. എസ്. ഗുപ്തൻ നായർ
494. മയിൽപ്പീലി എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി. കുറുപ്പ്
495. മയൂര സന്ദേശം രചിച്ചത്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
496. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
497. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Ans: എം. മുകുന്ദൻ
498. മരുന്ന് എന്ന കൃതിയുടെ രചയിതാവ്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
499. മരുഭൂമികൾ ഉണ്ടാകുന്നത് എന്ന കൃതിയുടെ രചയിതാവ്?
Ans: ആനന്ദ്
500. മറിയാമ്മ നാടകം എന്ന നാടകം രചിച്ചത്?
Ans: കൊയ്യപ്പൻ തരകൻ