മലയാള സാഹിത്യം



301. ചിത്ര യോഗം എന്ന കൃതിയുടെ രചയിതാവ്?
Ans: വള്ളത്തോൾ നാരായണമേനോൻ
302. ചിത്രശാല എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
303. ചിദംബരസ്മരണ ആരുടെ ആത്മകഥയാണ്?
Ans: ബാലചന്ദ്രൻ ചുള്ളിക്കാട്
304. ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
305. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി?
Ans: കുമാരനാശാൻ
306. ചിരസ്മരണ എന്ന കൃതിയുടെ രചയിതാവ്?
Ans: നിരഞ്ജന
307. ചിരിയും ചിന്തയും എന്ന കൃതിയുടെ രചയിതാവ്?
Ans: ഇ.വി. കൃഷ്ണപിള്ള
308. ചുക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
309. ചുടല മുത്തു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: തോട്ടിയുടെ മകൻ
310. ചൂളൈമേടിലെ ശവങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.എസ്. മാധവൻ
311. ചെമ്പൻകുഞ്ഞ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ചെമ്മീൻ
312. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?
Ans: പുറക്കാട്
313. ചെമ്മീൻ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
314. ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: സി. ഗോവിന്ദ പിഷാരടി
315. ചെല്ലപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: അനുഭവങ്ങൾ പാളിച്ചകൾ
316. ജനകഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. പ്രഭാകരൻ
317. ജനകീയ കവി എന്നറിയപ്പെടുന്നത്?
Ans: കുഞ്ചൻ നമ്പ്യാർ
318. ജപ്പാന്‍ പുകയില എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
319. ജയിൽ മുറ്റത്തെ പൂക്കൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
320. ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: ഇ.വി. കൃഷ്ണപിള്ള
321. ജീവിത പാത എന്ന കൃതിയുടെ രചയിതാവ്?
Ans: ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
322. ജീവിതസമരം ആരുടെ ആത്മകഥയാണ്?
Ans: സി. കേശവൻ
323. ജൈവ മനുഷ്യൻ എന്ന കൃതിയുടെ രചയിതാവ്?
Ans: ആനന്ദ്
324. ജ്ഞാനപ്പാന രചിച്ചത്?
Ans: പൂന്താനം
325. ഞാന്‍ ആരുടെ ആത്മകഥയാണ്?
Ans: എൻ.എൻ. പിള്ള
326. ഡൽഹി ഗാഥകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
327. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
Ans: എൻ. ശ്രീകണ്ഠൻ നായർ
328. തട്ടകം (നോവല്‍ ) രചിച്ചത്?
Ans: കോവിലന്‍
329. തത്ത്വമസി എന്ന കൃതിയുടെ രചയിതാവ്?
Ans: സുകുമാർ അഴീക്കോട്
330. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?
Ans: നാർമടിപ്പുടവ
331. താമരത്തോണി എന്ന കൃതിയുടെ രചയിതാവ്?
Ans: പി. കുഞ്ഞിരാമൻ നായർ
332. തിക്കൊടിയൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി. കുഞ്ഞനന്ദൻ നായർ
333. തീക്കടൽ കടന്ന് തിരുമധുരം എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
334. തുടിക്കുന്ന താളുകൾ ആരുടെ ആത്മകഥയാണ്?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
335. തുലാവർഷപച്ച എന്ന കൃതിയുടെ രചയിതാവ്?
Ans: സുഗതകുമാരി
336. തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?
Ans: കുഞ്ചൻ നമ്പ്യാർ
337. തുഷാരഹാരം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
338. തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത്?
Ans: വയലാർ
339. തൃക്കോട്ടൂർ പെരുമ എന്ന കൃതിയുടെ രചയിതാവ്?
Ans: യു.എ.ഖാദർ
340. തേവിടിശ്ശി എന്ന കൃതിയുടെ രചയിതാവ്?
Ans: സി. രാധാകൃഷ്ണൻ
341. തോപ്പിൽ ഭാസി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ഭാസ്ക്കരൻ പിള്ള
342. തോറ്റങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: വി.വി അയ്യപ്പൻ
343. തോറ്റില്ല എന്ന നാടകം രചിച്ചത്?
Ans: തകഴി ശിവശങ്കരപ്പിള്ള
344. ദാർശനിക കവി എന്നറിയപ്പെടുന്നത്?
Ans: ജി. ശങ്കരക്കുറുപ്പ്
345. ദാഹിക്കുന്ന പാനപാത്രം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.എൻ.വി കുറുപ്പ്
346. ദാഹിക്കുന്ന ഭൂമി എന്ന കൃതിയുടെ രചയിതാവ്?
Ans: സേതു
347. ദി ജഡ്ജ്മെന്‍റ്  (നാടകം) രചിച്ചത്?
Ans: എന്‍.എന്‍. പിള്ള
348. ദുരവസ്ഥ എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
349. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?
Ans: ഒരു സങ്കീർത്തനം പോലെ
350. ദൈവത്തിന്‍റെ കണ്ണ് എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ.പി.മുഹമ്മദ്
351. ദൈവത്തിന്‍റെ വികൃതികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
352. "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" ആരുടെ വരികൾ?
Ans: പന്തളം കേരളവർമ്മ
353. ധർമ്മപുരാണം എന്ന കൃതിയുടെ രചയിതാവ്?
Ans: ഒ.വി. വിജയൻ
354. ധർമ്മരാജ എന്ന കൃതിയുടെ രചയിതാവ്?
Ans: സി.വി. രാമൻപിള്ള
355. നക്ഷത്രങ്ങളേ കാവൽ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
356. നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ആടുജീവിതം
357. നന്തനാർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: പി.സി. ഗോപാലൻ
358. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?
Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ
359. നരിച്ചീറുകൾ പറക്കുമ്പോൾ എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
360. നളചരിതം ആട്ടക്കഥ രചിച്ചത്?
Ans: ഉണ്ണായിവാര്യർ
361. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?
Ans: ജോസഫ് മുണ്ടശ്ശേരി
362. നളിനി എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
363. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?
Ans: ഡോ.എം. ലീലാവതി
364. നവഭാരത ശില്പികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.പി.കേശവമേനോൻ
365. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?
Ans: പന്മന രാമചന്ദ്രൻ നായർ
366. നവസൗരഭം എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടപ്പള്ളി രാഘവൻപിള്ള
367. നഷ്ടപ്പെട്ട നീലാംബരി എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
368. "നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" ആരുടെ വരികൾ?
Ans: കുറ്റിപ്പുറത്ത് കേശവൻ നായർ
369. നാട്യശാസ്ത്രം രചിച്ചത്?
Ans: ഭരതമുനി
370. നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്?
Ans: എം.കെ. സാനു
371. നാറാണത്തുഭ്രാന്തന്‍ (കവിത) രചിച്ചത്?
Ans: പി. മധുസൂദനന്‍ നായര്‍
372. നാലു പെണ്ണുങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
373. നാലുകെട്ട് എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
374. നാളികേര പാകൻ എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
375. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്?
Ans: സിവിക് ചന്ദ്രൻ
376. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം രചിച്ചത്?
Ans: തോപ്പിൽ ഭാസി
377. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന കൃതി രചിച്ചത്?
Ans: എ.പി. അബ്ദുള്ളക്കുട്ടി
378. നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
379. നിന്‍റെ ഓർമ്മയ്ക്ക് എന്ന കൃതിയുടെ രചയിതാവ്?
Ans: എം.ടി. വാസുദേവൻ നായർ
380. നിമിഷ ക്ഷേത്രം എന്ന കൃതിയുടെ രചയിതാവ്?
Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
381. നിരണം കവികൾ എന്നറിയപ്പെടുന്നവര്‍?
Ans: രാമപ്പണിക്കർ; മാധവപ്പണിക്കർ; ശങ്കരപ്പണിക്കർ
382. നിറമുള്ള നിഴലുകൾ എന്ന കൃതിയുടെ രചയിതാവ്?
Ans: എം.കെ. മേനോൻ
383. നിലയ്ക്കാത്ത സിംഫണി ആരുടെ ആത്മകഥയാണ്?
Ans: എം. ലീലാവതി
384. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ (ഉപന്യാസം) രചിച്ചത്?
Ans: ഡി. ബാബു പോൾ
385. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
Ans: എം.ടി. വാസുദേവന്‍ നായര്‍
386. നിളയുടെ കവി എന്നറിയപ്പെടുന്നത്?
Ans: പി. കുഞ്ഞിരാമൻ നായർ
387. നിവേദ്യം എന്ന കൃതിയുടെ രചയിതാവ്?
Ans: എൻ. ബാലാമണിയമ്മ
388. നീർമാതളം പൂത്ത കാലം എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
389. നീലക്കുയിൽ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. സി. കുട്ടികൃഷ്ണൻ (ഉറൂബ്)
390. നീലവെളിച്ചം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
391. നൃത്തം എന്ന കൃതിയുടെ രചയിതാവ്?
Ans: എം. മുകുന്ദൻ
392. നെല്ല് എന്ന കൃതിയുടെ രചയിതാവ്?
Ans: പി. വൽസല
393. നൈൽ ഡയറി എന്ന യാത്രാവിവരണം എഴുതിയത്?
Ans: എസ്.കെ. പൊറ്റക്കാട്
394. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?
Ans: നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ)
395. പഞ്ചുമേനോൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഇന്ദുലേഖ
396. പണിതീരാത്ത വീട് രചിച്ചത്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
397. പണ്ഡിതനായ കവി എന്നറിയപ്പെടുന്നത്?
Ans: ഉള്ളൂർ
398. പത്രധര്‍മ്മം (ഉപന്യാസം) രചിച്ചത്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
399. പത്രപ്രവര്‍ത്തനം എന്ന യാത്ര (ആത്മകഥ) രചിച്ചത്?
Ans: വി.കെ. മാധവന്‍ കുട്ടി
400. പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ഓടയിൽ നിന്ന്